ദേവരാഗം 16 [ദേവന്‍]

Posted by

“..അമ്മേ.. ദേവേട്ടന്‍ വന്നു.. ഞാന്‍ വെച്ചേക്കുവാണേ…?” ശ്രീനിധി ശിവാനിമോളെ എടുത്തുകൊണ്ട് കസേരയില്‍ നിന്നും എഴുന്നേറ്റു.. അവളുടെ മടിയില്‍ ഇരുന്ന ശിവാനിയുടെ പാവ താഴെ വീണു.. ഇതുകണ്ടതും കുഞ്ഞുശിവാനി കുതറി.. ശ്രീനിധി അവളെ താഴെ നിര്‍ത്തിയതും അവള്‍ പാവയെ എടുത്തുകൊണ്ട് എന്റെയടുത്തെയ്ക്ക് ഓടി വന്നു… ഞാനവളെ വാരിയെടുത്തു..

“..മാമാ… ചീച്ചി വാവജെ കാലു ഒജിച്ചു.. ഞാ ചീച്ചോട് മിഞ്ചൂല്ല…” കൊമ്പ് പോലെ ഇരുവശത്തും മുകളിലേയ്ക്ക് കെട്ടി വച്ച മുടിയാട്ടി തലവെട്ടിച്ച് അവള്‍ ശ്രീനിധിയെ കൊഞ്ഞനം കുത്തി..

“…ആ.. മാമനെ കിട്ടിയപ്പോ നിനക്ക് ചേച്ചീനെ വേണ്ടാല്ലേടി കള്ളി…”

“…പോ.. ചീച്ചോദ് മിഞ്ചൂല്ല.. മാമേം മിഞ്ചഞ്ചാച്ചോ..??” കുഞ്ഞിക്കൈകൊണ്ട് ശ്രീനിധിയെ തല്ലാനോങ്ങി അവള്‍ പരിഭവിച്ചു..

“..ഇല്ല.. മാമനും മിണ്ടുല്ല…”

“…ദേ ചേച്ചിയോട് കൂട്ടുകൂടിയാ ചേച്ചി വാവയ്ക്ക് വേറെ പാവ വാങ്ങിത്തരാല്ലോ…??” അത് കേള്‍ക്കാന്‍ കാത്തിരുന്നപോലെ ശിവാനി ശ്രീനിധിയുടെ നേരെ കൈ നീട്ടി.. അവള്‍ അടുത്ത് വന്നതും കുഞ്ഞുശിവാനി വേഗം ശ്രീനിധിയുടെ കൈയിലേയ്ക്ക് ചാടി… പിണക്കവും മാറി… അവളുടെ കുറുമ്പ് കണ്ട് ഞങ്ങള്‍ മൂന്നും ചിരിച്ചു..

“…അനു എങ്ങനാ പോയേ…??” മറ്റൊരു പാവയെ ബാഗില്‍ നിന്നെടുത്ത് ശിവാനിക്ക് കളിക്കാന്‍ കൊടുത്ത് അവളെ സീതേച്ചിയുടെ അടുത്ത് കട്ടിലില്‍ ഇരുത്തി ശ്രീനിധി പോകാനായിറങ്ങി…

“…അവളെ ഞാന്‍ ബസ്സില്‍ കയറ്റി വിട്ടു…”

“…അവള്‍ക്ക് കൂടി ഇന്നിവിടെ നില്‍ക്കായിരുന്നു.. അല്ലേ..??”

“…അതെങ്ങനാ പറഞ്ഞാ കേക്കണ്ടേ… ഇന്നലെ എന്നോട് തിരിച്ചു ചെല്ലണ്ട ഇവിടെ നില്‍ക്കാന്‍ വേറെ ആരും ഇല്ലല്ലോന്ന് പറഞ്ഞയാളാ… എന്നിട്ട് ഇന്നിവിടെ നില്‍ക്കാന്‍ പറഞ്ഞപ്പോ അവള്‍ക്ക് വീട്ടില്‍ പോണം… എന്നാ ഞാന്‍ കൊണ്ടുവന്നു വിടാമെന്ന് പറഞ്ഞപ്പോ അതും സമ്മതിച്ചില്ല… നാളെ രാവിലെ വന്നേക്കാമെന്നും പറഞ്ഞാ പോയത്…” ഞാന്‍ പറഞ്ഞത് കേട്ട് ശ്രീനിധി ഒന്ന് മൂളുകമാത്രമാണ് ചെയ്തത്… പെട്ടന്ന് അവളുടെ മുഖംവാടിയപോലെ..

“…അല്ല നീയെപ്പോഴാ വന്നത്…??”

“…വന്നതേ ഉള്ളു… വീട്ടിലേയ്ക്കായിട്ടു പോയതാ.. പിന്നെ ഇവിടെ ഒന്ന് കേറീട്ടു പോവാന്ന് വിചാരിച്ചു…”

“…ശരണ്യമോളും ശ്യാമും എന്ത്യേ..??”

“…അവര് രാത്രി കഴിക്കാനുള്ള ഭക്ഷണം വാങ്ങാന്‍ ശിവേട്ടന്റെ ഒപ്പം പോയതാ  ദേവാ… ഇപ്പൊ വരും…” സീതേച്ചിയാണ് മറുപടി പറഞ്ഞത്..

Leave a Reply

Your email address will not be published. Required fields are marked *