ജെനി പറഞ്ഞു നിർത്തി…
“”അപ്പൊ ആൻ ആണോ?? നിങ്ങളുടെ …. “”””
പ്രവിയുടെ വാക്കുകൾ പാതിയിൽ നിന്നു ……
ജെനി അതിന് ഉത്തരമെന്നനിലയിൽ “ഉം.. “”
എന്ന് മൂളികൊണ്ട് കണ്ണുകൾ പതിയെ അടച്ചു കാണിച്ചു ….
“”അപ്പോ അമ്മ ഇപ്പോ …. “””പ്രവി ചോദിക്കാൻ വന്നത് പാതിയിൽ നിർത്തി…. മുൻപ് ജെയിനോട് അമ്മയെ കുറിച്ചു ചോദിച്ചപ്പോൾ അവളുടെ കണ്ണു നിറഞ്ഞിരുന്നു… അപ്പോ അതിനർത്ഥം അമ്മ ഇപ്പോ ഇല്ലന്ന് അല്ലെ….. പ്രവിയുടെ മനസ്സ് മന്ത്രിച്ചു….
പ്രവിയുടെ വാക്കുകൾ കേട്ടപ്പോൾ ജെനിയുടെ മുഖം വാടി ….
“”ഉം… ഞങ്ങളുടെ ജനനവും അമ്മയുടെ മരണവും ഒരു ദിവസമായിരുന്നു ….. ഫെർണാണ്ടസ് അങ്കിളിന്റെ കൈയിലേക്ക് ഞങ്ങളെ ഏല്പിച്ചിട്ട് അമ്മ ഞങ്ങളെ വിട്ടു പോയി …… പിന്നെ അങ്കിൾ ആണ് ഞങ്ങളെ വളർത്തിയത് …. അങ്കിളിന്റെ മക്കൾ ആയി ….. അമ്മയുടെ വേർപാടിൽ ആണ് അങ്കിൾ ആൻസ് ബത്‌ലേഹം തുടങ്ങിയത്…… “””
ജെനിയുടെ വാക്കുകൾ കേട്ടിരുന്ന പ്രവിയുടെ കണ്ണുകൾ നിറഞ്ഞു …..
“”ഒരു വിധത്തിൽ നോക്കുക ആണെങ്കിൽ താനും ജെനിയും ജെയിനും എല്ലാം വിധിയുടെ താണ്ഡവത്തിൽ എല്ലാം നഷ്ടപ്പെട്ടവർ ആണ് …. തുല്യ ദുഖിതർ….. “”””
പ്രവിയുടെ മനസ്സ് മന്ത്രിച്ചു …..
കുറച്ചു കഴിഞ്ഞപ്പോൾ
“”ഏട്ടാ “””
“”ഉം.. എന്താ ജെനി…. “””
“”ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ …. എന്റെ ഒരു ആഗ്രഹം ആണ് പറ്റില്ല എന്ന് പറയരുത് …. “”
“”ഉം … ജെനി പറയു…. “””
ജെനി ചുറ്റുപാടും വീക്ഷിച്ചു….
“””ഏട്ട…..ജനിച്ചപ്പോൾ മുതലുള്ള എന്റെ ഈ വൈകല്യം …. എനിക്ക് ഒരു കുറവായിട്ട് തോന്നിയിട്ടില്ല …..അതെന്താണെന്നു അറിയോ ഏട്ടന്….. “””
ജെനി പറഞ്ഞപ്പോൾ താൻ പറ എന്നമട്ടിൽ ജെനിയുടെ മുഖത്തേക്ക് നോക്കി പ്രവി….
“”എന്റെ … ജെയിൻ … അവളാണ് അതിന് കാരണം …. എന്റെ എന്ത് അഗ്രഹവും അവൾ സാധിച്ചു തരും …..എന്റെ കുറവുകൾ ഒരു കുറവല്ല എന്ന് എനിക്ക് പഠിപ്പിച്ചു തന്നത് എന്റെ കാന്താരി ആണ് …. സ്നേഹിക്കുന്നവർക്ക് വേണ്ടി അവൾ എന്തും ചെയ്യും ….. അവളിലൂടെ ആണ് ഞാനിലോകം കണ്ടത് …. അവളാണ് എനിക്ക് എല്ലാം ….. അവൾക്കു ഞാനില്ലാതെയും എനിക്ക് അവൾ ഇല്ലാതെയും പറ്റില്ല …. പക്ഷെ അവൾക്കൊരു ജീവിതം വേണം ഞാൻ കാരണം എന്നെ നോക്കണം എന്നപേരും പറഞ്ഞു അവളുടെ ജീവിതം ഇല്ലാതെ ആകുന്നത് കാണാൻ എനിക്ക് വയ്യ….. “””