ഞാൻ ഒന്നും പറഞ്ഞില്ല പോയി ഡ്രസ്സ് മാറ്റി വന്നു അപ്പോഴേക്കും അവൾ എനിക്കുള്ള ഫുഡ് ടേബിളിൽ എടുത്തു വച്ചിരുന്നു
സൺഡേ അമ്മ നേരത്തെ ഉറങ്ങാൻ കിടക്കും അമ്മ ഭക്ഷണം കഴിക്കുമ്പോൾ കൂടെ അവളും കഴിക്കുന്നത് കൊണ്ട് അവൾ കഴിച്ചോ എന്ന് ഞാൻ ചോദിച്ചില്ല
ഞാൻ കഴിച്ചു കൊണ്ടിരിക്കുമ്പോൾ അവൾ പറഞ്ഞു
കഴിച്ചോ എന്ന് ഒരു ചോദ്യം പോലും ചോദിക്കാതെ ഒറ്റയ്ക്ക് വെട്ടി വിഴുങ്ങുന്നത് കണ്ടില്ലേ
അപ്പോൾ ഞാൻ പറഞ്ഞു
സൺഡേ നീ എന്റെ കൂടെ ഭക്ഷണം കഴിക്കുന്നത് പതിവില്ലല്ലോ പിന്നെ ചോദിക്കണ്ട ആവശ്യം ഇല്ലല്ലോ
അപ്പോൾ അവൾ പറഞ്ഞു
പതിവില്ലാതെ പല കാര്യങ്ങളും ആണല്ലോ ഇപ്പോൾ നടക്കുന്നത്
ഒന്ന് ചോദിച്ചാൽ എന്താ
അപ്പോൾ ഞാൻ പറഞ്ഞു
ശരി ചോദിച്ചിരിക്കുന്നു നീ ഭക്ഷണം കഴിച്ചോ
അപ്പോൾ അവൾപറഞ്ഞു
ഇല്ല എനിക്ക് വിശക്കുന്നുണ്ട് ഞാൻ കാത്തിരിക്കുകയായിരുന്നു ഏട്ടൻ വരാൻ
എന്നാ പ്ലേറ്റ് എടുത്തു കൊണ്ടു വാ
എന്ന് ഞാൻ പറഞ്ഞപ്പോൾ
അവൾ അടുക്കളയിലേക്ക് പോയി പ്ലേറ്റ് കൊണ്ടുവന്ന് എന്റെ അടുത്ത് ഇരുന്നു ഞാൻ പാത്രത്തിൽനിന്ന് ചപ്പാത്തി യും കറിയും അവൾക്കു വിളമ്പി കൊടുത്തു അപ്പോൾ അവൾ പറഞ്ഞു
എനിക്ക് ഇതു വേണ്ട
പിന്നെ എന്താ വേണ്ടത്
എന്ന് ഞാൻ ചോദിച്ചപ്പോൾ
ഞാൻ കഴിച്ചു പാതി ആക്കിയ ചപ്പാത്തി അവൾ ചൂണ്ടിക്കാണിച്ചു ഞാനതെടുത്ത് അവളുടെ പ്ലേറ്റിലേക്ക് വെച്ചുകൊടുത്തു അവൾ പുഞ്ചിരിച്ചു കൊണ്ട് എന്നെ നോക്കി അതെടുത്ത് കഴിക്കാൻ തുടങ്ങി
ഞാൻ അത്ഭുതത്തോടെ ചോദിച്ചു
ഇതൊന്നും പതിവില്ലാത്തതാണല്ലോ