മഹേഷ് അവനെ തോളിലൂടെ കയ്യിട്ട് ചേർത്തുനിർത്തി.”ഡാ പൈസയല്ലേ നിന്റെ പ്രശനം.ഈ പൈസക്ക് വീട്ടിൽ എന്തൊക്കെ ചെയ്യാം എന്ന് നീ ചിന്തിക്കുന്നു. നല്ലതുതന്നെ. പക്ഷെ ഈ സമയം ആസ്വദിക്കാൻ ചിലതുണ്ട്. അതൊക്കെ നഷ്ടമാക്കിയാൽ പിന്നീട് തിരിഞ്ഞുനോക്കുമ്പോൾ അത് വല്ലാത്തൊരു ശൂന്യതയായി തോന്നും.അതുകൊണ്ട് നീയും പോകുന്നു.പൈസ ദാ ഇവള് കൊടുത്തു അതോർത്തു ബേജാറ് വേണ്ട.അതുകൊണ്ട് ബലംപിടിക്കാതെ പോയിവരാൻ നോക്ക്”
ടൂർ ദിനം വന്നെത്തി.മൂന്നു ബസ് നിറയെ കുട്ടികളുമായി അവർ യാത്രതിരിച്ചു.ഒപ്പം അധ്യാപകരും.ഓരോ ഗാങ് തിരിഞ്ഞു കുട്ടികൾ പാട്ടും ബഹളവും ആയപ്പോൾ ശരത് മുൻവശത്തെ സീറ്റിൽ സ്ഥാനം പിടിച്ചു.അവൻ ഒറ്റക്കായതിനാൽ ആവണം വൃന്ദ അവനോടൊപ്പം കൂടി.
ശരത്തെ നിനക്ക് അവരുടെ കൂടെ കൂടിക്കൂടെ.
ആഗ്രഹം ഇല്ലാഞ്ഞിട്ടല്ല.ഇത്രനാളും മാറിനടന്നിട്ട്, പെട്ടെന്ന് കേറി ഒട്ടാൻ ഒരു മടുപ്പ്.ചിലപ്പോൾ എന്റെ സാഹചര്യം പിന്നോട്ട് വലിക്കുന്നതാവാം.
ശരി,ടൂർ തീരുന്നേനു മുന്നേ നീ അവരിൽ ഒരാളായിരിക്കണം.ഒരിക്കലും ഒന്നിൽ നിന്നും മാറി നടക്കരുത്.യൂ ഹാവ് ടു ഫൈറ്റ് ത്രൂ സം ബാഡ് ഡേയ്‌സ് ടു എൺ യുവർ ബെറ്റർ ഡേയ്‌സ് ഓഫ് ലൈഫ്.നീ കേട്ടിട്ടില്ലേ ഈ വരികൾ.
എന്താ ടീച്ചറെ സൊള്ളുവാണോ,ഇവിടെ ഞങ്ങളിൽ ചിലരൊക്കെയുണ്ട്.മുന്നിലെന്തോ ആവശ്യത്തിന് വന്ന വിവേക് കമന്റ് അടിച്ചു.
മോനെ വിവേകേ ഒന്നു നിന്നെ,വൃന്ദ പതിയെ എണീറ്റു.കൈ വീശി കരണത്തൊന്നു കൊടുത്തു. “കുറെ നാളായി ഓങ്ങി വച്ചതാ.പോട്ടേ എന്നു വെക്കുമ്പോൾ ഇരന്നുവാങ്ങുന്നോ”മേലാൽ ഇമ്മാതിരി തോന്ന്യാസം കൊണ്ട് എന്റടുത്തു വന്നാൽ. നീ അറിയും വൃന്ദയുടെ തനിനിറം.ഒരു പ്രശ്നം എങ്ങനാ തീർന്നെന്ന് അറിയാല്ലോ. ചെല്ല്.
വിവേക് പത്തിമടക്കി. “ശരത്തെ നീ അങ്ങ് ചെല്ല് ആരാ ഒഴിവാക്കുന്നെ എന്നൊന്ന് കാണട്ടെ.”
ആ മൂന്നു ദിവസങ്ങൾ ശരത്തിന്റെ ജീവിതത്തിൽ പുതുനാമ്പുകൾ മുളപ്പിച്ചു. പുതിയ സൗഹൃദങ്ങൾ പൊട്ടിമുളച്ചു.മൈസൂർ, വയനാട് ട്രിപ്പ് കഴിഞ്ഞ് അവർ മടങ്ങിയെത്തി.
ക്രിസ്തുമസ് പരീക്ഷക്കുശേഷമുള്ള ഒരവധി ദിവസം.ശരത്തിനെ തിരക്കി മഹേഷെത്തി.
ശരത്തെ, ശരത്തെ വീടിനുമുന്നിൽ കാർ പാർക്ക് ചെയ്തു നീട്ടിവിളിച്ചു.
അഹ് ചേട്ടൻ ആരുന്നോ, എന്താ പതിവില്ലാതെ.