മൃഗം 9 [Master]

Posted by

അയാള്‍ക്ക് പോകാന്‍ പറ്റാതെ വന്നപ്പോള്‍ ഇറങ്ങി ചെന്ന് അവളോട്‌ വണ്ടി എടുക്കാന്‍ ആവശ്യപ്പെട്ടു..അവള്‍ എന്തോ തെറി പറഞ്ഞത്രേ..അയാള്‍ ഒറ്റയടിക്ക് ആ കാറിന്റെ മുന്‍പിലെ ഗ്ലാസ് ഉടച്ചുകളഞ്ഞു…ഗോഡ് അതും ഓഡി എ ത്രീ വണ്ടിയുടെ ഗ്ലാസ്!.പക്ഷെ അത് ആര്‍ക്കും വീഡിയോയില്‍ കിട്ടിയില്ല…മിന്നല്‍ പോലെയാണത്രെ അയാളുടെ കൈ ഗ്ലാസില്‍ പതിഞ്ഞത്…അതേത്തുടര്‍ന്ന് അവള്‍ കാറില്‍ നിന്നും ഇറങ്ങി അയാളെ ആക്രമിക്കാന്‍ ചെന്നത് മുതലുള്ളതാണ് എല്ലാ വീഡിയോകളിലും ഉള്ളത്… കരാട്ടെ ബ്ലാക്ക് ബെല്‍റ്റ്‌ ആണ് എന്ന അഹങ്കാരത്തോടെ അയാളെ ആക്രമിക്കാന്‍ ശ്രമിച്ചതാണ് അവള്‍..പക്ഷെ…” ഡോണ മതിമറന്നു ചിരിച്ചു.

വാസു! പുന്നൂസ് ആലോചിക്കുകയായിരുന്നു. മുകളില്‍ ആകാശം താഴെ ഭൂമി എന്നതാണ് അവന്റെ നയം. അവന്‍ ചെയ്തത് ന്യായയുക്തമായ കാര്യമാണ്. പൊതുജനത്തിന് ബുദ്ധിമുട്ട് മനപൂര്‍വ്വം ഉണ്ടാക്കുന്ന ഇത്തരം കാപാലികരെ പോലീസിനു പലപ്പോഴും ഒന്നും ചെയ്യാന്‍ പറ്റാറില്ല; പ്രതികരിക്കുന്ന ഒരു സമൂഹം ഉണ്ടായാല്‍ മാത്രമേ ഇതിനൊക്കെ ഒരു അന്ത്യം ഉണ്ടാകൂ. അവനത് ചെയ്തു. എന്ത് ഭവിഷ്യത്തും നേരിടാന്‍ അവന്‍ തയാറുമാണ്. അവനെക്കാള്‍ അധികം തന്റെ മോളെ സംരക്ഷിക്കാന്‍ ഈ ലോകത്ത് വേറൊരുത്തനും ഇല്ല എന്നുള്ളത് സ്പഷ്ടം. അവനെ താന്‍ എന്തിനു മറ്റൊരു രീതിയില്‍ അല്‍പ സമയത്തേക്ക് എങ്കിലും കണ്ടു? തന്റെ ആശങ്ക പക്ഷെ ഇപ്പോള്‍ ഡോണ ആണ്. ഡോണയുടെ ജീവന്റെ സുരക്ഷ പോലെ തന്നെ തനിക്ക് മുഖ്യമാണ് അവളുടെ ഭാവിയും. ഊരുംപേരും ഇല്ലാത്ത വാസുവിനെ അവള്‍ മനസുകൊണ്ട് വരിച്ചാല്‍, പിന്നെ ദൈവം വിചാരിച്ചാല്‍ മാത്രമേ അവളെ അതില്‍ നിന്നും പിന്‍തിരിപ്പിക്കാന്‍ പറ്റൂ..അതാണ്‌ ഇപ്പോള്‍ തന്നെ അലട്ടുന്ന മറ്റൊരു പ്രശ്നം.

“പപ്പാ എന്താ ആലോചിക്കുന്നത്? അയാളെ എങ്ങനെയാണ് പപ്പാ കണ്ടെത്തുക? എന്റെ ഈ മിഷനില്‍ അയാളെപ്പോലെ ഒരാള്‍ ഒപ്പമുണ്ട് എങ്കില്‍ ഞാന്‍ എത്ര ലക്കി ആയേനെ..അറേബ്യന്‍ ഡെവിള്‍സിനെ ദിവസങ്ങള്‍ കൊണ്ട് എനിക്ക് അഴികള്‍ക്കുള്ളില്‍ ആക്കാന്‍ സാധിച്ചേനെ…”

ഡോണ എഴുന്നേറ്റ് വസ്ത്രം മാറാനായി അവളുടെ മുറിയിലേക്ക് പോയി.

“റോസീ..നിനക്ക് എന്ത് തോന്നുന്നു?” അമ്പരന്നു നില്‍ക്കുകയായിരുന്ന ഭാര്യയോട് പുന്നൂസ് ചോദിച്ചു.

“അവളുടെ ഈ മാറ്റം എന്നെ ഭയപ്പെടുത്തുന്നു..അവള്‍ക്ക് അവനോടു മറ്റു വല്ല രീതിയിലും താല്‍പര്യം ഉണ്ടാകുമോ എന്നാണ് എന്റെ ആശങ്ക”

“അതെ..അത് തന്നെയാണ് ഞാനും ആലോചിക്കുന്നത്”

Leave a Reply

Your email address will not be published. Required fields are marked *