“ഇനി ഇപ്പോ മോളെ ആർക്കും വേണ്ടായേ “
“എന്താടീ, വാലും ചേലും ഇല്ലാതെ ഓരോന്ന് പറേന്നെ…. “
“ഈ പ്രായത്തിൽ ഇങ്ങനെ ആവശ്യക്കാർ ഉണ്ടെങ്കിൽ എന്റെ പ്രായത്തിൽ ഐശ്വര്യ റായ് തോറ്റു പിന്മാറി കാണുമല്ലോ.. അച്ഛനൊരു ഭാഗ്യവാൻ തന്നെ ആയിരിക്കണം “
“എടി പെണ്ണെ, എന്റെ തനി കൊണം നീ കാണും “
“ഞാനല്ല, സായിപ്പന്മാർ “
“എന്തുവാടി നീ പറഞ്ഞെ “ദേവുവിന്റെ മുഖത്തു ആകാംക്ഷ…..
“അങ്ങേര് വിളിച്ചു, ഏജൻസിന്ന് “
“എന്ത് പറഞെടി ?”
“അമ്മ മോഡൽ ആകുമോ എന്ന് “
“എന്നിട്ട് നീ എന്ത് പറഞ്ഞു ?”
“അതിനുള്ള ഒരുക്കത്തിലാണ് എന്ന് “
“എന്തോന്നാ പെണ്ണ് പറയുന്നേ ?”
“എല്ലാം ഞാൻ കാണുന്നുണ്ട്, പൊക്കിളിനു താഴെ സാരി ഉടുപ്പും, പുരികം വടിയും.. “
“കൊതി കൊണ്ടല്ലേ മോളെ.. മോളെ കൂടെ നടക്കാൻ… “
“ഞാൻ ചുമ്മാ പറഞ്ഞതാ അമ്മേ.. ഏജൻസിന്ന് വിളിച്ചു, അമ്മയ്ക് മോഡലിംഗിന് താല്പര്യമുണ്ടോന്ന് അറിയാനാ…
“മോളെന്ത് പറഞ്ഞു “
“ആലോചിച്ചു പറയാം എന്നു പറഞ്ഞു “വേണോ മോളെ “
“ഇക്കാര്യത്തിൽ അമ്മയുടെ ഇഷ്ടമാ പ്രധാനം അമ്മയുടെ പടം ഞാനൊ എന്റെ പടം അമ്മയോ കാണുന്നില്ല…. നാട്ടിൽ ആരും തന്നെ കാണില്ല. പിന്നെ അമ്മയ്ക് ഇഷ്ടമെങ്കിൽ ഞാൻ കൂടെ കാണും “
ഉമ പറഞ്ഞത് പോലെ അമ്മയ്ക് ഉള്ളൂ കൊണ്ട് ഇഷ്ടമാണ്.