”ചെറിയമ്മേ…… വർഷ എവിടെ ”
“അവൾ കുറച്ചു കഴിയുമ്പോൾ എത്തും നാളെ കാവിലെ ഉത്സവം അല്ലെ “
“അച്ചുമോൻ പോയിട്ട് വാ “
അവൻ കുളിക്കാൻ വേണ്ടി തന്റെ റൂമിലേക്ക് പോയി.
ഇതേ സമയം ഗോവിന്ദനും ശേഖരനും പത്മാവതിയും ഉർമിളയും കൂടി ഒരു ചർച്ച.
“അല്ല ഏട്ടാ നാളെ ഉത്സവം അത് കഴിഞ്ഞ് പോരെ പെണ്ണ് കാണൽ “
“അത് മതി ശേഖരാ “
“ഗോവിന്ദേട്ടാ അച്ചുവിന്റെ ജാതകത്തിലെ പ്രശ്നം അവനോട് പറയണ്ടേ “
“അവനെ ഒന്നും അറിയിക്കണ്ട ഉർമിളെ”
“ഏട്ടത്തി ഏട്ടൻ പറഞ്ഞത് തന്നെയാ ശരി… അച്ചു ഒന്നും അറിയണ്ട പിന്നെ ഏട്ടത്തി ഈ കാര്യം ഇന്ദുവിനോട് കൂടി ഒന്ന് പറഞ്ഞോളു “
“ഗോവിന്ദാ “
“എന്താ അമ്മേ “
“പെണ്ണുകാണലിനെ കുറിച്ചും അച്ചു ഇപ്പോൾ അറിയണ്ട “
“ശരിയമ്മേ “
കുളി കഴിഞ്ഞ് എത്തിയ വിജയ്ക്ക് ഇന്ദുമതി ഭക്ഷണം വിളമ്പിക്കൊടുക്കുയായിരുന്നു അവൻ അത് കഴിച്ചു കൊണ്ടിരിക്കുമ്പോൾ പെട്ടന്ന് രണ്ട് കൈകൾ വന്നു അവന്റെ കണ്ണ് പൊത്തി.
“അഹ് വന്നോ എന്റെ കുറുമ്പി “
കൈകൾ മാറ്റിയ ശേഷം.
“അല്ല ഞാൻ ആണ് എന്ന് അച്ചുവേട്ടന് എങ്ങിനെ മനസിലായി “
“ഇത് പോലത്തെ വേലത്തരങ്ങൾ ഈ ഗ്രാമത്തിൽ നിന്റെ കൈയിൽ അല്ലെ ഉള്ളു “
“പോടാ പട്ടി…. “
“പട്ടി നിന്റെ അച്ഛൻ ”
“പറഞ്ഞത് പോലെ പട്ടി എവിടെ അമ്മേ “
“എന്ത്? “
“അല്ല അച്ഛൻ എവിടെ എന്ന് “
“ഡി പെണ്ണെ നിന്റെ കുറുമ്പ് ഇത്തിരി കൂടുന്നുണ്ട് “
“ഒന്ന് ക്ഷമിക്ക് എന്റെ ഇന്ദുട്ടി “