മൃഗം 10 [Master]

Posted by

മൃഗം 10
Mrigam Part 10 Crime Thriller Novel | Author : Master

Previous Parts Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 | Part 7 | Part 8 | Part 9 |

 

“നില്‍ക്ക് മോളെ..പോകാന്‍ വരട്ടെ..”

രാത്രി വേഷം മാറി പുറത്തേക്ക് പോകാനിറങ്ങിയ ഡോണയെ തടഞ്ഞുകൊണ്ട്‌ പുന്നൂസ് പറഞ്ഞു. അവള്‍ തിരിഞ്ഞ് അയാളെ കൌതുകത്തോടെ നോക്കി. സാധാരണ താന്‍ പോകുകയാണ് എന്ന് പറഞ്ഞാല്‍ പപ്പാ തിരികെ വിളിക്കാറുള്ളതല്ല.

“എന്താ പപ്പാ…” അവള്‍ അയാളുടെ അരികിലേക്ക് എത്തി.

“മോള്‍ ഇരിക്ക്..ചിലത് പറയാനുണ്ട്”

“ബട്ട് പപ്പാ..ഐ ഹാവ് നോ ടൈം..എനിക്ക് ഒന്ന് രണ്ടുപേരെ കണ്ടു ചെറിയ ഒരു ഇന്റര്‍വ്യൂ നടത്തണം. എങ്കിലേ നാളെ എനിക്ക് ന്യൂസ് നല്കാന്‍ പറ്റൂ. അവള്‍ക്കെതിരെ ആയതുകൊണ്ട് എന്റെ അഭിപ്രായം മാത്രം വച്ച് എഡിറ്റര്‍ സമ്മതിക്കില്ല..”

“അതിനെക്കാള്‍ പ്രധാനപ്പെട്ട കാര്യമാണ് എനിക്ക് പറയാനുള്ളത്..അത് കേട്ട ശേഷം നീ പൊയ്ക്കോ” പുന്നൂസ് പറഞ്ഞു.

ഡോണ ബാഗ് മാറ്റി വച്ചിട്ട് ഇരുന്നു. എതിരെ പുന്നൂസും റോസിലിനും ഇരുന്നു.
“നിനക്ക് അയാളെ കാണണോ?” പുന്നൂസ് വളച്ചുകെട്ടില്ലാതെ നേരെ ചോദിച്ചു.
“ആരെ?” ഡോണയ്ക്ക് സംഗതി മനസിലായില്ല.

“അഞ്ജനയെ തല്ലിയ ആളെ?”
ഡോണ ഞെട്ടി.
“എന്താ പപ്പ പറഞ്ഞത്? ദാറ്റ് മീന്‍സ് യു നോ ഹിം?”
“യെസ്..ഐ നോ ഹിം..റാദര്‍ ഐ ബ്രോട്ട് ഹിം ഹിയര്‍”

ഡോണയുടെ ഞെട്ടല്‍ ഇപ്പോള്‍ അവളുടെ മുഖത്ത് വളരെ പ്രകടമായിരുന്നു. അവിശ്വസനീയതയോടെ അവള്‍ പുന്നൂസിനെ നോക്കി.

“പപ്പാ, യു ബ്രോട്ട് ഹിം ഹിയര്‍? കാണ്ട് ബിലീവ്; ഫോര്‍ വാട്ട്? എന്തിട്ടെന്തുകൊണ്ട് എന്നോടിത് പറഞ്ഞില്ല?”
“നീ അറിയേണ്ട സമയത്ത് അറിഞ്ഞാല്‍ മതി എന്ന് കരുതി”
“പപ്പാ എന്താണ് പറയുന്നത്..പ്ലീസ് മേക്ക് ഇറ്റ്‌ ക്ലിയര്‍..”

Leave a Reply

Your email address will not be published. Required fields are marked *