മൃഗം 9 [Master]

Posted by

 

“മോളെ..നീ എന്താണീ പറയുന്നത്..നിനക്കറിയില്ലേ ആ പെണ്ണ് ആരാണെന്ന്?” പുന്നൂസ് ഞെട്ടലോടെ ചോദിച്ചു.

 

“അറിയാം പപ്പാ..വളരെ വളരെ നന്നായിത്തന്നെ എനിക്കവളെ അറിയാം. അതുകൊണ്ടല്ലേ ഞാനിത്ര എക്സൈറ്റഡ് ആയിരിക്കുന്നത്.. ഷി ഈസ് ദ ഒണ്ലി ലവിംഗ് ഡോട്ടര്‍ ഓഫ് ദ അണ്ടര്‍വേള്‍ഡ് ഡോണ്‍ ഗൌരീകാന്ത്.. ഒപ്പം അറേബ്യന്‍ ഡെവിള്‍സ് എന്ന ചെകുത്താന്‍ സംഘടനയുടെ നേടും തൂണുകളില്‍ ഒരാളായ അര്‍ജ്ജുന്റെ ഏക സഹോദരിയും…ഐ നോ ഹെര്‍ വെരി വെല്‍..ബട്ട് സൊ വാട്ട്?.”

 

നിസ്സാരഭാവത്തോടെ പുന്നൂസിന്റെ കണ്ണുകളിലേക്ക് നോക്കി ഡോണ ചോദിച്ചു. സോഫയിലേക്ക് മൊബൈലുമായി ഇരുന്ന അവളുടെ ഇരുഭാഗങ്ങളിലുമായി പുന്നൂസും ഭാര്യയും ഇരുന്നു.

“പക്ഷേ ഞാന്‍ വളരെ അണ്‍ലക്കി ആണ് പപ്പാ..ബിക്കോസ്.. ഈ സംഭവം നടക്കുന്നത് ഞാന്‍ ആ സിഗ്നലില്‍ നിന്നും മൂവായതിന് തൊട്ടു പിന്നാലെയാണ്..ഹെര്‍ കാര്‍ വാസ് ജസ്റ്റ് ബിഹൈന്‍ഡ് മൈന്‍..ഓ..ഞാനവിടെ ഉണ്ടായിരുന്നെങ്കില്‍ ഇത് കുറെക്കൂടെ ഭംഗിയായി എന്റെ ക്യാമില്‍ ഒപ്പിയെടുത്തേനെ…ആന്‍ഡ് ഐ കുഡ് ഹാവ് മെറ്റ് ഹിം ആസ് വേല്‍….ജീസസ്….ഹി ഈസ് എ ട്രൂ ഡെയര്‍ ഡെവിള്‍…”

 

പുന്നൂസും ഭാര്യയും അവളറിയാതെ പരസ്പരം നോക്കി.

 

“മോളെ നീ ഇങ്ങനെ വികാരം കൊള്ളരുത്..” പുന്നൂസ് മകളുടെ ആവേശം കണ്ടു ഭയത്തോടെ പറഞ്ഞു.

 

“ഡോണ വികാരം കൊള്ളാറില്ല പപ്പാ..പപ്പയ്ക്ക് അത് അറിയാവുന്നതല്ലേ..ഈ മനുഷ്യന്‍ ചെയ്തത് എത്ര വലിയ കാര്യമാണ് എന്നറിയാവുന്നതുകൊണ്ടാണ് ഞാന്‍ ഇത്ര സന്തോഷിക്കുന്നത്”

Leave a Reply

Your email address will not be published. Required fields are marked *