ദേവരാഗം 16 [ദേവന്‍]

Posted by

“…പിന്നല്ലാതെ…!! പിന്നെ നീയല്ലേ പരാതി പറഞ്ഞത് എന്റെ ദേഹത്ത് കമ്മിറ്റഡാന്നറിയാന്‍ അടയാളം ഒന്നൂല്ലാന്നു… ഇപ്പോ ആ പരാതി തീര്‍ന്നില്ലേ..?? എന്റെ ഷര്‍ട്ടിലെ കുങ്കുമത്തിന്റെ കറ കണ്ടവര്‍ക്കെല്ലാം ഞാന്‍ കമ്മിറ്റഡാന്നു മനസ്സിലായിക്കാണും…?? അല്ലേ കൊച്ചേ..??” ഞാന്‍ സെയില്‍സ് ഗേളിനോടായി ചോദിച്ചു നിര്‍ത്തിയപ്പോള്‍ ചിരിച്ചുകൊണ്ട് ആ പെണ്ണ് തലയാട്ടി..

“..അത് ശരിയാ.. എന്നാ ഇതുംകൂടി ഇരുന്നോട്ടെ..” അവളാ സെയില്സ് ഗേളിന്റെ മുന്നില്‍ വച്ച് എന്റെ നെഞ്ചില്‍ മുഖമിട്ടുരുട്ടി… പുതിയ ലൈറ്റ് ഗ്രീന്‍ കളര്‍ ഷര്‍ട്ടിലും കുങ്കുമം പറ്റി.

“…ഇപ്പോ ശരിയായി…” എങ്ങനെയുണ്ട് എന്ന അര്‍ദ്ധത്തില്‍ പുരികം വളച്ച് അനു എന്റെയും ആ പെണ്ണിന്റെയും നേരെ  നോക്കി… അവള്‍ ചിരിച്ചുകൊണ്ട് ഷോപ്പിംഗ്‌ കവറും ബില്ലും അനുവിന്റെ നേരെ നീട്ടി..

അവിടെ നിന്നിറങ്ങുമ്പോള്‍ പഴയപോലെ എന്റെ കൈയില്‍ ചുറ്റിപ്പിടിച്ച് തലയുര്‍ത്തി ചട്ടമ്പിയെപ്പോലെ നടക്കുന്ന അനുവിനെ ചേര്‍ത്ത് പിടിച്ച് നടക്കുമ്പോള്‍ അവളുടെ കുസൃതിയോര്‍ത്ത് എന്റെ ചുണ്ടില്‍ ഒരു ചിരിയുണ്ടായിരുന്നു… പിന്നെയും വേറെ ചില ഷോപ്പുകളിലും കയറി.. അവള്‍ക്ക് ഒന്ന് രണ്ട് സാരിയും ഇന്നറുകളടക്കം മറ്റ് ഡ്രസ്സുകളും, എനിക്ക് രണ്ട് ടീഷര്‍ട്ടും ജീന്‍സും ഇന്നറുകളും, അവളുടെ അച്ഛനും അമ്മയ്ക്കും അഞ്ചുവിനും രണ്ടു ജോഡി വീതം ഡ്രസ്സുകളും വാങ്ങി അവിടന്നിറങ്ങി… അപ്പോഴേക്കും സമയം നാലുമണി കഴിഞ്ഞിരുന്നു… സിനിമകൂടി കാണുമ്പോഴേക്കും സമയം വൈകുമെന്ന് തോന്നിയതുകൊണ്ട് വീട്ടിലേയ്ക്ക് പോകാന്‍ തീരുമാനിച്ചു.

കാറിലിരിക്കുമ്പോള്‍ അവള്‍ മൌനമായിരുന്നു… ഇത്രയും നേരം വാ തോരാതെ സംസാരിച്ചത് ഇവളല്ലേ..?? എനിക്ക് സംശയം.. ഇടയ്ക്ക് ഞാന്‍ നോക്കുന്നു എന്ന് തോന്നുമ്പോള്‍ ഒന്ന് പുഞ്ചിരിക്കാന്‍ ശ്രമിച്ചു.. പിന്നെയും പുറത്തെ കാഴ്ച്ചകളില്‍ മിഴിയൂന്നിയിരിന്നു… അപ്പോഴും എന്റെ ഇടംകൈ മടിയില്‍ എടുത്തു വച്ച് തഴുകുന്നുണ്ടായിരുന്നു..  സാധാരണ അനുവിനൊപ്പം യാത്ര ചെയ്യുമ്പോളാണ് മ്യൂസിക് പ്ലെയറിന് റെസ്റ്റ് കിട്ടുന്നത്.. എന്നാലിപ്പോള്‍ മുഹമ്മദ്‌ റാഫിയും, ലതാമ്മയും പണിയെടുത്ത്‌ മരിക്കുന്നു..

അവളുടെ മൌനം എന്നെ ചെറുതായെങ്കിലും വേദനിപ്പിച്ചു.. ശ്രീനിധി ഫോണ്‍ പിടിച്ചു വാങ്ങി സംസാരിച്ചത് മാത്രമല്ല പ്രശ്നം എന്ന് തോന്നി…

കുറച്ചു ദിവസങ്ങളായി അവളിങ്ങനെ ചിന്താധീനയായിരുന്നു… രാത്രി മുറിയിലെത്തിയാലും പഴയതുപോലയുള്ള ഉത്സാഹം ഒന്നിലും ഇല്ലായിരുന്നു.. ഒരുപരിധിവരെ അവളുടെ അവസ്ഥയില്‍ത്തന്നെ ആയിരുന്നു ഞാനും.. സമീപഭാവിയില്‍ത്തന്നെ ഞങ്ങള്‍ നേരിടേണ്ടി വരാവുന്ന പ്രശ്നങ്ങളെക്കുറിച്ചുള്ള ചിന്തകളും, ഓഫീസിലെ ടെന്‍ഷനും എല്ലാം എന്നെയും കുഴപ്പിച്ചിരുന്നു… എന്നാല്‍ അതെല്ലാം മറന്ന് അവളെയൊന്നു സ്നേഹിക്കാനും, പ്രണയത്തിന്റെ ലഹരിയില്‍ എല്ലാം മറന്ന് സുഖമായുറങ്ങാനും കൊതിച്ചു വരുന്ന ഞാന്‍ ഓഫീസിലെ വിശേഷങ്ങളും പഴയ കാര്യങ്ങളും ഒക്കെ പറഞ്ഞ് അവളുടെ മൂഡ്‌ മാറ്റാന്‍ നോക്കിയാലും കുറച്ചു കഴിയുമ്പോഴേക്കും എന്റെ നെഞ്ചില്‍ കിടന്ന് അവള്‍ ഉറങ്ങിയിട്ടുണ്ടാകും… അതുകൊണ്ട്തന്നെ കഴിഞ്ഞ ആഴ്ച്ച ഫാംഹൌസില്‍ പോയി വന്നശേഷം രണ്ടു തവണ മാത്രമാണ് ഞങ്ങള്‍ പൂര്‍ണ്ണമായും ബന്ധപ്പെട്ടതുപോലും..

Leave a Reply

Your email address will not be published. Required fields are marked *