ഇല്ലാ.. എന്റെ മോൻ അങ്ങനെ ചെയ്യില്ല.. നിർമ്മലയുടെ കണ്ണുകൾ നിറഞ്ഞു..
ടീച്ചർ വിഷമിക്കണ്ട.. ടീച്ചർ പറഞ്ഞാൽ അവൻ കേൾക്കും.. ഇത് വലിയൊരു വിഷയമാക്കി.. അവന്റെ മനസ്സ് വിഷമിപ്പിക്കാൻ ഞാൻ ഉദ്ദേശിക്കുന്നില്ല..
പക്ഷെ ടീച്ചറെ ഞാൻ… എങ്ങനാ..
പറ്റും.. ടീച്ചറെ കൊണ്ട് പറ്റും…
നിർമല കണ്ണ് തുടച്ചു പുറത്തേക്കിറങ്ങി . അവളുടെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ ഉണ്ടായി..
ഞാൻ എങ്ങനാ അവനോടു.. എന്തായാലും രേഖ ടീച്ചർ ദോഷത്തിനായി ഒന്നും ചെയ്യില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു..
വൈകുന്നേരം വീട്ടിലേക്ക് പോകുന്ന വഴിയും അവൾ ഒന്നും മിണ്ടിയില്ല.. രാത്രി ടീവി കാണാൻ ഇരുന്നപ്പോൾ അവൾ അവനോടു ചോദിച്ചു..
മോനേ മോന്റെ ക്ലാസ്സിലെ അപർണ എങ്ങനാണ് ?
അവൾ നല്ല കുട്ടിയാണ് കുഞ്ഞീ.. അവളും ഞാനും 10 എ പ്ലസ് വാങ്ങും ഇത്തവണ.. അതിന് വേണ്ടി ഞങ്ങൾ ഒരുപാട് പ്ലാനൊക്കെ ചെയ്യുന്നുണ്ട്..
ഞാൻ ഒന്ന് ചോദിച്ചാൽ മോൻ സത്യം പറയുമോ ?
പറയാല്ലോ
അപർണ്ണയും മോനും തമ്മിൽ ഇഷ്ടത്തിലാണോ ?
അങ്ങനെ ചോദിച്ചാൽ ഞങ്ങൾ കാമുകീ കാമുകന്മാരൊന്നും അല്ല.. കുഞ്ഞിക്ക് അറിയാല്ലോ. എനിക്ക് പരീക്ഷ സമയം ആയാൽ വല്ലാത്ത ടെന്ഷൻ ആണ് അത് കാരണം നേരെ പഠിക്കാൻ പറ്റില്ല.. പക്ഷെ ടെൻഷൻ ഒഴിവാക്കാൻ അവളെന്നെ സഹായിക്കുന്നുണ്ട്..
ആ സഹായമാണോ ഉച്ചക്ക് മുകളിലത്തെ നിലയിൽ നടക്കുന്നത് ?
നിർമ്മലയുടെ ദേഷ്യത്തോടെയുള്ള ആ ചോദ്യം കേട്ട് രവിയൊന്ന് ഞെട്ടി.. അത്.. കുഞ്ഞീ.. അത് തന്നെയാണ്..