മൃഗം 9 [Master]

Posted by

“എവിടാ അമ്മെ?” അവന്‍ ഉള്ളിലെവിടെയോ വന്നോ എന്ന ഭയത്തോടെ ആയിരുന്നു ദിവാകരന്റെ ചോദ്യം.

“എടാ നീ ഇങ്ങോട്ട് വാ..ദാണ്ട്‌ ടിവിലോട്ടു നോക്ക്..അവനല്യോ ഇവന്‍?’ തള്ള വീണ്ടും പറഞ്ഞു.
“വാസു ടിവിയിലോ? നിന്റെ അമ്മയ്ക്ക് ഓര്‍മ്മപ്പിശക് വല്ലതുമാണോടാ?” രവീന്ദ്രന്‍ ഗ്ലാസ് കാലിയാക്കുന്നതിനിടെ ചോദിച്ചു.

“നോക്കീട്ടു വരട്ടെ”

അയാള്‍ ഉള്ളിലേക്ക് ചെന്നു. ടിവിയില്‍ വന്നുകൊണ്ടിരുന്ന ദൃശ്യങ്ങള്‍ കണ്ട് ദിവാകരന്‍ ഞെട്ടി.
“രവീന്ദ്രന്‍ സാറെ..മുസ്തഫെ..മൊയ്തീനെ..ഇങ്ങോട്ടൊന്ന് വന്നെ”

അയാള്‍ സുഹൃത്തുക്കളെ തിടുക്കപ്പെട്ടു വിളിച്ചു. മൂവരും വേഗം തന്നെ എഴുന്നേറ്റ് ചെന്നു. ചാനല്‍ ചര്‍ച്ചയും ടിവിയില്‍ വന്നുകൊണ്ടിരുന്ന ദൃശ്യങ്ങളും ശ്വാസമടക്കിപ്പിടിച്ചാണ് അവര്‍ നോക്കി നിന്നത്. നാലുപേരുടെയും മുഖത്ത് ക്രൂരമായ ഒരു സന്തോഷം വിടരുന്നുണ്ടായിരുന്നു.

“ദിവാകരാ..മുസ്തഫെ..വാ..ചിലത് സംസാരിക്കാനുണ്ട്”

പുതിയൊരു ഉന്മേഷം കൈവന്നതുപോലെ രവീന്ദ്രന്‍ പറഞ്ഞു.

“ഇത് അവന്‍ തന്നല്യോടാ” ദിവാകരന്റെ അമ്മ വീണ്ടും ചോദിച്ചു.

“ഓ..അവന്‍ തന്നെ..” അയാള്‍ പറഞ്ഞിട്ട് മറ്റുള്ളവരുടെ കൂടെ പുറത്തേക്ക് ഇറങ്ങി.

“എടാ ദിവാകരാ ഓരോന്ന് കടുപ്പത്തില്‍ അങ്ങോട്ട്‌ ഒഴിച്ചേ.. കുറച്ചു ദിവസങ്ങളായി ഇന്നാണ് മനസിനു കുളിര്‍മ്മ നല്‍കുന്ന ഒരു വാര്‍ത്ത കിട്ടുന്നത്” ഉത്സാഹത്തോടെ രവീന്ദ്രന്‍ പറഞ്ഞു.
“അതെ സാറേ..ഞാന്‍ അതങ്ങോട്ട് പറയാന്‍ വരുവാരുന്നു..” ദിവാകരന്‍ കുപ്പിയെടുത്ത് നാല് ഗ്ലാസുകളിലും മദ്യം പകര്‍ന്നു.

“പക്ഷെ സാറേ ഇവനെങ്ങനെ അവിടെത്തി? ഇവന്‍ ഇവിടില്ലാരുന്നോ? ദിവാകരന്‍ ചേട്ടന് ഇതെപ്പറ്റി വല്ലതും അറിയാമോ?” മുസ്തഫ ചോദിച്ചു.

“നീ ശങ്കരനെ ഒന്ന് വിളിക്കടാ” രവീന്ദ്രന്‍ പറഞ്ഞു.

“ചേട്ടച്ചാരെ വിളിക്കാനോ? ആ തെണ്ടി കാരണം എന്നെ വീട്ടില്‍ നിന്നും അടിച്ചിറക്കിയ ആളാ….വിളിച്ചാല്‍ അങ്ങേരെന്നെ പുഴുത്ത തെറി വിളിക്കും”

“അവന്‍ നിന്റെ സ്വന്തം ചേട്ടന്‍ അല്ലെടാ മാത്രമല്ല ഇങ്ങനെ പിണങ്ങി മിണ്ടാതെ നടന്നാല്‍ നിന്റെ മറ്റേ മോഹം നടക്കുമോ? ആ രണ്ട് ഉരുപ്പടികളെയും അനുഭവിക്കണമെങ്കില്‍ മാനോം അഭിമാനോം ഒക്കെ ദൂരെ കളയണം..നീ ശങ്കരനെ വിളി..എന്നിട്ട് ടിവിയില്‍ വാര്‍ത്ത‍ കണ്ട കാര്യം പറ…അവനവിടെ എന്തിനെത്തി എന്നെനിക്ക് അറിയണം…ചിലപ്പോള്‍ അവന്‍ ഉള്ള കാര്യം നിന്നോട് പറഞ്ഞേക്കും” രവീന്ദ്രന്‍ ഗ്ലാസെടുത്ത് ചുണ്ടോടു മുട്ടിച്ചുകൊണ്ട്‌ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *