ദേവരാഗം 16 [ദേവന്‍]

Posted by

“…ദേവേട്ടന്‍ തിരിച്ച് ഹോസ്പിറ്റലിലേയ്ക്ക് പൊക്കോ… എന്നെ അടുത്ത കവലയില്‍ ഇറക്കിയാല്‍ മതി…”

“…ഏയ്‌ ഇനി കുറച്ച് ദൂരമല്ലേ ഉള്ളൂ..?? ഞാന്‍ തന്നെ വീട്ടില്‍ വിട്ടിട്ട് പൊക്കോളാം…”

“…അതന്നെയാ ഞാനും പറഞ്ഞേ.. ഇനി കുറച്ചു ദൂരല്ലേ ഉള്ളൂ… അടുത്ത കവലയില്‍ നിന്ന് ഓട്ടോ കിട്ടും ഞാനതില്‍ പൊക്കോളാം ദേവേട്ടാ…”

“…അത് ശരിയാവില്ലനൂ… കുറെ നാള്‍കൂടി നമ്മള്‍ തന്റെ വീട്ടില്‍ ചെല്ലുന്നതല്ലേ… ഞാന്‍ കൂടെയില്ലാതെ താന്‍ മാത്രം ചെന്നാല്‍ അവര്‍ക്കത് വിഷമമാവും…” അവളുടെ നേരെ തിരിഞ്ഞിരുന്നു സംസാരിച്ചിരുന്ന ഞാന്‍ വീണ്ടും വണ്ടിയെടുക്കാന്‍ തിരിഞ്ഞെങ്കിലും അവളെന്റെ കൈയില്‍ പിടിച്ച് തടഞ്ഞു..

“…ന്റെ വീട്ടുകാരല്ലേ ഞാമ്പറഞ്ഞു മനസ്സിലാക്കിക്കോളാം… ദേവേട്ടന്‍ രാത്രീല് വരൂല്ലോ… പിന്നെ അവര്‍ക്കെന്ത് വിഷമം തോന്നാനാ…”

“…ഈ സംസാരിച്ചിരിക്കണ നേരം വേണ്ടല്ലോ അനൂ തന്നെ വീട്ടിലാക്കീട്ടു പോവാന്‍.. താന്‍ കൈയെടുക്ക് ഞാന്‍ വണ്ടിയെടുക്കട്ടെ…” ഞാന്‍ വീണ്ടും തിരിഞ്ഞതും അവളെന്റെ കവിളുകളില്‍ കൈത്തലം ചേര്‍ത്ത് എന്റെ കണ്ണുകളിലേയ്ക്ക് നോക്കി… പ്രക്ഷുബ്ധമായ മനസ്സിനെ പെട്ടന്ന് തണുപ്പിക്കാന്‍ ആ നോട്ടം ധാരാളമായിരുന്നു… എന്നോടുള്ള പ്രണയവും കരുതലും നിറഞ്ഞു നിന്നിരുന്ന ആ കരിങ്കൂവളമിഴികളില്‍ ഞാന്‍ നോക്കിയിരിക്കുമ്പോള്‍ അവള്‍ ധൃതിയില്ലാതെ പറഞ്ഞു..

“…ദേവേട്ടാ… ഇപ്പൊ തെരക്കിട്ടു ന്നെ വീട്ടീ കൊണ്ടാക്കീട്ടു ദേവേട്ടന്‍ പോയാ അതാവും ന്റെ വീട്ടുകാര്‍ക്ക് വിഷമാവാ… പിന്നെ അതിന്റെ കാരണം എന്തോരം വിശദീകരിച്ചാലും അവരുടെ തലേല് കേറുവേമില്ല… തന്നേമല്ല വീടുവരെ പോയേച്ചു ദേവേട്ടന്‍ തിരിച്ചു പോവുമ്പോളേക്കും പിന്നേം നേരം വൈകും…”

“…എന്നാലും എന്റമ്മിണീ നിന്നെ തനിച്ചു വിടാന്‍ മനസ്സ്  സമ്മതിക്കണില്ല പെണ്ണേ… അതല്ലേ..??” അവള്‍ എന്റെ കവിളില്‍ പതുക്കെ ചുണ്ടുകള്‍ ചേര്‍ത്തു മുത്തി.. ഞാന്‍ കണ്ണുകളടച്ച് ഒരു നിമിഷം അതാസ്വദിച്ചിരുന്നു..

“…ഇനിയിപ്പോ ന്റെ നാടല്ലേ വാവാച്ചീ… ഞാമ്പൊക്കോളാം.. പിന്നെ ദേവേട്ടന്‍ തന്നെ പറയാറില്ലേ നമ്മള്‍ കണ്‍സ്ട്രക്ഷന്‍ ഫീല്‍ഡില്‍ പുതുമുഖാ… നല്ല കോമ്പറ്റീഷന്‍ ഉള്ള ഫീല്‍ഡാ… അതോണ്ട് നല്ല ശ്രദ്ധ വേണോന്നൊക്കെ… ഇപ്പോ ഈ ആക്സിഡന്റ്റ് കാര്യം നമ്മുടെ ശത്രുക്കള്‍ അറിഞ്ഞാല്‍ അവരിതിന് മീഡിയാ അറ്റെന്‍ഷന്‍ കൊടുക്കാന്‍ നോക്കും… അവസാനം അത് നമ്മുടെ കണ്‍സ്ട്രക്ഷനിലെ പിഴവാന്നു വരെ വരുത്തിത്തീര്‍ക്കാന്‍ ശ്രമമുണ്ടാവും… അത് ഉണ്ടാവാതെ നോക്കാന്‍ ദേവേട്ടന്‍ അവിടെ ചെന്ന് വേണ്ടതെന്താന്നു വച്ചാ ചെയ്യണം… അതിന് എത്രേം പെട്ടന്ന് ദേവേട്ടന്‍ അവിടെ ചെല്ലണ്ടേ.. അതിനാ ഞാമ്പറഞ്ഞേ ന്നെ അടുത്ത ഓട്ടോ കിട്ടുന്ന കവലയില്‍ ഇറക്കിയാ മതീന്ന്… കേട്ടോ മണ്ടച്ചാരേ…”

Leave a Reply

Your email address will not be published. Required fields are marked *