ഞാനപ്പോൾ :എന്നാലതങ്ങെനെന്നു കൂടി പറ……
ആ സമയത്തവൾ എന്റെ കണ്ണുകളിലേക്കൊന്നു കൂടി നോക്കിട്ടു അവൾക്കത് പറയാനെന്തോ ബുദ്ധിമുട്ടുള്ളതുപോലെ ആ കണ്ണുകളിലൂടെ എന്നെ അറിയിച്ചു കൊണ്ടിരുന്നു……
അത് മനസ്സിലാക്കിയ ഞാൻ ,,,,അവൾക്കത് പറയാനുള്ള ആ അകൽച്ച ഒഴിവാക്കാൻ വേണ്ടി അവളോട് :നീയെന്റെ ഭാര്യയല്ലേ പപ്പി ,,,,പിന്നെന്തിനാ നീയിപ്പോ ഇങ്ങനൊരു അകൽച്ച കാണിക്കുന്നേ എന്റെ മോളു ,,,…….
അത് കേട്ടപ്പോൾ അവളൊന്നു ഫ്രീ മൈൻഡ് ആയ പോലെയായിട്ടു എന്നോട് :നീയിപ്പോ പറഞ്ഞപോലെ തന്നെ ,,,,,നമ്മള് ഭാര്യഭർത്താക്കന്മാരാണെന്നു അമ്പലക്കാരും വിശ്വസിക്കണം…….
ഞാനപ്പോൾ :അതെങ്ങനെ വിശ്വസിപ്പിക്കുംന്നാ നീ പറയുന്നേ ?…….
പപ്പിയപ്പോൾ :അവര് വിശ്വസിക്കുംന്നപോലുള്ള രേഖകൾ നമ്മുടെ കയ്യിലുണ്ടാവണം…….
അവളതു പറഞ്ഞപ്പോൾ ഞാനവളെ തുറിച്ചു നോക്കുന്നു ഒന്നും മനസിലാകാത്തതുപോലെ ……
അന്നേരം പപ്പി വീണ്ടും :ഞാനും നീയും മുൻപ് കല്യാണം കഴിച്ചതുപോലുള്ള രേഖകൾ ഉണ്ടാക്കണം ,,,,,എന്റെ മാര്യേജ് സർട്ടിഫിക്കറ്റ് വെച്ചിട്ടു നിന്റെ പേരും എന്റെ പേരും നമ്മളുടെ വയസ്സും ശെരിയാക്കിക്കൊണ്ടൊരു മാര്യേജ് സർട്ടിഫിക്കറ്റ് ഉണ്ടാക്കണം ,,,,കണ്ടാൽ ഒറിജിനൽ ആണെന്ന് തോന്നുന്ന രീതിലുള്ള ഡ്യൂപ്ലിക്കേറ്റ് സര്ടിഫിക്കറ്റൊരെണ്ണം
അവളതു പറഞ്ഞപ്പോൾ ഞാൻ ചിന്തയിൽ മുഴുകികൊണ്ട് നിശബ്ദനായി നില്കുന്നു ………
ഞാനങ്ങനെ നിശബ്ദനായി നില്കുന്നെ കണ്ടിട്ട് പപ്പിയെന്നോട് :നീ വിചാരിച്ചാ അങ്ങനൊന്നു ഉണ്ടാക്കാൻ പറ്റില്ലേ ദിലീ ,,,,
ഞാനപ്പോൾ അതിനു “””ഹ്മം “”എന്ന് മൂളുന്നു…….
ആ സമയത്തു വീണ്ടുമവൾ :പിന്നെ നീയെന്താ വീണ്ടുമാലോചിക്കുന്നേ ???!!!!
മറുപടിയായി ഞാൻ :അതല്ലാ പപ്പി,,,,,നമ്മള് മുന്നേ കല്യാണം കഴിച്ചിട്ടുണ്ടേൽ വീണ്ടുമെന്തിനാ കല്യാണം കഴിക്കുന്നെന്നു ചോദിക്കില്ലേയവര്
പപ്പി :അങ്ങനെ ചോദിച്ചാ അതിനുള്ള മറുപടി നമ്മള് കൊടുക്കണം
ഞാൻ :അതെന്താന്നാ ഞാൻ ചോദിക്കുന്നെ ?
പപ്പി :ചോദിച്ചാൽ ,,,,,അതൊരു വഴിപാടാണെന്നു പറയണം
ഞാനപ്പോൾ:വഴിപാടോ ????
പപ്പി :ഹാ !!!!വഴിപാടെന്നെ ,,,,,ചോദിക്കുമ്പോൾ പറയണം ,,,,,കല്യാണം കഴിഞ്ഞു നമുക്കു കുട്ടികളുണ്ടാവാണ്ടായപ്പോൾ ഒരു ജ്യോസ്യൻ കുറിച്ച് തന്ന വഴിപാടാന്നു പറയണം…….
അവളുടെ ഈ രീതിയിലുള്ള വർത്താനം കേട്ട് ഞാനാകെ കൺഫ്യൂഷനായി നിൽക്കുന്നു…….