ദേവരാഗം 16 [ദേവന്‍]

Posted by

“…സഹിച്ചോ… ഒരു കാര്യോമില്ലാതെ എന്നോട് അടിയുണ്ടാക്കിയകൊണ്ടല്ലേ… ഇനി അടിയുണ്ടാക്കിയാ ഇനീം മേടിക്കും നീ…” ഞാന്‍ ചിരിച്ചുകൊണ്ട് പറഞ്ഞു… പക്ഷേ അതിനുള്ള ശിക്ഷ അടുത്ത സെക്കന്റില്‍ എന്റെ തോളില്‍ കിട്ടി.. കടിച്ചു കഴിഞ്ഞ് തോളിലും കഴുത്തിന്റെ വശത്തും ചപ്പുന്നപോലെ ഒരു ചുംബനവും കിട്ടി.. സകലവേദനയും മറക്കാന്‍ ആ മരുന്ന് മതി..

ഞാന്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്ത് മുന്നോട്ടെടുത്തു… നിമിഷങ്ങള്‍ക്കുള്ളില്‍ ഓഡി ശരവേഗം പൂണ്ട് ഹൈവേയിലൂടെ പാഞ്ഞുതുടങ്ങി.. എന്റെ തോളില്‍ തലചായ്ച്ച് ഇടത്തെ കൈ മടിയിലെടുത്തു വച്ച് തഴുകി അനു പിന്നെയും വിശേഷങ്ങളുടെ ഭാണ്ഡമഴിച്ചു… ഇടയ്ക്ക് കുസൃതിയോടെ എന്റെ മീശയിലും താടിയിലും വിരലോടിച്ചും, പിടിച്ചു വലിച്ചും.. കള്ളപ്പരിഭവത്തിനിടയില്‍ മാന്തിയും കടിച്ചും അവളെന്റെ പൂച്ചക്കുട്ടിയായി..

അങ്ങനെ ഇനിയൊരിക്കലും പരസ്പ്പരം അവിശ്വസിക്കില്ല എന്ന് തീരുമാനിച്ച് വാക്കുകളിലും തലോടലുകളിലും പ്രണയത്തിന്റെ മാധുര്യം നുണഞ്ഞ് ഞങ്ങള്‍ യാത്രതുടര്‍ന്നു.. അനു അപ്പോഴും എന്റെ തോളില്‍ ചാഞ്ഞിരിക്കുകയായിരുന്നു… അവളുടെ നാട്ടിലെത്താന്‍ പത്ത് കിലോ മീറ്റര്‍ ദൂരം ബാക്കി നിക്കുമ്പോള്‍ അവളുടെ കൈയിലിരുന്ന എന്റെ ഫോണില്‍ ശ്രീനിധിയുടെ ചിരിക്കുന്ന മുഖം തെളിഞ്ഞു… ഒഫീഷ്യല്‍ കാര്യങ്ങള്‍ക്ക് മാത്രം ഉപയോഗിക്കാനുള്ള നമ്പരില്‍ നിന്നാണ് അവള്‍ വിളിച്ചത്… അതുകൊണ്ട് ആ നമ്പര്‍ ഞാന്‍ പി.എസ്. എന്നാണ് സേവ് ചെയ്തിരുന്നത്..

“…പി.എസോ… എന്നുവച്ചാ എന്താ…??” അനുവിന്റെ സംശയം..

“…എന്നുവച്ചാ പേര്‍സണല്‍ സെക്രട്ടറി… ഇതുപോലും അറിയില്ലെടീ പൊട്ടിക്കാളീ..??” കോള്‍ അറ്റന്റ് ചെയ്യാനായി കാര്‍ റോഡിന്റെ സൈഡിലേയ്ക്ക് ഒതുക്കുന്നതിനിടയില്‍ ഞാന്‍ മറുപടി പറഞ്ഞു..

“…ഓ അതാണോ..?? ഞാങ്കരുതി അവളൊരു അടാര്‍ പീസാന്നൊക്കെ നിങ്ങള് ആണുങ്ങള് പറയാറില്ലേ… അവളൊരു അഡാറു പീസാന്നു… പിന്നെ ശ്രീ ആളൊരു കിടിലന്‍ പീസല്ലേ… ഈ കള്ളക്കണ്ണന്‍ ആ ഉദ്ദേശ്യത്തില്‍ സേവ് ചെയ്താന്നു ഞാന്‍ വിചാരിച്ചു..” കള്ളച്ചിരിയോടെ അവള്‍ പറഞ്ഞത് കേട്ടപ്പോള്‍ എന്നെ ഊതിയതാണെന്ന് മനസ്സിലായി..

“…നീയാ ഫോണ്‍ തന്നെ പെണ്ണേ കളിക്കാതെ…” ഞാന്‍ കൈ നീട്ടിയെങ്കിലും എനിക്ക് തരാതെ കുറച്ചു നേരം അങ്ങോട്ടും ഇങ്ങോട്ടും ഫോണ്‍ മാറ്റി മാറ്റിപ്പിടിച്ച് അവളെന്നെ കളിപ്പിച്ചുകൊണ്ടിരുന്നു… അവസാനം എന്റെ കൈയില്‍ നിന്നും ഇടുപ്പില്‍ നുള്ള് കിട്ടിയപ്പോഴാണ് അവള്‍ ഫോണ്‍ തന്നത്.. റിംഗ് തീരുന്നതിനു സെക്കന്റുകള്‍ മുന്‍പ് കോള്‍ എടുക്കുമ്പോള്‍ അനുവിനോപ്പം കൂടി ഞാനും കുട്ടികളെപ്പോലെ പിച്ചാനും മാന്താനും പഠിച്ചല്ലോ എന്നോര്‍ത്ത് എനിക്ക് ചിരിവന്നു..

“…ഹലോ ശ്രീ…” വീണ്ടും എന്നെ ഫോണ്‍ ചെയ്യാന്‍ സമ്മതിക്കാതെ തലമുടിയില്‍ പിടിച്ചു വലിച്ചും, ഇക്കിളി കൂട്ടാന്‍ ശ്രമിച്ചും ശല്യം ചെയ്യുന്ന അനുവിനെ കണ്ണുരുട്ടി ശാസിച്ച് അവളുടെ കൈകളില്‍ നിന്ന് രക്ഷനേടാന്‍ ഒഴിഞ്ഞു മാറുന്നതിനിടയില്‍ കൈതട്ടി ലൌഡ് സ്പീക്കര്‍ ഓണായി..

“…സാര്‍.. ഡ്രൈവിങ്ങിലാണോ..??” അവളുടെ സംസാരത്തില്‍ ഒരു തിടുക്കം പ്രകടമായിരുന്നു.. അത് ശ്രദ്ധിച്ച അനു അടങ്ങിയിരുന്ന്‍ സംസാരത്തിനു കാതോര്‍ത്തു..

Leave a Reply

Your email address will not be published. Required fields are marked *