ചെറു നാണത്തിൽ അവൾ പറഞ്ഞു….
അതു കേട്ടിട്ടും പ്രവി ഒന്നും മിണ്ടിയില്ല….. പ്രവി അവളേം കൊണ്ട് ആ പാർക്കിൽ അങ്ങനെ കുറച്ചു നേരം നടന്നു ….
“”ആ … കുറച്ചു ഭാരം ഒക്കെ ഉണ്ട്…എന്റെ അനിയത്തിക്കു… “”
സിമൻറ് കൊണ്ടുണ്ടാക്കിയ ചാരു ബെഞ്ചിൽ ജെനിയെ ചാരി ഇരുത്തിയിട്ട് പ്രവി ചെറു നീരസത്തിൽ പറഞ്ഞു …..
അതു കേട്ടപ്പോൾ ജെനിക്ക് മനസിലായി … താൻ നേരെത്തെ പറഞ്ഞവാക്കുകൾ പ്രവിയെ വേദനിപ്പിച്ചു എന്ന് ….
“”സോറി ഏട്ടാ…. “”””
“”ഉം … എന്തിനാ “”
“”നേരത്തെ ഞാൻ… “””
“””..ഓ…. ഓരോന്ന് പറഞ്ഞിട്ട് അവളുടെ ഒരു സോറി…. “””
“”അതു ഏട്ടാ … ഞാൻ …. അറിയാതെ…. സോറി ഏട്ടാ … “”
“”ഉം … ക്ഷമിച്ചു …. പക്ഷെ ഇനി അവർത്തിക്കരുത്….. “”””
“”ഇല്ല ഏട്ടാ … ഏട്ടനാണെ സത്യം…ഞാൻ ഇനി പറയില്ല… “”
പ്രവിയുടെ കൈയിൽ സത്യം ഇട്ടുകൊണ്ട് അവൾ പറഞ്ഞു…
“”എന്നാ ശെരി… “””
പ്രവി പറഞ്ഞു….
ആ ചാരുബെഞ്ചിൽ ഇരുന്നു അവർ കുറച്ചു നേരം ആ പാർക്കിന്റെ മനോഹാരിത കൺകുളിർമയോടെ വീക്ഷിച്ചു….
“”ജെനി…. “””
പ്രവിയുടെ ശബ്ദം കാതിൽ അലയടിച്ചപ്പോൾ … ജെനി അടുത്തിരിക്കുന്ന പ്രവിയെ നോക്കി ……
“”ജെനി ഇതെങ്ങന്യാ…. “”
ജെനിയുടെ അരക്ക് കീഴ്പോട്ട് ചലിക്കാത്ത കാലുകളെ നോക്കി പ്രവി ചോദിച്ചു….
അതു കേട്ടപ്പോൾ ജെനി ഒന്നും മിണ്ടിയില്ല … വിതുരതയിലേക്ക് കണ്ണും നട്ട് ഇരുന്നു അവൾ…..
“”ജെനിക്ക് പറയാൻ ബുദ്ധിമുട്ട് ആണെങ്കിൽ വേണ്ടാട്ടോ … ഞാൻ … “””
പ്രവി പറഞ്ഞു പൂർത്തിയാകുന്നതിനു മുന്നേ ….. “”ഹേയ് എനിക്ക് ബുദ്ധിമുട്ട് ഒന്നുമില്ല … ഞാൻ പറയാം … “””എന്ന് ജെനി പറഞ്ഞു….. എന്നിട്ട് അകലേക്ക് കണ്ണുകൾ പായിച്ചു അവൾ ….
“”കേണൽ ഫെർണാണ്ടസ് നെ അറിയില്ലേ??? “””