ഇനിയെന്താ ചേച്ചിയുടെ തീരുമാനം എന്നറിയില്ല.ചേച്ചി ഈ നശിച്ച ജീവിതം മതിയാക്കി ഒരു പുതിയ ലൈഫ് തുടങ്ങണം.ചേച്ചിയുടെ വീട്ടിൽ അറിയിച്ചൂടെ.തിരിച്ചു വീട്ടിലെത്തുമ്പോൾ അവൻ പറഞ്ഞുനിർത്തി.
ആഹാ മോള് വന്നാരുന്നോ.
ഞങ്ങൾ വെറുതെ അല്പം സംസാരിച്ചു നിക്കുവാരുന്നു
ഞാനോർത്തു കപ്പ പുഴുങ്ങാൻ പറഞ്ഞിട്ട് ഇവനിത് എങ്ങോട്ട് പോയെന്ന്.
എന്നാ ഞാനും ഉണ്ട്.എടുത്തോ അമ്മേ.ഇപ്പൊ ദേ വായിൽ വെള്ളം വന്നുതുടങ്ങി
കപ്പയും, കാന്താരി അരച്ച ചമ്മന്തിയും കഴിച്ചിറങ്ങുമ്പോൾ അവനെ മാറ്റിനിർത്തി.”നാളെ ഒന്ന് ലീവാക്കുമോ,എനിക്ക് സംസാരിക്കണം”
മ്മ്,ഞാൻ വന്നോളാം.
വേണ്ട,അമ്മ പോയിട്ട് ഞാൻ ഇങ്ങോട്ടു വന്നോളാം.
ഇവിടെയോ…….
അതെ,ഇവിടെ.ഇവിടവുമ്പോൾ ഇത്തിരി ഉള്ളിലേക്ക് അല്ലെ. സ്വസ്ഥമായിട്ട് ആവാല്ലോ..
ശരി,ഞാനിവിടെ ഉണ്ടാവും.
#######
രാവിലെ ജോലിയൊക്കെ ഒതുക്കി,ഒരു ചുവന്ന സാരിയും ഉടുത്തു അവൾ അവനെ തേടിയെത്തി.ഹാളിൽ അവനഭിമുഖമായി അവനെടുത്തിരുന്നു അവൾ പറഞ്ഞുതുടങ്ങി.
ഗോകുലേ…നിനക്ക് എന്നോട് എപ്പോഴെങ്കിലും,എന്നെ വേറൊരു കണ്ണിൽ നീ കണ്ടിട്ടുണ്ടോ.
ഹേയ്,എന്താ ഈ പറേണെ.ഞാൻ… എനിക്ക് അങ്ങനെയൊന്നും…
മ്മ്,പക്ഷെ കുറച്ചു ദിവസായി ഞാൻ നിന്നെ മറ്റൊരു കണ്ണിൽ കാണുന്നുണ്ട്.അത് ഒരു നിമിഷത്തെ ചപലമായ തോന്നലല്ല.എന്റെ ഭർത്താവ് തരാത്ത കരുതലും,സുരക്ഷയും നിന്നിൽനിന്നു
കിട്ടിയപ്പോൾ,ആഗ്രഹിച്ചുപോയി.
പിന്നെ മനസ്സിൽ ഇട്ട് ഒരുപാട് ആലോചിച്ചു. ഗോകുലേ ഇനി ശ്രദ്ധിച്ചു കേൾക്കണം.വളരെ ആലോചിച്ചു എടുത്തതാ ഈ തീരുമാനം.ഇനിയെനിക്ക് ജീവിക്കണം,ജീവിച്ചുകാട്ടണം അയാളുടെ മുന്നിൽ.അതിന് നീ കൂടെ വേണം.അതിനാ ഞാൻ അന്ന് അങ്ങനെയൊക്കെ.