“ഫോർ this യു have ടു കം ടു കാലിഫോർണിയ… ഐ വിൽ send നെസസറി പേപ്പേഴ്സ് സൂൺ.. “(അതിന് നിങ്ങൾ കാലിഫോർണിയയിൽ വരേണ്ടി വരും.. വേണ്ടപ്പെട്ട കടലാസുകൾ ഞാൻ പെട്ടെന്ന് തന്നെ അയക്കാം… )
താനും ശ്രദ്ധിക്കപ്പെടാൻ പോകുന്നു എന്ന തിരിച്ചറിവ് ദേവുവിനെ സന്തോഷവതി ആക്കി…
ബൈ പറഞ്ഞു സായ്പ് പോയി…
ഉമയും ദേവുവും വീട്ടിലേക്കും തിരിച്ചു…
തിരിച്ചു രണ്ട് മണിക്കൂർ യാത്രയിൽ അവർ പരസ്പരം ഉരിയാടിയില്ല…. പെണ്ണെന്ന വർഗം ആണെങ്കിൽ അസൂയ കാണും അത് അമ്മയോടായാലും..
വീട്ടിൽ എത്തിയിട്ടും രണ്ട് പേരും അകൽച്ച തന്നെ…
മൗനം മുറിച്ച ദേവു പറഞ്ഞു, “ഞാൻ നിന്റെ അമ്മയാണ്.. “
“ആ വിചാരം നല്ലതാ.. “
“ഞാൻ എന്ത് കാട്ടിയിട്ടാ നീ വീർപ്പിച്ചു കെട്ടി ഇരിക്കുന്നെ.. “
“ആർത്തി ആവാം.. അത്യാർത്തി പാടില്ല “
“ഇവിടെ ആർക്കാ അത്യാർത്തി? “
“ഇതൊന്നും പോരെ… അമ്മയ്ക് “
“നീ അല്ലെടി അന്ന് എന്നേം തള്ളി വിട്ടത്.. “
“അത്കൊണ്ട് അങ്ങു അഴിഞ്ഞാട്ടമെന്നായോ പറയാമെങ്കിലും നോക്കണ്ടേ ?”
“അപ്പോ അതാ കാര്യം.. ഞാൻ ഇപ്പോ കിഴവി ആവണം.. കൊള്ളാം മോളെ… “
അവർക്കിടയിൽ അസൂയയുടെ വിത്തു വിതച്ചു….