വിനു സ്വയം നിരൂപണങ്ങളും ആശയങ്ങളും നികത്തി വാദിച്ചുക്കൊണ്ട് ആ നക്ഷത്രങ്ങല്‍ക്കൊപ്പം തന്നെ നടക്കുവാന്‍ തീരുമാനിച്ചു മുന്നോട്ടു നടന്നു…അവന്‍ ആകാശത്തേക്ക് നോക്കി ആണു നടക്കുന്നത്..അവനറിയാതെ മുന്നില്‍ ഉള്ള വള്ളി പടര്‍പ്പുകള്‍ അല്‍പ്പം വശങ്ങളിലേക്ക് മാറി അവനു വഴി ഒരുകിയത് പക്ഷെ ആകാശത്തെ നക്ഷത്രങ്ങളെ മാത്രം നോക്കി നടന്ന വിനു ആകട്ടെ അറിഞ്ഞതുമില്ല..
അവന്‍ മുന്നോട്ടു തന്നെ നടന്നു..ആകാശത്ത് ആ നക്ഷത്രങ്ങള്‍ അങ്ങോട്ടും ഇങ്ങോട്ടും ചരിയുന്നതിനനുസരിച്ചു വിനുവും അവന്‍റെ പാതകള്‍ മാറ്റിക്കൊണ്ടിരുന്നു…അവന്‍ ആ പഴയ കെട്ടിടത്തിന്‍റെ പുറകു വശത്തു എത്തി…പൊടുന്നനെ ആ നക്ഷത്രങ്ങള്‍ അപ്രത്യക്ഷമായി…വിനു ചുറ്റും നോക്കി…ഇത് ഇന്ന് വന്നു കയറിയ അറയുടെ മുന്നില്‍ തന്നെ അല്ലെ താന്‍ വന്നു നില്‍ക്കുന്നത്..
ഒരുമാതിരി കോപ്പിലെ മാപ്പായി പോയി…ഗൂഗിള്‍ ചേച്ചി ഇടക്കൊക്കെ ആളുകളെ പറ്റിക്കാറുണ്ടെന്നു കഴിഞ്ഞ ദിവസം വാട്സപ്പില്‍ കണ്ടാരുന്നു…മുന്‍ വശത്തു നിന്നും ഇവിടെ വരെ ഉള്ള വഴി കാണിക്കാന്‍ ആണോ വലിയ ട്രാന്സ്ഫോമെഷനില്‍ നിങ്ങള്‍ നിന്നത്…അവന്‍ ആകാശത്തേക്ക് നോക്കി കളിയാക്കിക്കൊണ്ട് പറഞ്ഞു..
ഇനിയിപ്പോള്‍ താക്കോല്‍ എടുക്കാന്‍ കിഴക്കേ മരം വരെ പോകണ്ടേ…മര്യാദക്ക് ആ വഴി തന്നെ പോകുകയായിരുന്നെകില്‍ ഇപോ അവിടെ എത്തിയേനെ ഇതിപ്പോ ചുമ്മാ കറങ്ങിയ പോലെ ആയല്ലോ…അതുവരെ ഉണ്ടായ ഭയങ്ങള്‍ എല്ലാം തന്നെ വിനുവില്‍ നിന്നും വിട്ടൊഴിഞ്ഞിരുന്നു…അവനു ഒരു തമാശപ്പോലെ ആണു നക്ഷത്രങ്ങളുടെ കാര്യം തോന്നിയത്…
ഹാ എന്തായാലും ഇവിടെ വരെ വന്നതല്ലേ തുറന്നു കയറി ആ പ്രേതത്തിനെ കണ്ടിട്ട് പോകാം..പ്രേതമോ..അവന്‍റെ മനസും അവനും വീണ്ടും സംഭാഷണ സകലങ്ങളില്‍ ഏര്‍പ്പെട്ടു,,,ഹാ പ്രേതം തന്നെ…ആയിഷയുടെ രൂപത്തില്‍ വനില്ലേ…എന്നെ ഇവിടെ വരെ കൊണ്ട് വന്നില്ലേ…അത് അവള്‍ അല്ലങ്കില്‍ പിന്നെ പ്രേതം തന്നെ…
വിനു ഉറക്കയാണ് പക്ഷെ സംസാരിക്കുന്നത്…ആ കാടുപിടിച്ച് കിടക്കുന്ന കെട്ടിടവളപ്പില്‍ അവന്‍ ആരോടെന്നില്ലാതെ സംസാരിച്ചു..എനിക്കറിയാം,ഇന്നത്തോടെ ഒന്നുകില്‍ ഞാന്‍ എല്ലാം അറിയും അല്ലങ്കില്‍ പിന്നെ എന്‍റെ കഥ ഇന്നത്തോടെ കഥാ ഹുവാ…
ചിലസമയങ്ങളില്‍ മാനസിക നില തെറ്റിയവനെപ്പോലെ വിനു അട്ടഹസിച്ചു ചിരിച്ചു…ആ അറ തുറക്കാനുള്ള താക്കോല്‍ കൂട്ടത്തിനായി അവന്‍ കിഴക്കേ അറ്റത്തേക് നടക്കാന്‍ ഒരുങ്ങിയപ്പോള്‍ അവന്‍റെ മുന്നിലേക്ക് പെട്ടന്ന് ആ മയില്‍ വീണ്ടും വന്നു..
ഹാ നീ പിന്നേം തുടങ്ങിയോ…ദെ മയിലെ മയിലാനെന്നോന്നും ഞാന്‍ നോക്കൂല ചവിട്ടി കൂട്ടിക്കളയും….ഹാ..മാറങ്ങോട്ടു…എന്‍റെ കാര്യത്തില്‍ ഇന്ന് ഞാന്‍ ഒരു തീരുമാനമുണ്ടാക്കും..
വിനു വലിയ ശബ്ധത്തില്‍ മയിലിനെ നോക്കി അത് പറയുമ്പോള്‍ ആ മയില്‍ അവനെ തന്നെ നോക്കി നില്‍ക്കുകയായിരുന്നു….വിനു വീണ്ടും മുന്നോട്ടു നടക്കാന്‍ തുനിഞ്ഞപ്പോള്‍ ആ മയില്‍ വീണ്ടും മുന്നിലേക്ക് വന്നു പക്ഷെ അതിനെ വക വക്കാതെ വിനു മുന്നിലേക്ക് ഒരു സ്റ്റെപ് കൂടെ വച്ചതും പെടിചിരണ്ടു അവന്‍ പുറകിലോട്ടു ചാടി…