അന്ന് പെയ്ത മഴയിൽ 1 [ അഞ്ജന ബിജോയ് ]

Posted by

താമസിയാതെ അദ്ദേഹത്തിന്റെ പത്നി മായയും മകൻ ജയദേവനും അമേരിക്കയിൽ എത്തി. പിന്നീട് വികാസ് മേനോൻ സ്വന്തമായി അമേരിക്കയിൽ ആർട്ടിൻ സൊല്യൂഷൻസ് എന്ന പേരിൽ ഒരു ഐ.റ്റി കമ്പനി ആരംഭിച്ചു . കുറച്ച് നാളുകൾ കഴിഞ്ഞ് ജയശങ്കറും വികാസ് മേനോന്റെ കമ്പനിയിൽ ജോയിൻ ചെയ്തു.ആദിത്തും ജയശങ്കറിന്റെ മകൻ ജയദേവനും ഒരേ പ്രായം.അവർ ഒരേ കോളേജിലായിരുന്നു പഠിച്ചിരുന്നത്…വെക്കേഷന് അമേരിക്കയിൽ നിന്നും രണ്ടു കുടുംബങ്ങളും ഒരുമിച്ചായിരുന്നു നാട്ടിൽ വന്നുകൊണ്ടിരുന്നത്.നാട്ടിൽ വരുമ്പോൾ അവരെല്ലാവരും കൂടി മുംബൈയിലുള്ള വൈറ്റ് പേൾ മാൻഷനിൽ കുറച്ച് ദിവസം താമസിക്കും.ആദിത് ഒറ്റയ്ക്ക് ഒരു കമ്പനി നടത്തിക്കൊണ്ട് പോകാൻ പ്രാപ്തനായിരിക്കുന്നു എന്ന് മനസ്സിലാക്കിയ വികാസ് മേനോൻ അദ്ദേഹത്തിന്റെ കമ്പനി മകനെ ഏൽപ്പിച്ച ശേഷം വിശ്രമജീവിതം നയിക്കുന്ന സമയത്തായിരുന്നു അമേരിക്കയിൽ വെച്ച് ഒരു കാർ ആക്‌സിഡന്റിൽ അദ്ദേഹവും ഭാര്യയും മരണപ്പെട്ടത്..അച്ഛനെ പോലെ തന്നെ ജോലി കാര്യങ്ങളിൽ കണിശക്കാരനായിരുന്നു മകനും.അതുകൊണ്ട് തന്നെ അച്ഛൻ ഉണ്ടാക്കിയ സൽപ്പേര് നശിപ്പിക്കാതെ കമ്പനി വൻലാഭത്തിൽ നടത്തിക്കൊണ്ട് പോകാൻ ആദിത്തിന് കഴിഞ്ഞു.കുറച്ചുനാളായി ആദിത് ഇപ്പൊ മുബൈയിലുള്ള വൈറ്റ് പേൾ മാൻഷനിലാണ് താമസം.…….*** ഗേറ്റിൽ നിന്നും ടൈൽസ് ഇട്ട പാതയിലൂടെ കുറച്ച് ദൂരം നടക്കണം വീടിന്റെ മുൻപിലെത്താൻ . ഇരുവശത്തും ലക്ഷങ്ങൾ വില കൊടുത്ത് പല സ്ഥലങ്ങളിൽ നിന്നും വാങ്ങിവെച്ചരിക്കുന്ന പലതരം ചെടികളുള്ള മനോഹരമായ ഒരു ഗാർഡൻ ആണ്.വർഷ അതെല്ലാം ആസ്വദിച്ച് വീടിന്റെ സിറ്റൗട്ടിൽ ചെന്ന് നിന്നു.അപ്പോഴേക്കും മുണ്ടും നേര്യതും ഉടുത്ത് ഒരു മധ്യവയസ്‌ക അകത്തുനിന്നും ഇറങ്ങി വന്നു.വർഷ അവരെ നോക്കി ചിരിച്ചിട്ട് അവളുടെ ബാഗ് താഴെ വെച്ചു.

“എന്തിനാ കുട്ടി നീ ഇതും കൊണ്ട് പിന്നേം പിന്നേം വരുന്നേ?എത്ര പ്രാവശ്യം പറഞ്ഞിട്ടുള്ളതാ ഇതൊന്നും ഇവിടെ വേണ്ട എന്ന് ” അവർ അവളോട് പറഞ്ഞു.

“സതി അമ്മയെ എനിക്കറിയില്ലേ..രണ്ടുമൂന്നു മാസ്സമായിലെ ഞാൻ ഇവിടെ വരാൻ തുടങ്ങിയിട്ട്.വേണ്ട വേണ്ട എന്ന് എത്ര പ്രാവശ്യം പറഞ്ഞാലും അമ്മ എന്റെ കൈയിൽ നിന്ന് എന്തെങ്കിലും ഒന്ന് മേടിക്കുമെന്ന് എനിക്കറിയാം” വർഷ ചിരിച്ചുകൊണ്ട് പറഞ്ഞു.

അവൾ ബാഗ് തുറന്ന് അതിൽ നിന്നും കുറച്ച് പാത്രങ്ങളും കറി കത്തികളും അടുക്കളയിലേക്ക് ആവശ്യമായ കുറച്ച് സാധനങ്ങളുമെടുത്ത് സതിയോട് എന്തോ പറയാൻ തുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *