ദേവരാഗം 16 [ദേവന്‍]

Posted by

“…കണ്ടോ ദേവേട്ടാ… ആ പെണ്ണുങ്ങള് ദേവേട്ടനെ നോക്കി ചിരിക്കുന്നേ… എനിക്കിതൊന്നും ഇഷ്ടപ്പെടുന്നില്ലാട്ടോ..??”

“…കാണാന്‍ കുറച്ച് ഗ്ലാമറുണ്ടായിപ്പോയത് എന്റെ കുറ്റമല്ലല്ലോ..??” ഞാന്‍ ചിരിച്ചു..

“…വേ… ഒരു ചുന്ദരന്‍…” അവളെന്നെ നോക്കി കൊഞ്ഞനം കാണിച്ച് കൈത്തണ്ടയില്‍ പിച്ചി..

“…ഹാ… നിന്റെ ഈ നഖം ഞാന്‍ പിടിച്ച് വെട്ടും നോക്കിക്കോ… പൂച്ചേ…!! പിന്നെ ദേ  നിന്നെയും നോക്കി ചില വായിനോക്കികള് വെള്ളമിറക്കുന്നുണ്ട്…” അവളെ നോക്കുന്ന ചിലരെ ഞാനും അവള്‍ക്ക് കാണിച്ചു കൊടുത്തു… എന്നാല്‍ എന്നെ നോക്കി ചിരിക്കുന്നവരുടെ എണ്ണം കൂടിയതേ ഉള്ളൂ.. ചിലരൊക്കെ ഞങ്ങളെ കടന്ന് പോയപ്പോള്‍ അവര്‍ കാണാതെ അനു കൊഞ്ഞനം കുത്തി..

“…പിശാചുക്കള്… ന്റെ ദേവേട്ടനെ നോക്കി ആരും കൊതിക്കണ്ട…” അവള്‍ അരിശത്തോടെ മുഖം വെട്ടിച്ച് പറഞ്ഞു.. പിന്നെ വിരല്‍ കൊരുത്തു പിടിച്ചിരുന്ന കൈ എന്റെ കൈയില്‍ ചുറ്റിപ്പിടിച്ച് ഒന്നുകൂടി ചേര്‍ന്ന് നടന്നു.. എന്നാല്‍ പിന്നീട് കണ്ടവരും ഇതാവര്‍ത്തിച്ചപ്പോള്‍ അനുവിന് എന്തോ സംശയം തോന്നി അവളെന്നെ പിടിച്ചു നിര്‍ത്തി അടിമുടി ഉഴിഞ്ഞു നോക്കി…

“..യ്യേ.. ഛെ… ആകെ നാണക്കേടായി…” അവള്‍ ഒരു കണ്ണടച്ച് ചമ്മിക്കൊണ്ട് പറഞ്ഞു..

“…എന്താടീ.. എന്തുപറ്റി..??”

“…ദേ നോക്കിയേ.. ന്റെ കണ്‍മഷീം കുങ്കുമോം ഒക്കെ ദേവേട്ടന്റെ ഷര്‍ട്ടില് പറ്റിയേക്കണൂ… യ്യേ…” അപ്പോഴാണ്‌ ഞാനും അത് ശ്രദ്ധിക്കുന്നത് എന്റെ ലൈറ്റ് ബ്ലൂ ഷര്‍ട്ടില്‍ പലയിടത്തും കുങ്കുമവും കണ്‍മഷിയും പറ്റിയിരുന്നു… അപ്പോള്‍ തന്നെ അടുത്തു കണ്ട വില്‍സ് ലൈഫ് സ്റ്റൈലില്‍ നിന്ന് ഒരു ഷര്‍ട്ട് വാങ്ങി ഇട്ടു…

“…ഞാങ്കാരണം ആകെ നാണക്കേടായീല്ലേ ദേവേട്ടാ…” കറപറ്റിയ ഷര്‍ട്ട് പൊതിഞ്ഞെടുക്കുന്നതിനിടയില്‍ സെയില്‍സില്‍ നിന്ന പെണ്ണും അര്‍ഥം വച്ച് ചിരിക്കുന്നകണ്ട് അനുവിന് സങ്കടം വന്നു..

“…ഏയ്‌ എന്ത് നാണക്കേട്..?? ഇത്രയും സുന്ദരിയായ പെണ്ണിന്റെ സ്നേഹത്തിന്റെ അടയാളം എന്റെ ദേഹത്ത് കണ്ട് അവരൊക്കെ അസൂയപ്പെടുവല്ലേ ചെയ്തേ.. അല്ലാതെ കളിയാക്കീതല്ലന്നേ..”

“…ആണോ..??” വിശ്വാസം വരാത്തപോലെ അവള്‍ വീണ്ടും ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *