“”ഉം ഇല്ല … “”‘എന്ന രീതിയിൽ അവളെ നോക്കി പ്രവി…..
“”എനിക്ക് ഇവിടെ യൂണിവേഴ്സിറ്റിയിൽ നിന്നും കുറച്ചു സർട്ടിഫിക്കറ്റ് കളക്ട് ചെയ്യാൻ ഉണ്ടായിരുന്നു …. അതിനാ ഇന്ന് വന്നേ ….. അവർ അവിടേക്ക് ചെല്ലാൻ പറഞ്ഞ ടൈം ആയി….”””
“”അങ്ങനെ ആണേൽ ജെയിൻ പോയിട്ട് വാ ….. “””
പ്രവി പറഞ്ഞു….
“”അതല്ല പ്രശ്നം മാഷേ …. ഇവൾ അങ്ങോട്ട് വരുന്നില്ല എന്ന് ….. എനിക്ക് ആണേൽ ഇവിടെ ഒറ്റക്ക് ഇരുത്താനും ഒരു പേടി… “””
“”ഒറ്റക്ക് അല്ലല്ലോ … ഞാനില്ലേ ഇവിടെ ….. “””
“”അതു …. മാഷ്ക്ക് ബുദ്ധിമുട്ട് ആവില്ലേ….. “”
“”എനിക്ക് എന്തു ബുദ്ധിമുട്ട് …. ഞാൻ ഇരുന്നോളം ജെനിക്ക് കൂട്ടായി ……. “””
പ്രവിയുടെ വാക്കുകൾ ജെയിനിൽ സന്തോഷം ഉളവാക്കി…. ജെയിൻ പ്രവിയോടുള്ള നന്ദി സൂചകമായി പ്രവിയുടെ മിഴികളിലേക്ക് നോക്കി ….. ആ നോട്ടം പ്രവിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നു ….. ഏതോ മുന്ജന്മ ബന്ധം താനും അവളും ആയി ഉണ്ടെന്നു തോന്നിപോയി പ്രവിക്കു …. താനും അവളും വെറൊതോ ലോകത്തിൽ അകപ്പെട്ടത് പോലെ ……
അവളുടെ കണ്ണുകളിലെ തിളക്കം നേരിടാനാകാതെ പ്രവി പെട്ടന്ന് നോട്ടം അവളിൽ നിന്നും മാറ്റി…. ജെയിന്റെ ആകർഷണമായ നോട്ടത്തിൽ നിന്നും അവളിൽ നിന്നും ചെറിയൊരു അകലം പാലിക്കാനായി പ്രവി …. ജെനിയെ നോക്കി ……
“”അല്ല …. ഞാൻ ഇവിടെ കൂട്ടിരിക്കുന്നതിൽ ജെനിക്ക് എന്തെങ്കിലും കുഴപ്പം…. “”””പ്രവി ജെയിനിൽ നിന്നും രക്ഷപെടാൻ ഒരു വിഷയം എടുത്തിട്ടു…..
“”എനിക്ക് എന്ത് കുഴപ്പം ഏട്ടാ…. ഏതൊരു അനിയത്തിമാരും ആഗ്രഹിക്കുന്ന കാര്യമല്ലേ ….. ഏട്ടന്റെ മാത്രം അനിയത്തി കുട്ടിയായി കുറച്ചു സമയം ചിലവഴിക്കുക എന്നത്…. “””
ജെനിയുടെ വാക്കുകൾ കേട്ടപ്പോൾ പ്രവിയുടെ മിഴികളിൽ നിന്നും ഒരു തുളി കണ്ണീർ പൊടിഞ്ഞു …..
ചെറിയ നനവുപടർന്നമിഴികളോടെ ചെറുപുഞ്ചിരിയോടെ ജെനിയെ പ്രവി നോക്കി …. അപ്പോ ജെനിയും പ്രവിയെ തന്നെ നോക്കി പുഞ്ചിരി തൂകി ഇരിക്കുകയായിരുന്നു… ജെനി പ്രവിയുടെ കൈയിൽ പിടുത്തം ഇട്ടു പ്രവിയുടെ കൈപ്പത്തിയിൽ ജെനി മുത്തം ഇട്ടു….ജെനിയുടെ ആനന്ദകണ്ണീരിലെ ഒരു തുള്ളി പ്രവിയുടെ കൈപ്പത്തിക്ക് മുകളിൽ ആയി പതിച്ചു …. അതിൽ നിന്നും പ്രവി വായിച്ചെടുത്തു ഒരു അനിയത്തിയുടെ സ്നേഹം…..
“”അപ്പൊ താൻ ഒറ്റക്ക് അല്ല ഈ ജീവിതത്തിൽ….തന്നെ സ്നേഹിക്കാനും ആളുകൾ ഉണ്ട് ഒരാൾ അനിയത്തിയുടെ രൂപത്തിലും മറ്റെയാൾ തന്റെ…….. തന്റെ …… ആ അറിയില്ല…… ജെയിൻ തൻറെ ആരാണെന്നു……. “”””ജെയ്ന് നിർവചനം കിട്ടാതെ പ്രവിയുടെ മനസ്സ് മന്ത്രിച്ചു ……