മനീഷ [പ്രസാദ്]

Posted by

ഞാന്‍ വീട്ടില്‍ എത്തിയിട്ട്, എന്റെ കൈയ്യിലുള്ള താക്കോല്‍ കൊണ്ട് കതക് തുറക്കാന്‍ നോക്കിയിട്ട് പറ്റിയില്ല. കതക്, അകത്ത് നിന്നും അടച്ച് കുറ്റി ഇട്ടിരിക്കുകയായിരുന്നു. അങ്ങനെ ഞാന്‍ ബല്ലടിച്ചപ്പോള്‍ ചേച്ചി വന്ന് കതക് തുറന്നു. ചേച്ചി താഴെ അമ്മയുടെ മുറിയില്‍ തന്നെയാണ് കിടന്നിരുന്നത്. ഞാന്‍ ചേച്ചിയുടെ അസുഖ വിവരം തിരക്കി. പനി നന്നായി കുറഞ്ഞിട്ടുണ്ടായിരുന്നു. ചേച്ചി വെള്ളമൊക്കെ എടുത്ത് കുടിച്ചു എന്ന് പറഞ്ഞു.
ഞാന്‍ ബാഗൊക്കെ കൊണ്ട് വച്ചിട്ട് യൂണിഫോം മാറ്റിയിട്ട്, ഞാന്‍ ഒരു ത്രീ ഫോര്‍ത്തും, ടീഷര്‍ട്ടും ധരിച്ചുകൊണ്ട് ചേച്ചി കിടന്ന മുറിയില്‍ എത്തി. ഞാന്‍ ചെല്ലുമ്പോള്‍, ചേച്ചി കട്ടിലില്‍ കിടക്കുന്നു. ഞാനും ചെന്ന് ചേച്ചിയുടെ അടുത്തായി കട്ടിലില്‍ ഇരുന്നു. അവിടെ ഇരുന്നുകൊണ്ട് ഞങ്ങള്‍ ഓരോ കാര്യങ്ങള്‍ സംസാരിച്ച് ഇരുന്നു. സംസാരത്തിനിടയില്‍ ഇടയ്ക്ക് ഞാന്‍ എന്റെ ഒരു പഴയ സംശയം ചോദിച്ചു. സംശയം മറ്റൊന്നുമല്ല; ചേച്ചി അന്ന് നിന്നുകൊണ്ട് മൂത്രമൊഴിച്ചത് തന്നെ.
‘ചേച്ചീ, ഞാന്‍ ഒരു കാര്യം ചോദിച്ചോട്ടേ?’
‘എന്തിനാ മോളേ എന്നോട് കാര്യം ചോദിക്കുന്നതിന് ഈ മുഖവുര? മോള് ധൈര്യമായി ചോദിച്ചോ.’
‘ചേച്ചീ, ഒരാഴ്ച മുമ്പ് ഒരു ദിവസം, ചേച്ചി നിന്നുകൊണ്ട് മൂത്രം ഒഴിക്കുന്നത് ഞാന്‍ കണ്ടല്ലോ. അത് എങ്ങനെയാ ചേച്ചീ അങ്ങനെ നിന്നുകൊണ്ട് മൂത്രം ഒഴിക്കുന്നത്?’
അത് കേട്ടതും, ചേച്ചിയുടെ മുഖത്ത് ഒരു ഞെട്ടല്‍ കണ്ടു. ഒപ്പം ചേച്ചി വിളറി വെളുക്കുകയും ചെയ്തു. ചേച്ചി കുറച്ച് സമയം സ്തംഭിച്ച പോലെ ഇരുന്നു. പിന്നെ പതുക്കെ ചുണ്ടുകള്‍ തുറന്നു.
‘മോളേ, എനിക്ക് കുടിക്കാന്‍ കുറച്ച് ചൂട് വെള്ളം തരുമോ?’
‘ഞാന്‍ ഇപ്പം കൊണ്ടുവരാം ചേച്ചീ.’
അത് പറഞ്ഞുകൊണ്ട് ഞാന്‍ അടുക്കളയില്‍ പോയി വെള്ളം എടുത്ത് കൊണ്ടു വന്ന് ചേച്ചിക്ക് കൊടുത്തു. ചേച്ചി അത് കുടിച്ചിട്ട് ഗ്ലാസ്സ് തിരികെ തന്നു. പിന്നെ പറയാന്‍ തുടങ്ങി.
‘മോളേ, അത് ഒരു രഹസ്യമാണ്. ഞാന്‍ ഇന്നുവരെ അനുഭവിച്ച അവഗണനകളുടെ കഥ. എനിക്ക് ഉറ്റവരേയും, ഉടയവരേയും ഇല്ലാതാക്കിയ കഥ. മോള്‍ ഇത് ഒരു രഹസ്യമായി സൂക്ഷിക്കണം. ഇവിടെ മോളുടെ അമ്മയ്ക്ക് മാത്രമാണ് ഈ രഹസ്യം അറിയാവുന്നത്. ഇവിടെ ഞാന്‍ താമസിച്ചിരുന്ന വീട്ടില്‍ ഒരു ചേട്ടന്റെ വിവാഹാലോചന ശല്യമായപ്പോഴാണ് ഞാന്‍ അവിടത്തെ താമസം അവസാനിപ്പിച്ചത്. എനിക്ക് വിവാഹം കഴിക്കാന്‍ പറ്റില്ല.’
‘അതെന്താ ചേച്ചീ? ചേച്ചിക്ക് അയാളെ ഇഷ്ടപ്പെട്ടില്ലേ?’

Leave a Reply

Your email address will not be published. Required fields are marked *