വിനു വീണ്ടും വീണ്ടും അവയെ നോക്കി..അതുവരെ ഇല്ലാതിരുന്ന ചന്ദ്രന്‍ ആ നക്ഷത്രങ്ങളുടെ അറ്റത്തായി , അര്‍ദ്ധ ചന്ദ്ര രൂപത്തില്‍ നില്‍ക്കുന്നു…വിനുവിന് ഈ കാഴ്ചകള്‍ എല്ലാം തന്നെ ആദ്യമാണ്…എന്താണ് ഇങ്ങനെ …ഇന്ന് വല്ല പ്രതിഭാസവും ആകാശത്ത് നടക്കുന്നുണ്ടോ..ഹേയ് അങ്ങനെ ആരും പറഞ്ഞു കേട്ടില്ലല്ലോ..പിന്നെ എന്താ ഇങ്ങനെ..ചേ മൊബൈല്‍ എടുത്തായിരുന്നെങ്കില്‍ ഒരു പക്ഷെ എനിക്കിതു ഷൂട്ട് ചെയ്യാമായിരുന്നു…
അത് ചിന്തിച്ചപ്പോള്‍ പക്ഷെ ഒറ്റയടിക്ക് അവയെല്ലാം അപ്രത്യക്ഷമായി…വിനുവിന്‍റെ മനസില്‍ സങ്കടം നിറഞ്ഞു…അവന്‍ കണ്ണുകള്‍ താഴേക്കു തന്നെ നോക്കി…ആ മയില്‍ അപ്പോളും അവിടെ തന്നെ നില്‍ക്കുകയാണ്..ഇത് എന്താ ഇതുവരെ പോകാത്തെ…പക്ഷെ ആ ആകാശ കാഴ്ചകള്‍…അവന്‍ വീണ്ടും നോക്കി….ഇല്ല അതവിടെ ഇല്ല…വിനുവിന് വല്ലാത്തൊരു സങ്കടം മനസില്‍ നിറഞ്ഞു…അല്ല താന്‍ എന്തിനാണ് ഇവിടെ നില്‍ക്കുന്നത്…തന്‍റെ ലക്‌ഷ്യം ആ അറക്കകത്തു കയറുക എന്നതല്ലേ..അവിടെ എന്താണ് നടന്നതെന്ന് അറിയണ്ടേ….
ഇവിടെ ഇങ്ങനെ നിന്നാല്‍ എങ്ങനെയാ …ആ സമയം കൊണ്ട് പക്ഷെ വിനു ഹോസ്റ്റലില്‍ ഇരിക്കുന്ന തന്‍റെതല്ലാത ആ ബാഗിനെ കുറിച്ച് മറന്നിരുന്നു…അവന്‍ മുന്നോട്ടു നടന്നു…കിഴക്ക് ഭാഗത്തുള്ള ആ മരത്തിന്‍റെ അടുത്താണല്ലോ താക്കോല്‍…താന്‍ ഇന്ന് തിരിച്ചിറങ്ങാന്‍ നേരം അതവിടെ കൊണ്ട് വച്ചതല്ലേ…
അങ്ങോട്ടേക്ക് തന്നെ ആണു അപ്പോള്‍ പോകേണ്ടത്,..ഇതെന്താ ഞാന്‍ ഇങ്ങനെ ഒക്കെ ചിന്തിക്കുന്നത് അങ്ങ് പോയാല്‍ പോരെ എനിക്ക്…വിനു സ്വയം ചിന്തിച്ചു കൊണ്ട് വീണ്ടും മുകളിലേക്ക് നോക്കി..അവന്‍റെ മുഖം വിടര്‍ന്നു..ദെ ആ നക്ഷത്രങ്ങളും ചന്ദ്രനും വീണ്ടും വന്നിരിക്കുന്നു….അവയുടെ ആകൃതി എന്താണ് അതിനെ സൂചിപ്പിക്കുന്നത്..
അല്ല അവര്‍ എനിക്ക് പോകാനുള്ള വഴി പറഞ്ഞു തരുകയാണോ…അതെ…അത് തന്നെ ആണു…കാരണം ആ നക്ഷത്രങ്ങള്‍ എല്ലാം തന്നെ ഒരേ നിരയിലാണ് കൂടാതെ ആ അര്‍ദ്ധ ചന്ദ്രന്‍ അതിനു മുന്‍പിലായി ഒരു ആരോ മാര്‍ക്ക് പോലെ കാണുന്നു…ഇതെന്താ ഗൂഗിള്‍ മാപ്പ് ആണോ…വിനുവിന് ചിരി പൊട്ടി..അവനൊപ്പം ആ തമാശയില്‍ പങ്കു ചെര്‍ന്നതുപ്പോലെ ചെറു മന്ദ മാരുതന്‍ അവനെ തലോടി കൊണ്ട് എങ്ങോ മറഞ്ഞുപ്പോയി..
എനിക്ക് പക്ഷെ ആ കിഴക്കേ അറ്റത്തേക്കുള്ള വഴി അറിയാമല്ലോ പിന്നെ എന്തിനാണ് വഴി കാണിക്കുന്നത് ..വിനു ആരോടെന്നിലാതെ ചോദിച്ചു…അപ്പോള്‍ ആ നക്ഷത്രങ്ങള്‍ എല്ലാം തന്നെ ഒന്നുകൂടി മിന്നി തെളിഞ്ഞതായി അവനു തോന്നി…അല്ലങ്കില്‍ ഈ നക്ഷത്രങ്ങള്‍ പറയുന്ന വഴി പോയാലോ..
വേണോ…അത്രയും സമയം അവിടെ എന്താണ് തന്‍റെ ജീവിതത്തില്‍ സംഭവിക്കുന്നത് എന്ന് അറിയാന്‍ ആകാംക്ഷ പൂണ്ടു നിന്ന വിനു ഇതാ ഇപ്പോള്‍ മാനത്തു കണ്ട നക്ഷത്രങ്ങളെ നോക്കി നില്‍ക്കുന്നു…അവന്‍റെ മനസു അവനെ പുചിച്ചു..ഒന്ന് പോടാ …അവന്‍ അവന്‍റെ മനസിനെ തിരിച്ചു പുചിച്ചു..
അവന്‍ ആ നക്ഷത്രങ്ങല്‍ക്കൊപ്പം തന്നെ നടക്കുവാന്‍ തീരുമാനിച്ചു…എന്തും വരട്ടെ..കുരുതിമലക്കാവിലമ്മ തുണയുണ്ട് എനിക്ക്,,,ഈ പ്രകൃതി ഒരു പക്ഷെ ചില നിമിത്തങ്ങള്‍ ആണെങ്കിലോ..എന്‍റെ ജീവിതത്തില്‍ നടക്കുന്ന ഈ ദുരൂഹതകള്‍ എന്താനെന്നതിനുള്ള ഉത്തരം ചിലപ്പോള്‍ ഇങ്ങനെ ആയിരിക്കും എനിക്ക് കിട്ടുന്നതെങ്കിലോ…പറയാന്‍ പറ്റില്ല ചില സിനിമകളില്‍ കണ്ടിട്ടിലെ..ചില നിമിത്തങ്ങള്‍ എല്ലാം…അപ്പോള്‍ അങ്ങനെ തന്നെ..