വേലക്കാരന്റെ കാമുകി 1
Velakkarante Kaamuki Par 1 | Author : Simona
“ചെറുക്കൻ കാഴ്ച്ചയിൽ വെല്യേ കുഴപ്പമില്ല… ഇനി സ്വഭാവം എങ്ങനാന്ന് അറിയില്ലല്ലോ..
എന്തായാലും രണ്ടാഴ്ച നിക്കട്ടെ..
അതിനു ശേഷം കണക്ക് പറയാടാ സെൽവാ…”
മാത്യു പാനന്തോട്ടിൽ എന്ന മാത്യുച്ചായൻ, അഥവാ എന്റെ കെട്ട്യോൻ, രാവിലെത്തന്നെ വരാന്തയിലിരുന്ന് ബിയർ മോന്തുന്നതിനിടയ്ക്ക്, മിറ്റത്ത് തലചൊറിഞ്ഞു നിന്നിരുന്ന സെൽവത്തിന്റെ കയ്യിൽ ഇരുന്നൂറ് രൂപ വെച്ചുകൊടുക്കുന്നത് കണ്ടു.
സെൽവൻ, ഇച്ചായന്റെ അപ്പച്ചന്റെ പഴയ പരിചയക്കാരനാണ്..
പാലക്കടടുത്ത് ഗോവിന്ദാപുരം സ്വദേശി.
മുൻപ് തറവാട്ട് വീട്ടിൽ വേലക്ക് നിന്നിരുന്ന തമിഴൻ പയ്യൻ, അവന്റെ അപ്പൻ മരിച്ചപ്പോ തിരിച്ചുപോയതിനാൽ പുതിയൊരു വേലക്കാരനെ വേണമെന്ന് സെൽവനോട് വിളിച്ചുപറഞ്ഞിരുന്നു..
അങ്ങനെ വിളിച്ചുപറഞ്ഞതിൻ പ്രകാരം, ഒരു പുതിയ ഒരു വേലക്കാരനെക്കൂടെ കൊണ്ടുവന്നതാണ് സെൽവൻ.
“ശാറേ… കൊഞ്ചം കൂടി യെതാവത്…
ഗോയിന്ദപുരം വരേക്കും ബസ് കാസ് കൊടുക്ക വേണ്ടാമാ.”
സെൽവന്റെ മുഖം ദയനീയതയിൽ ചുളിഞ്ഞു.
“അതൊക്കെ മതീടാ!!!!
പിന്നാമ്പുറത്ത് പോയി വല്ലതും വാങ്ങി തിന്ന് പോവാൻ നോക്ക്..”
ഇച്ചായൻ മുരണ്ടു.
മാത്യുച്ചായൻ ആംബുലൻസിനു മിസ് കാൾ അടിക്കുന്ന പാർട്ടിയാണെന്ന് അറിയാൻ പാടില്ലാഞ്ഞിട്ടല്ല സെൽവന്റെ ചോദ്യം..
പാവം..അതിന്റെ കയ്യിൽ ഇല്ലാഞ്ഞിട്ട് തന്നെ ആവും.
സെൽവൻ പിന്നെ അവിടെ നിന്നില്ല.. വീടിന്റെ വശത്തുകൂടി പിറകിലേക്ക് വന്നു..