മൈക്രോവേവ് അവന്‍ [Master]

Posted by

“മുകുന്ദന്‍ സാറിന്റെ വീട്ടില്‍”

ഇപ്പോള്‍ ഞെട്ടിയത് ഞാനായിരുന്നു; എന്റെ ഊഹങ്ങള്‍ തെറ്റിയോ?

“എന്തിന്?”

“അവിടുത്തെ കമ്പ്യൂട്ടര്‍ കേടായി….നന്നാക്കാന്‍..”

ഞാന്‍ ഒരു കസേര വലിച്ചിട്ട് ഇരുന്നു. മൊബൈല്‍ എടുത്ത് അത് സ്വിച്ചോഫ്‌ ചെയ്തിട്ട് അവനോട് ഇരിക്കാന്‍ ഞാന്‍ ആംഗ്യം കാട്ടി. അവന്‍ മടിച്ചുമടിച്ച് ഇരുന്നു. ദരിദ്രവാസി ചേട്ടന്‍ വിളിച്ചാലോ എന്ന ശങ്ക കൊണ്ടാണ് ഞാന്‍ ഫോണ്‍  സ്വിച്ചോഫ്‌ ചെയ്തത്. അങ്ങേരു വിളിച്ചാല്‍ പോലീസ് മോഡില്‍ നിന്നും കഞ്ഞി മോഡിലേക്ക് അറിയാതെ ഞാന്‍ മാറിപ്പോകും.

“എന്നുമുതലാണ് നീ അവിടുത്തെ കമ്പ്യൂട്ടര്‍ നന്നാക്കാന്‍ തുടങ്ങിയത്?” തനി പോലീസ് രീതിയില്‍ ഞാന്‍ ചോദ്യം ചെയ്യല്‍ തുടങ്ങി.

“അവിടുത്തെ ചേച്ചി പണ്ടിവിടെ കമ്പ്യൂട്ടര്‍ പഠിക്കാന്‍ വന്നിരുന്നു. പിന്നെ അവര്‍ ഒരെണ്ണം വാങ്ങി. ഇടയ്ക്ക് കേടാകുമ്പോ എന്നെ വിളിക്കും..”

“ഇടയ്ക്കിടെ അവിടുത്തെ കമ്പ്യൂട്ടര്‍ കേടാകും അല്ലേടാ” എന്റെ സ്വരം ഉയര്‍ന്നു. അബു വിറയ്ക്കാന്‍ തുടങ്ങി.

“നിന്നെപ്പറ്റി ചിലത് സാറ് അറിഞ്ഞു. അതൊന്നു നേരില്‍ അറിയാനാ ഞാന്‍ വന്നത്. നീ അവിടെ പോയതും വന്നതുമെല്ലാം ഞാന്‍ കണ്ടു. സത്യം പറയടാ, സാറിന്റെ ഭാര്യയും നീയും തമ്മിലെന്താണ് ബന്ധം?”

എന്റെ ചോദ്യം കേട്ട അവന്‍ കിടുകിടെ വിറച്ചു.

“സത്യം പറഞ്ഞില്ലെങ്കില്‍ നായിന്റെ മോനെ നിന്നെ തൂക്കിയെടുത്ത് ഞാനങ്ങു കൊണ്ടുപോം; കണ്ണൂരിലേക്ക്..പറയടാ”

അബു ഒറ്റ വീഴ്ച ആയിരുന്നു എന്റെ കാല്‍ക്കലേക്ക്. വീണു കിടന്ന് അവന്‍ കരഞ്ഞു.

“എഴുന്നേല്‍ക്കടാ” ഞാന്‍ മുരണ്ടു.

അവനെഴുന്നേറ്റ് കൈകള്‍ കൂപ്പി ദൈന്യതയോടെ എന്നെ നോക്കി.

“ഒരു..ഒരബദ്ധം പറ്റി സര്‍..ഇനി ആവര്‍ത്തിക്കില്ല. എന്റെ..എന്റെ കുറ്റമല്ല.. ആ ചേച്ചിയാണ്…” അവന്‍ വിക്കിവിക്കി പറഞ്ഞു.

“ആ ചേച്ചി എന്ത് ചെയ്തു?”

“എന്നെ വിളിച്ചത്..”

“എത്ര നാളായി ഇത് തുടങ്ങിയിട്ട്?”

“ആദ്യമായാ ഞാനവിടെ പോയത്. എനിക്ക് പേടിയാരുന്നു; പക്ഷെ ചേച്ചി നിര്‍ബന്ധിച്ചപ്പം…”

അവരുടെ ഫോണ്‍ സംഭാഷണം ഞാന്‍ ഓര്‍ത്തുനോക്കി. ഇവന്‍ പറയുന്നത് ശരിയാകാം എന്ന് തോന്നിയതുകൊണ്ട് ഞാന്‍ തലയാട്ടി.

“പോയിട്ട്, നീ എന്ത് ചെയ്തു?”

“ചേച്ചി..ചേച്ചി എന്നെ..ഞാനൊന്നും ചെയ്തില്ല..പ്ലീസ് സാറെ; എന്നെ ഒന്നും ചെയ്യല്ലേ. ആ ചേച്ചിക്ക് കാമഭ്രാന്താ സാറെ; ഞാനൊരു പാവം വീട്ടിലെ പയ്യനാ. ഉമ്മേം ഉപ്പേം ഇതറിഞ്ഞാ എന്നെ അവര് കൊല്ലും. ഞാനിനി ഒരിക്കലും ഈ അബദ്ധം കാണിക്കത്തില്ല സാറെ പടച്ചോനാണെ” അവന്‍ ആണയിട്ടു.

“നീ ഇരിക്ക്”

അവന്‍ ഇരുന്നു. ഞാനവനെ സൂക്ഷിച്ചു നോക്കി; കള്ളനാണ് എങ്കിലും ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ വിശ്വസിക്കാം എന്നെനിക്ക് തോന്നി.

“ശരി, നീ സത്യം പറഞ്ഞതുകൊണ്ട് ഞാനീ വിവരം മുകുന്ദന്‍ സാറിനോട് പറയുന്നില്ല. നീയും ഇത് മറന്നേക്കണം. ഇനി വല്ല വൃത്തികേടും കാണിച്ചാല്‍, നിന്റെ ശവം പോലും വീട്ടുകാര്‍ക്ക് കിട്ടില്ല; മനസിലായല്ലോ?”

“ഇല്ല സര്‍, ഞാനിനി ആ ചേച്ചിയോട് മിണ്ടുക പോലുമില്ല; ഒരിക്കലും”

“ശരി..നീ അവള്‍ക്ക് ഫോണ്‍ ചെയ്ത് പറ ഇനി മേലാല്‍ നിന്നെ വിളിക്കരുത് എന്ന്. നിന്നെ കാണാന്‍ മുകുന്ദന്‍ സാറയച്ച ആള് ഇരിപ്പുണ്ട് എന്നും ഇന്നുച്ച കഴിഞ്ഞു ഞാന്‍ അങ്ങോട്ട്‌ ചെല്ലുമെന്നും ആ അവരാധിച്ചിയോട് പറഞ്ഞേക്ക്; പാവം സാറിനെ ചതിക്കുന്ന നായിന്റെ മോള്‍..”

അവന്‍ തലയാട്ടിയ ശേഷം അവളെ വിളിച്ച് ഞാന്‍ പറഞ്ഞതുപോലെ എല്ലാം പറഞ്ഞു. ഭയന്ന് വിറച്ചുകൊണ്ടായിരുന്നു അവന്റെ സംസാരം.

“എന്ത് പറഞ്ഞു അവള്‍?” സംസാരിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു.

“ചേച്ചി ആകെ പേടിച്ചിരിക്കുകയാണ്; സാറെ അവരെ ദ്രോഹിക്കല്ലേ. പറഞ്ഞു മനസിലാക്കിയാല്‍ മതി. മുകുന്ദന്‍ സാറിതറിഞ്ഞാല്‍ അങ്ങേരവരെ കൊല്ലും”

“അവളെ മാത്രമല്ല, നിന്നെയും കൊല്ലും. ഒരു തെളിവും ഇല്ലാതെ. ഞാന്‍ പറഞ്ഞത് ഓര്‍ത്തോണം. അടുത്ത അബദ്ധം നിന്റെ അവസാന അബദ്ധം ആയിരിക്കും”

അവന്‍ ഭീതിയോടെ തലയാട്ടി. ഞാന്‍ പടികള്‍ ഇറങ്ങി താഴെയെത്തി. അവനോടു അത്രയും കള്ളങ്ങള്‍ പറഞ്ഞപ്പോള്‍ എനിക്ക് നല്ല സുഖം തോന്നി. അവനെ കുറേക്കൂടി പേടിപ്പിക്കാമായിരുന്നു എന്നും എനിക്കൊരു മോഹമുണ്ടായി.

Leave a Reply

Your email address will not be published. Required fields are marked *