ടീച്ചര്‍ …
മ്മ്ഹ എന്താ രാജി ?
ഞാനൊരു കാര്യം ചോദിക്കട്ടെ ? ദേഷ്യപ്പെടുവോ
ഞാന്‍ എന്തിനാ ദേഷ്യപ്പെടുന്നെ മോളോട് , ചോദിക്ക്
ടീച്ചര്‍ ഇവിടെ ഒറ്റയ്ക്കാണോ താമസം ? വേറെ ആരുമില്ലേ ?
ഇതാണോ ? ദേഷ്യപ്പെടുവോ എന്ന് ചോദിച്ച ചോദ്യം ..പത്മിനി വായിലേക്ക് ചപ്പാത്തി വെച്ച് പതിയെ ചവച്ച് കൊണ്ട് ചോദിച്ചു
അത് വൈകുന്നേരത്തെ പോലെ ഞാന്‍ അധിക സ്വതന്ത്ര്യം എടുക്കുന്ന പോലെ തോന്നെണ്ടല്ലോ എന്ന് കരുതി…
നീ അത് വിട്ടില്ലേ രാജി , ഞാന്‍ പറഞ്ഞല്ലോ അത് പിന്നെ പറഞ്ഞു തരാമെന്ന് ..പിന്നെ നീ ഇപ്പോള്‍ ചോദിച്ചത്
ഞാന്‍ കുറച്ചു നാള്‍ ഇവിടെ ഒറ്റയ്ക്കാണ് രാജി , എന്റെ ഭര്‍ത്താവ് രാജീവ് ഗള്‍ഫിലാണ് . ഇത് രാജീവ് വാങ്ങിയ വീടാണ്. ചേട്ടന്റെ കുടുംബം ഇപ്പോള്‍ അമേരിക്കയിലാണ്. രാജീവേട്ടന്റെ അനിയത്തി വിശേഷം അറിയിച്ചത് കൊണ്ട് ഇനി കുറച്ചു കാലം അവര്‍ അവിടെ ആയിരിക്കും . അവര്‍ വന്നാല്‍ ഇവിടെ നില്‍ക്കില്ല . അവര്‍ക്ക് ഇത്തരം പഴഞ്ജന്‍ കാര്യങ്ങള്‍ ഒന്നും താത്പര്യമില്ല . എനിക്കും രാജീവേട്ടനും വളരെ ഇഷ്ടമാണ് ഇത്തരമൊരു അന്തരീക്ഷം അത് കൊണ്ട് വാശിയ്ക്ക് വാങ്ങിയതാണ് ഈ വീട്. മനസിലായോ ? മ്മ്മ്ഹ കഴിക്ക്
രാജി തന്റെ മുന്നിലെ ചപ്പാത്തി പതിയെ കഴിച്ച് തുടങ്ങി..
പത്മിനിയുടെ ശ്രദ്ധ രാജിയുടെ വസ്ത്രങ്ങളിലേക്ക് ആയിരുന്നു , ആകെ പഴകിയ നിറമുള്ള ഒരു ടോപ് , ഒരുപാട് കാലം ഉപയോഗിച്ചത് ആണെന്ന് ഒറ്റനോട്ടത്തില്‍ മനസിലാവും … പത്മിനി പതിയെ രാജിയെ വിളിച്ചു.
രാജി …
സംശയത്തോടെയെന്ന പോലെ പതിയെ രാജി പത്മിനിയെ നോക്കി
നിനക്ക് ഇടാന്‍ ഇപ്പോള്‍ എത്ര ഡ്രസ്സ് കയ്യിലുണ്ട് ?
രാജിയുടെ മുഖം പെട്ടന്ന് വാടി …
മുഖം കുനിയ്ക്കാതെ രാജി പറയ് , എത്ര എണ്ണമുണ്ട്..