ദേവരാഗം 16 [ദേവന്‍]

Posted by

“..ഇല്ല.. ഇത് ആ ക്യാമറയുടെ ബ്ലൈന്‍ഡ് സ്പോട്ടാ.. അതല്ലേ ഞാന്‍ നിന്നെ ഇങ്ങോട്ട് മാറ്റി നിര്‍ത്തിയെ..” കവിളില്‍ തണുത്ത മുത്തം.. പിന്നെ തിരിഞ്ഞ് എന്നെ പുണര്‍ന്നു… അവളുടെ ദേഹത്ത് നിന്നും വമിക്കുന്ന സ്വിസ് പെര്‍ഫൂമിന്റെയും മുടിയില്‍ ചൂടിയ തുളസിക്കതിരിന്റെയും സമ്മിശ്ര സുഗന്ധം ആസ്വദിച്ച് ബ്ലൌസിനും സാരിക്കുമിടയില്‍ നന്ഗ്നമായ പുറംഭാഗത്തും മുടിയിലും തഴുകി ഞാനവളെ ചേര്‍ത്ത് നിര്‍ത്തി.. അവളില്‍ നിന്നൊരു നിശ്വാസമുയര്‍ന്നു…

“…എന്തുപറ്റി അമ്മിണീ.. ഇനിയും നിന്റെ വിഷമം മാറിയില്ലേ…??” മറുപടിയായി അവള്‍ പതുക്കെ മൂളി..

“…ഉച്ചയ്ക്ക് വല്ലതും കഴിച്ചാരുന്നോ താന്‍..??”

“…മ്ച്ചും… എങ്ങനേലും ദേവേട്ടന്റെ അടുത്ത് എത്തണന്നേ ഉണ്ടാരുന്നുള്ളൂ.. അതോണ്ട് കഴിക്കാന്‍ ഓര്‍ത്തില്ല..”

“…എന്നാ.. വാ… എന്തെങ്കിലും കഴിക്കാം..” അവളെ നെഞ്ചില്‍ നിന്നും അടര്‍ത്തി..

“…ദേവേട്ടന്‍ കഴിച്ചോ..??” പെരുവിരലില്‍ ഉയര്‍ന്ന്‍ അവള്‍ ഒന്ന് കൂടി എന്നോട് ചേര്‍ന്നു.. എന്റെ കവിളില്‍ പവിഴച്ചുണ്ടുകള്‍ ചേര്‍ത്ത് മുത്തി… പിന്നെ മുഖത്തേയ്ക്ക് വീണ അളകങ്ങള്‍ ചെവിക്കു പിറകിലേയ്ക്ക് മാടിയൊതുക്കി നാണത്തില്‍ പുഞ്ചിരിച്ചു.. മുഖം കുനിച്ചു..

“..ഞാന്‍ കഴിച്ചു…??” എന്റെ മറുപടി കേട്ട് അവള്‍ കൊഞ്ഞനം കുത്തി പിണക്കം നടിച്ചു.. എന്നിട്ട് എന്റെ കവിളില്‍ കടിച്ചു.. ചെറിയ വേദനയിലും അവളുടെ കുസൃതി ആസ്വദിച്ച് ഞാന്‍ പുഞ്ചിരിക്കുന്ന കണ്ട് അവള്‍ കടിച്ച ഭാഗത്ത് ഇളംകാറ്റുപോലെ ഉമ്മവച്ചു..   “…പിന്നെ എനിക്ക് വിശക്കൂല്ലേ..?? സമയം എത്രായായീന്നാ…??” വിറകൊള്ളുന്ന അധരങ്ങളുടെ ചുംബനത്തിന്റെ ചൂടില്‍ ലയിച്ചു നിന്ന ഞാനവളെ അകലാന്‍ അനുവദിക്കാതെ ചേര്‍ത്ത് നിര്‍ത്തി… എന്റെ ചോദ്യം കേട്ട് അവള്‍ ചുമരിലെ ക്ലോക്കിലേയ്ക്ക് നോക്കി.

“…യ്യോ രണ്ടര… നിക്ക് നന്നായി വിശക്കണുണ്ട്ട്ടോ..??”

“…എന്നാ വാ ലഞ്ച് വാങ്ങിത്തരാം… ഈ ആന വയറിയ്ക്ക് ഒരു പറ ചോറ് വാങ്ങണ്ടി വരൂല്ലോ ദേവീ..??” കുസൃതിയോടെ അവളുടെ വയറില്‍ സാരിക്കുമുകളിലൂടെ ഉഴിഞ്ഞ് ഞാന്‍ പറഞ്ഞതും അവളെന്നെ നോക്കി കൊഞ്ഞനം കുത്തി.. പുറത്തേയ്ക്ക് പോകാനായി തിരിഞ്ഞപ്പോഴാണ് അവള്‍ വാനിറ്റിക്കൊപ്പം  കൊണ്ടുവന്ന ട്രാവല്‍ബാഗ് ഞാന്‍ ശ്രദ്ധിച്ചത്..

Leave a Reply

Your email address will not be published. Required fields are marked *