“നിന്റെ ഒരു കുണ്ണ്‍.. മേലാല്‍ അങ്ങനെ പറഞ്ഞു പോകരുത്..ഞാന്‍ ജീവനോടെ ഇരിക്കുന്ന കാലത്തോളം അവനെ ഈ വീട്ടില്‍ ഇനി കേറ്റാം എന്ന് നീ കരുതുകയും വേണ്ട. കണ്ടില്ലേടി അവന്റെ കൊണം..ചെല്ലുന്നിടത്തെല്ലാം പ്രശ്നമാണ്..നാളെ അവനെ പോലീസ് പിടിച്ചതോ അതല്ലെങ്കില്‍ ആരെങ്കിലും തല്ലിക്കൊന്നതോ ആയിരിക്കും വാര്‍ത്ത..ഹും..”
അയാള്‍ ചാടിത്തുള്ളി പുറത്തേക്ക് പോയി. രുക്മിണി ശരീരം തളര്‍ന്നു കസേരയിലേക്ക് ഇരുന്നു. അപ്പുറത്ത് നിന്ന് എല്ലാം കേട്ടുകൊണ്ടിരുന്ന ദിവ്യയുടെ കണ്ണുകളില്‍ നിന്നും ധാരയായി കണ്ണുനീര്‍ ഒഴുകിയെങ്കിലും, അവളുടെ മുഖം നിര്‍വികാരമായിരുന്നു. അച്ഛന്‍ ഒരു മനുഷ്യനല്ല..മൃഗമാണ് മൃഗം. പക ഉള്ളില്‍ കയറിയാല്‍ പിന്നെ ചത്താലേ അത് ഇല്ലാതാകൂ. തന്റെ വാസുവേട്ടന് വേണ്ടി ഒന്നും ചെയ്യാന്‍ തനിക്ക് സാധിക്കില്ല. കുഗ്രാമത്തില്‍ ജീവിക്കുന്ന ഒരു പൊട്ടിപ്പെണ്ണായ തനിക്ക് മഹാനഗരത്തില്‍ പ്രശ്നത്തില്‍ അകപ്പെട്ട ഏട്ടനെ എങ്ങനെ സഹായിക്കാന്‍ പറ്റും. അച്ഛന്‍ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ പോകുന്നില്ല.. പറ്റിയാല്‍ ഏട്ടനെതിരെ വല്ലതും ചെയ്യാന്‍ പറ്റുമോ എന്നേ അച്ഛന്‍ നോക്കൂ.
ദിവ്യ ശങ്കരന്‍ പോയി എന്ന് മനസിലാക്കി അമ്മയുടെ അടുത്തേക്കെത്തി. തകര്‍ന്ന മനസോടെ കരഞ്ഞുകൊണ്ടിരുന്ന രുക്മിണിയുടെ അരികില്‍, നിലത്തിരുന്നുകൊണ്ട് ദിവ്യ അവളുടെ കാലില്‍ പിടിച്ചു മുഖത്തേക്ക് നോക്കി.
“കരയാതെ അമ്മെ..വാസുവേട്ടന് ഒരു കുഴപ്പവും ഉണ്ടാകില്ല..ഭഗവാന്‍ നമ്മെ കൈവിടില്ല..എന്റെ വാസുവേട്ടന് വേണ്ടി ഞാന്‍ വ്രതം ഇരിക്കാന്‍ പോകുകയാണ് അമ്മെ..നാളെ മുതല്‍..അതല്ലാതെ എന്റെ ഏട്ടനെ സഹായിക്കാന്‍ എനിക്ക് വേറെന്ത് വഴിയാണുള്ളത്” അവസാനം അവള്‍ കരഞ്ഞുപോയിരുന്നു.
“മോളെ..നിനക്ക് സ്കൂളില്‍ പോകണ്ടേ..ആഹാരം കഴിക്കാതെ നീ എങ്ങനെ?” ആ അമ്മ മകളുടെ തീരുമാനം കേട്ടു ഞെട്ടലോടെ ചോദിച്ചു.
“വൈകിട്ട് ഒരു നേരം മാത്രം മതിയമ്മേ എനിക്ക് ആഹാരം..വാസുവേട്ടന്‍ ഈ അപകടം തരണം ചെയ്തു എന്നറിയാതെ ഞാനെന്റെ വ്രതം അവസാനിപ്പിക്കില്ല…”
ഉറച്ച മനസോടെയാണ് അവളത് പറഞ്ഞത്. രുക്മിണി അത്ഭുതത്തോടെ മകളെ നോക്കി. പിന്നെ അവളുടെ ശിരസ്സിലേക്ക് കുനിഞ്ഞ് ചുംബനം നല്‍കി.
—————-
പൌലോസില്‍ നിന്നും നേരിട്ട ആക്രമണത്തോടെ ശങ്കരനോടുള്ള പക ഇരട്ടിച്ച മുസ്തഫയും മൊയ്തീനും ദിവാകരന്റെ വീട്ടില്‍ രവീന്ദ്രന്റെ ഒപ്പം കൂലങ്കഷമായ ചര്‍ച്ചയില്‍ ആയിരുന്നു.
“എടാ ദിവാകരോ..ഇതാ വാസു അല്യോടാ?” ഉള്ളില്‍ ടിവി കണ്ടുകൊണ്ടിരുന്ന അമ്മയുടെ വിളി കേട്ടു ദിവാകരന്‍ മറ്റുള്ളവരെ നോക്കി.
“വാസുവോ? എവിടെ?” മുസ്തഫ വലിഞ്ഞു മുറുകിയ മുഖഭാവത്തോടെ ചോദിച്ചു.