ചീന്തയിൽ മുഴുകിയിരുന്ന ഏതോ നിമിഷത്തിൽ നന്ദുട്ടി കാറിൽ കേറി ഇരുന്നു. ഞാൻ അവളെ നോക്കി ഒന്ന് പുഞ്ചിരിച്ചു കാർ മുന്നോട്ടെടുത്തു.
കാർ നഗരത്തിലെ ഒരു പ്രസിദ്ധമായ കോഫി ഷോപ്പിനു മുന്നിൽ ചെന്ന് നിന്നു. അവിടെത്തെ ബർഗറും കോഫിയും നന്ദുട്ടി ക് ഏറെ പ്രിയപ്പെട്ടതാണ്.
“വാ നമുക്കെന്തെലും കഴിക്കാം. പിന്നെ മമ്മിക്കും മേടിക്കാം”. അവൾ ഒന്നും മിണ്ടാതെ എൻറെകൂടെ പൊന്നു.ഒരു ഫാമലി ക്യാബിൻ ഞങ്ങൾ ഇരുന്നു.
നന്ദിട്ടിയുടെ ഫേവറേറ്റ് ബർഗറും കോഫിയും ഓർഡർ ചെയ്തു ഞങ്ങൾ വെറുതെ മുഖത്തോടു മുഖ നോക്കി ഇരുന്നു.
“ഏതു പറ്റി എന്റെ മോൾക്ക്? ഇന്ന് പപ്പയെ വിളിച്ചിട്ടു ഒന്നും മിണ്ടിയില്ലല്ലോ?”
“എനിക്കല്ല പപ്പക്കല്ലേ പറ്റിയത്. ഇന്നലെ പപ്പാ വിളിച്ചിട്ടും ഒന്നും മിടിയില്ലല്ലോ?”
എന്ത് മറുപടി പറയണം എന്ന് അറിയാതെ ഞാൻ കുഴഞ്ഞു.
“മോളെ അത്……” എനിക്ക് എന്ത് മറുപടി പറയണം എന്ന് അറിയില്ലായിരുന്നു. അത് മനസിലാക്കിയ നന്ദുട്ടി എന്നെ സമാധാനിക്കാൻ എന്നവണ്ണം പറഞ്ഞു ” അത് സാരമില്ല പപ്പാ. എനിക്ക് ഒരുകാര്യം മാത്രം അറിഞ്ഞാൽ മതി. പാപ്പക് എന്നോട് ദേഷ്യം ഉണ്ടോ? എന്നെ അവോയ്ഡ് ചെയ്യുവാന്നോ എന്ന് ഒരു തോന്നൽ.”
“എനിക്ക് മോളോട് ഒരു ദേഷ്യവും ഇല്ല. പപ്പാ നിന്നെ ഒരിക്കലും അവോയ്ഡ് ചെയ്യാൻ നോക്കിയില്ല മോളെ. പിന്നെ…..”