“മുസ്തഫെ..പൌലോസ് ഈ സ്റ്റേഷനില്‍ ഉള്ളിടത്തോളം നീ അതിനു തുനിയാതിരിക്കുന്നതാണ് നല്ലത്…ആദ്യം അവനെ ഇവിടുന്ന് എങ്ങോട്ടെങ്കിലും തട്ടാനുള്ള വല്ല വഴിയും കണ്ടു പിടിക്ക്.എനിക്ക് നിങ്ങളുമായി ബന്ധമുണ്ട് എന്നവനു സംശയമുണ്ട്..അവന്‍ അര്‍ഥം വച്ച് ചില സംസാരം ഇടയ്ക്കിടെ നടത്താറുണ്ട്..അവനെ ഇവിടെ നിന്നും കെട്ടുകെട്ടിക്കാതെ നമുക്കിവിടെ അധികം കളിക്കാന്‍ പറ്റത്തില്ല..അതിനുള്ള വഴി നീ ആദ്യം നോക്ക്..പിന്നെ ശങ്കരനെ നിന്റെ സൗകര്യം പോലെ നീ പണിഞ്ഞോ..” രവീന്ദ്രന്‍ മുസ്തഫയ്ക്ക് പൌലോസ് ഉണ്ടായലുള്ള ഭവിഷ്യത്ത് പറഞ്ഞ്കൊടുത്തു.
“അതെ..അവനൊരു ശല്യമാണ്..ഞാന്‍ സി ഐ സാറിനെ വേണ്ടപോലെ നാളെയോ മറ്റോ ഒന്ന് കാണുന്നുണ്ട്…വേണ്ടി വന്നാല്‍ ഡി വൈ എസ് പിയെയും കാണാം” മുസ്തഫ ആലോചനയോടെ പറഞ്ഞു.
ദിവാകരന്‍ ഏഴാം സ്വര്‍ഗത്തില്‍ എത്തിയവന്റെ സന്തോഷത്തില്‍ ആയിരുന്നു. രുക്മിണിയെയും ദിവ്യയെയും ഇനി തനിക്ക് എപ്പോള്‍ വേണേലും പോയി കാണാം. ഹോ..ആ ദിവ്യപ്പെണ്ണിന്റെ ഒരു കടി….ഭ്രാന്തമായ കാമാര്‍ത്തിയോടെ അയാള്‍ മനക്കോട്ട കെട്ടി.
—————
ചാനലില്‍ വാര്‍ത്ത കണ്ടിരിക്കുകയയിരുന്ന സ്റ്റാന്‍ലി, അര്‍ജുന്‍, മാലിക്ക് എന്നിവര്‍ പുറത്ത് ഒരു വാഹനം വന്നു നില്‍ക്കുന്ന ശബ്ദം കേട്ട് എഴുന്നേറ്റു.
“അച്ഛനാണ്” അര്‍ജ്ജുന്‍ മന്ത്രിച്ചു.
മൂവരും സമപ്രായക്കാരായിരുന്നു. 26 വയസാണ് അവര്‍ക്ക്. സ്റ്റാന്‍ലി ആറടി ഉയരമുള്ള, മുടിയും താടിയും വളര്‍ത്തിയ മെലിഞ്ഞ്, നല്ല ഉറച്ച ശരീരമുള്ള യുവാവാണ്. അര്‍ജുന്‍ അവനെക്കാള്‍ അല്പം ഉയരം കുറഞ്ഞ, അല്പം തടിയുള്ള സുമുഖനാണ്. സാധാരണ സ്റ്റൈലില്‍ വളര്‍ത്തിയ മുടിയും ചെറിയ മേല്‍മീശയും അവനുണ്ട്. മാലിക്ക് ക്ലീന്‍ ഷേവ് ചെയ്ത് മുടി പറ്റെ വെട്ടിയ ജിം ബോഡി ഉള്ള ഒരാളാണ്. മുഖത്ത് സാദാ ക്രൂരഭാവമാണ് അവന്. അറേബ്യന്‍ ഡെവിള്‍സ് എന്ന സംഘടനയുടെ സാരഥികളാണ് അവര്‍ മൂവരും. തങ്ങളുടെ ആവശ്യത്തിനായി സിറ്റിയുടെ അതിര്‍ത്തിയില്‍ പണി കഴിപ്പിച്ചിരുന്ന വലിയ ബംഗ്ലാവിന്റെ ഉള്ളിലായിരുന്നു മൂവരും.
പുറത്തു വന്നു നിന്ന ടയോട്ടാ ലാന്‍ഡ് ക്രൂസറില്‍ നിന്നും അര്‍ജ്ജുന്റെ പിതാവ് ഗൌരീകാന്ത് പുറത്തിറങ്ങി. സമയം സന്ധ്യ ഏഴര കഴിഞ്ഞിരുന്നു. അഞ്ചരയടി മാത്രം ഉയരമുള്ള മെലിഞ്ഞ ഒരു മനുഷ്യനായിരുന്നു ഗൌരീകാന്ത്. അയാളുടെ രൂപം കണ്ടാല്‍ ഒരാളും പറയില്ല ഒരു വലിയ ക്രിമിനലാണ് അയാളെന്ന്. കോട്ടും ടൈയും ധരിച്ചിരുന്ന അയാള്‍ ചടുലമായി വീട് ലക്ഷ്യമാക്കി നടന്നു.
“നിങ്ങള്‍ എന്ത് തീരുമാനിച്ചു?”
ഒരു സോഫയിലേക്ക് വീണ് സിഗരറ്റിനു തീ കൊളുത്തിക്കൊണ്ട് അയാള്‍ ചോദിച്ചു.