ദേവരാഗം 16 [ദേവന്‍]

Posted by

എന്നിട്ടും രണ്ടുപേരും എല്ലാം തുറന്നു പറഞ്ഞുതന്നെയല്ലേ ശരീരംപോലും പങ്കിട്ട് സ്നേഹിച്ചു തുടങ്ങിയത്..?? അതുപോലെ  എന്റെ ഭൂതകാലം അറിഞ്ഞിട്ടും നീയെന്നെ സ്നേഹിച്ചപ്പോള്‍ ആ ഇന്നലെകള്‍ മറന്നു തന്നെയാണ് ഞാനും നിന്നെയും സ്നേഹിച്ചത്… അത് നിനക്കും അറിയാവുന്നതല്ലേ അനൂ.. എന്നിട്ടും എന്തിനാ ആവശ്യമില്ലാത്ത കാര്യങ്ങളുടെ പേരില്‍ ഈ അകല്‍ച്ച…??” എന്റെ ശബ്ദം ഇടറിയിരുന്നു… അപ്പോഴും ഉത്തരം മൌനമായിരുന്നു… എങ്കിലും അവളുടെ കണ്ണുകള്‍ക്ക് ഒരുപാട് എന്തൊക്കെയോ എന്നോട് പറയാനുള്ളപോലെ… അത് ഞാന്‍ മനസ്സിലാക്കുന്നു എന്ന്‍ തോന്നിയതിനാലാവാം അവള്‍ കണ്ണുകളടച്ചു… തളംകെട്ടി നിന്ന വേദന അവളുടെ പൂങ്കവിളിലൂടെ ഒലിച്ചിറങ്ങി.. പക്ഷേ എന്റെ കണ്ണുനീര്‍ വറ്റിയിരുന്നു… നെഞ്ചിനുള്ളില്‍ ആര്‍ത്തലയ്ക്കുന്ന കടല്‍ കണ്‍പീലികളില്‍ തട്ടി പുറത്തേയ്ക്ക് ഒഴുകാതെ നിന്നു… മനസ്സില്‍ പൂവിട്ട മോഹങ്ങളൊക്കെ കൊഴിയുന്നപോലെ എനിക്ക് തോന്നി..

“…ഇനിയും നിനക്ക് ഞാന്‍ പറയുന്നതൊന്നും വിശ്വാസമല്ലെങ്കില്‍ വേണ്ട… നിന്റെ സ്നേഹത്തിന് ഞാന്‍ യോഗ്യനല്ല അനൂ… ആരെയും എന്റെ ജീവിതത്തില്‍ ഞാന്‍ പിടിച്ചു നിര്‍ത്താറില്ല… അതുകൊണ്ട് നിനക്ക് എന്നെ വിട്ടു പോകണമെങ്കിലും ആവാം.. പക്ഷേ അതിനു ശേഷം എനിക്കെന്ത് സംഭവിക്കും എന്ന്‍ പറയാന്‍ പറ്റില്ല… അങ്ങനെയൊരു വിധിയാണ് നീയെനിക്ക് സമ്മാനിക്കുന്നതെങ്കില്‍ എനിക്കെന്ത് സംഭവിച്ചാലും നീയെന്നെ തേടി വരരുത്…” സങ്കടംകൊണ്ട് എന്റെ തൊണ്ടയില്‍ ഉമിനീര്‍വറ്റി.. ആരോ കഴുത്തില്‍ കുത്തിപ്പിടിച്ചപോലെ തോന്നി എനിക്ക്… ഹൃദയം നുറുങ്ങുന്ന വേദനയോടെ അത്രയും പറഞ്ഞതും എന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയിരുന്നു… ഞാനവളെ വിട്ട് മുഖം എതിര്‍ വശത്തേയ്ക്ക് തിരിച്ചു..

“…ദേവേട്ടാ…” എന്റെ കൈകള്‍ വിട്ടതും ഉറക്കത്തില്‍ നിന്നും ദു:സ്വപ്നം കണ്ട് ഞെട്ടിയുണര്‍ന്നപോലെ അവള്‍ വിളിച്ചു… ഗുഹാമുഖത്ത്‌ നിന്നും പുറപ്പെട്ടതുപോലെ അവ്യക്തമായ തേങ്ങലോടെയുള്ള അവളുടെ വിളി കേട്ടിട്ടും എന്റെ കണ്ണുനീര്‍ അവളില്‍ നിന്നും മറച്ചു പിടിക്കാന്‍ ഞാന്‍ മുഖം തിരിച്ചിരുന്നു..

“…ഇങ്ങോട്ട് നോക്കിയേ..??” അവള്‍ സീറ്റില്‍ നിന്നും എഴുന്നേറ്റ് ബലം പിടിച്ച് എന്റെ മുഖം അവള്‍ക്ക് നേരെ തിരിച്ച് കരഞ്ഞുകൊണ്ട് വിളിച്ചു..

“…അയ്യോ… ന്റെ വാവാച്ചീ… കരയല്ലേ… ന്റെ വിഷമംകൊണ്ട് ഞാമ്പറഞ്ഞു പോയതാ…” നിറഞ്ഞൊഴുകിയ എന്റെ കണ്ണുകളില്‍ അവള്‍ മുത്തി… എന്റെ മുഖം കൈകളില്‍ വാരിയെടുത്ത് മുഖം മുഴുവന്‍ ഉമ്മ വച്ചു..

“..വാവാച്ചിനെ നിക്ക് വിശ്വാസാ… ഒരുപാടിഷ്ടാ… വാവാച്ചീടെ മനസ്സ് കാണാതെ ഞാന്‍ അറിയാതെ എന്തോ പറഞ്ഞു പോയതാ… ന്റെ പോന്നെ… യ്യോ.. ഞാന്‍ എന്തൊക്കെയോ പറഞ്ഞല്ലോ ദേവീ… ന്റെ വാവാച്ചീനെ ഞാന്‍ കരയിപ്പിച്ചൂല്ലോ…” എന്റെ മുഖം മുഴുവന്‍ ഭ്രാന്തമായി ചുംബിക്കുന്നതിനിടയില്‍ അവളെന്തൊക്കെയോ പതം പറഞ്ഞു കരഞ്ഞുകൊണ്ടിരുന്നു… ഹൈവേയുടെ സൈഡില്‍ നിര്‍ത്തിയ കാറിലിരുന്നാണ് ഈ സ്നേഹപ്രകടനം എന്നൊന്നും അപ്പോള്‍ ഞങ്ങള്‍ ചിന്തിച്ചിരുന്നില്ല… കുറച്ചു ദിവസമായി പരസ്പ്പരം പറയാതെ ഉള്ളിലൊതുക്കിയ വിഷമങ്ങള്‍ മുഴുവന്‍ രണ്ടുപേരും കരഞ്ഞു തീര്‍ക്കുകയായിരുന്നു… മുഖം മുഴുവന്‍ ചുംബിച്ചു തീര്‍ത്ത് അവളെന്റെ മുഖം മാറില്‍ അമര്‍ത്തി കരഞ്ഞുകൊണ്ടിരുന്നു…

Leave a Reply

Your email address will not be published. Required fields are marked *