********************
ഏതാനും വർഷങ്ങൾക്കു ശേഷം…
“മോളേ അച്ചൂ…രാവിലെ തൊട്ടേ നീയൊന്നും കഴിച്ചിട്ടില്ലല്ലോ… വർഷങ്ങളോളം കാത്തിരുന്നില്ലേ ന്റെ കുട്ടി…ഇനി കുറച്ചു നിമിഷങ്ങൾ…അത്രയല്ലേ ഉള്ളൂ…”
“അറിയാം അപ്പച്ചി…എനിക്കൊന്നും വേണ്ട…ഇന്ന് എന്റെ സുധിയോടൊപ്പമിരുന്ന് കഴിക്കണം എനിക്ക്…ഒരുപാട് നാൾ എനിക്ക് വേണ്ടി ജയിലിൽ സുധി ഒറ്റക്ക്…ഇനി എന്റെ സുധിയെ ഒറ്റക്കാക്കില്ല ഞാൻ… ഒരിക്കലും…”
കാത്തിരുന്ന് ഒടുക്കം ആ സുവർണ നിമിഷം എത്തി…ശിക്ഷ കഴിഞ്ഞ് സുധി തിരിച്ചെത്തി…അച്ചു സുധിയുടെ അരികിലേക്ക് ഓടിചെന്നു… അൽപനേരം രണ്ടുപേർക്കുമിടയിൽ മൗനം തളം കെട്ടിക്കിടന്നു…അവരുടെ ചുണ്ടുകൾ വിറ കൊണ്ടു…കണ്ണുനീർ കഥകൾ പറഞ്ഞു…സുധി അച്ചുവിനെ ഗാഢമായ് പുണർന്നു…പിന്നീട് ഇരുവരും ഒരു പാത്രത്തിൽ നിന്നും പരസ്പരം ഊട്ടി… ലക്ഷ്മി സുധിയുടെ നെറുകിൽ ചുംബിച്ചു കൊണ്ടു പറഞ്ഞു…
“എന്റെ കുട്ട്യോള് ഒരുപാട് അനുഭവിച്ചു… ഇനി നിങ്ങളുടെ ജീവിതത്തിൽ ഒരു വില്ലൻ ഇല്ല…നിങ്ങൾ എന്നും സന്തോഷത്തോടെ ജീവിക്കുന്നത് കണ്ടാൽ മതി അമ്മയ്ക്കും അമ്മാവനും…”
“മോനെ സുധി…ഒരുപാട് നാളുകൾക്ക് ശേഷമാ എന്റെ അച്ചു ഒന്ന് ചിരിച്ചു കണ്ടത്…ഇനി അവളുടെ കണ്ണുകൾ നിറയില്ലെന്ന് എനിക്കുറപ്പാ…” രാഘവൻ നായർ കണ്ണ് തുടച്ചു കൊണ്ടു പറഞ്ഞു…
അച്ചുവും സുധിയും പുഞ്ചിരിച്ചു…
*അടിയൊഴുക്കുകൾ നിലച്ചു..നദി ശാന്തമായി..ഇനിയങ്ങോട്ട് അച്ചുവിന്റെയും സുധിയുടെയും ദിവസങ്ങൾ… ചക്രവാളം ചുവന്നപ്പോൾ പരസ്പരം കൈകോർത്ത് അവരിരുവരും നടന്നുനീങ്ങി… പഴയ കുളപ്പടവിലേക്ക്…പണ്ടത്തെ ഓർമ്മകൾ ഇരുവരെയും തഴുകി കടന്നു പോയി…സുധി കുറേ നേരം അച്ചുവിന്റെ മടിയിൽ കിടന്നു…അവളുടെ നെറുകയിലെ സിന്ദൂരത്തിൽ വിരലോടിച്ചു കൊണ്ട് സുധി പയ്യെ വിളിച്ചു…
“അച്ചൂസേ…”
“എന്താ സുധീ…?”
“നിന്റെ ഒരു യോഗം.. ശിഷ്ടകാലം ഈ തെമ്മാടിയുടെ ചവിട്ടും തൊഴിയും കൊള്ളണ്ടേ? ”