“‘ഉം.. ഉം…ആളെ കാണാണ്ട് മനം തുടിക്കുന്നുണ്ടല്ലോ പ്രവിയേട്ടന്റെ…””
ചെറു ചിരിയോടെ ജെനി അതുപറഞ്ഞപ്പോൾ “”ഹേയ്”” .അവൻ വിളറിയ ഒരു ചിരിയോടെ നിഷേധിച്ചു
“”ഉവ്വ… മനസ്സിലുള്ളത് ആ കണ്ണിലും ശരീരത്തും പ്രതിഫലിക്കുന്നുണ്ട് പ്രവിയേട്ട…..””‘
ജെനി ചെറുചിരിയാൽ പറഞ്ഞപ്പോൾ പ്രവിയുടെ മുഖം നാണത്താൽ തിളങ്ങി….
പിന്നെ പ്രവി ഒന്നും ചോദിച്ചില്ല ….ജെനിയെ നോക്കും തോറും തനിക്ക് പതർച്ച വരുന്നുണ്ടെന്നു മനസിലായ പ്രവി പതുക്കെ കണ്ണുകളുടെ ചലനം ജെനിയിൽ മാറ്റി അവിടെ ഇവിടെ ആയി നിൽക്കുന്നവരിലേക്കും തിങ്ങി നിറഞ്ഞു പോകുന്ന ട്രെയിൻ ബോഗികളിലേക്കും ആക്കി….
“”ഏട്ട….”””
പ്രവിയുടെ ഇടതു കൈയിൽ പിടിച്ചു ജെനി ചെറു ശബ്ദത്തിൽ വിളിച്ചു…
അതു കേട്ടപ്പോൾ പ്രവി തലചെരിച്ചു അവളെ നോക്കി …
പ്രവി നോക്കിയപ്പോൾ അവൾ കണ്ണുകൾ താഴ്ത്തി നേരെ എതിർശത്തെ അകലേക്ക് നോക്കി എന്നിട്ട് “”അവിടെ ഉണ്ട് “”‘
ചെറു പുഞ്ചിരിയിൽ പറഞ്ഞു…
പ്രവി ജെനി നോക്കിയ ഭാഗത്തേക്ക് നോക്കി … അവന്റെ കണ്ണുകൾ റയിൽവേ ട്രാക്കും പിന്നിട്ട് അപ്പുറത്തെ ടാറിങ് റോഡും പിന്നിട്ട് …. ഒരു തണൽ മരത്തിനു കീഴിൽ വെള്ളപൂശിയ ചെറിയ കപ്പേളയുടെ അടുത്ത് എത്തി…
“”ട്രെയിൻ വരാൻ ലേറ്റ് ആകും… ഒന്നു പാർത്ഥിച്ചേച്ചും വരാം എന്ന് പറഞ്ഞു പോയതാ…. “”
ജെനി പറഞ്ഞു….
“”ഉം…. “‘
പ്രവി ഒന്നു മൂളി…
“”ഏട്ടാ,ഒന്നു പോയേച്ചും വാ… “‘
ജെനിയുടെ കണ്ണുകളിൽ അവൻ കണ്ടു ആ വാക്കുകൾ ….
പ്രവി ചെറു പുഞ്ചിരി അവൾക്കായി സമ്മാനിച്ചിട്ട് … പതിയെ അവിടേക്ക് നടന്നു…..
റയിൽവേ ട്രാക്കിന്റെ ഫ്ലൈ ഓവർ വഴി പ്രവി ആ റോഡ് സൈഡിൽ എത്തിച്ചേർന്നു…. ആ റോഡ് ക്രോസ്സ് ചെയ്തു പ്രവി ….. ആ വെള്ളപൂശിയ കപ്പേളക്ക് അരികിലേക്ക് നടന്നടുത്തു…..
ഒരു പീച്ച് കളർ ഷർട്ട് നു മുകളിൽ ഫുൾ കൈ നീളം കൂടിയ ഫ്രണ്ട് ഓപ്പൺ ലൈറ്റ് ബ്രൗൺ കളർ കോട്ടൺന്റെ ഓവർ കോട്ടും …. ആ ഓവർ കോട്ടിനു ചേരുന്ന തരത്തിൽ ഉള്ള വെള്ളയും ലൈറ്റ് ചാരയും പിന്നെ പീച്ച് നിറവും ഇടകലർന്ന ചെറിയ നീളത്തിൽ ഉള്ള സ്കാർഫ് കഴുത്തിൽ ചുറ്റിയ നിലയിൽ ….. ഇതിനെല്ലാം പുറമെ ഒരു വൈറ്റ് ജീൻസും …… ആ ഡ്രെസ്സിൽ ജെയിനെ കാണാൻ പ്രത്യേക ഭംഗിയായിരുന്നു……