ഇപ്പോഴും അവളുമായി കൂട്ടുണ്ടോ.ഇങ്ങനൊരു വെടക്ക് സാധനം.അതിനെ എന്തിനാ സ്കൂളിൽ പിടിച്ചുനിർത്തിയേക്കുന്നെ.
നമ്മുടെ ഇഷ്ടം അല്ലല്ലോ മോളെ.സർക്കാർ സ്കൂളിൽ ഡിവിഷൻ കട്ടായപ്പോ സർവൈവൽ ആയി വന്നതല്ലേ. ഇനി ഒഴിവു വരണം അല്ലേൽ അവളുടെ പഴയ സ്കൂളിൽ പുതിയ ഡിവിഷൻ തുടങ്ങണം.
ആ ഒറ്റ പോസ്റ്റിൽ എത്ര മറിയണ്ടതാ. ഇതിപ്പോ ശരിക്കും പെട്ടത് നമ്മളാ.അച്ഛന് രാഷ്ട്രീയപരമായി ഒന്ന് ശ്രമിച്ചൂടെ.
പോട്ടെടി, തനി ബിസിനെസുകാരി തന്നെ.ഇത്തിരി ഇളക്കം ഉണ്ടെന്നേ ഉള്ളു.നിന്നെപ്പോലെ കെട്ടിയോൻ വല്ലോം അടുത്തുണ്ടോ.
അമ്മേടെ ബെസ്റ്റ് ഫ്രണ്ട് അല്ലെ.ഞാൻ എന്തേലും പറഞ്ഞാൽ ഇഷ്ടാവില്ലല്ലോ.ആ ഒരുമ്പെട്ടോളെ കാണുന്നതേ എനിക്ക് ദേഷ്യാ. ഓരോന്നും പറഞ്ഞവർ അടുക്കളയിൽ എത്തി.
അതല്ലെടി.ചില കാര്യങ്ങളിൽ മാധവേട്ടനെ അവള് സഹായിക്കും. അതാ അച്ഛനും വിടാതെ നിർത്തിയേക്കുന്നെ.പിന്നെ ദാ വെള്ളം കുടിക്ക്.
ഇപ്പോഴും ഈ തുളസിവെള്ളം കുടി തീർന്നിട്ടില്ലല്ലേ.പിന്നെ കൂടുതൽ സഹായിച്ചു പ്രശ്നം ആവാതിരുന്നാൽ നന്ന്.
ഒന്ന് പോയെടി.അതൊക്കെ മാധവേട്ടൻ നോക്കിക്കോളും.അല്ല അവനെന്താ വരാഞ്ഞേ.
അടുത്താഴ്ച്ച വരും അമ്മേ. കൊച്ചിയിലേക്ക് ഷിഫ്റ്റിംഗ് തീർത്തിട്ടേ വരൂ.പിന്നെ അവിടുത്തെ കാര്യങ്ങൾ ജി എം നോക്കിക്കോളും. മാസത്തിൽ ഒരു വീക് അവിടെ പോകണം ആരേലും ഒരാൾ.ഞാൻ ഇത്തിരി നേരത്തെ പോന്നുന്നെയുള്ളൂ.
എന്താ ചെയ്യാ.ഉള്ളത് മതീന്ന് പറഞ്ഞാൽ കേക്കണ്ടേ മാധവേട്ടൻ.പിന്നേം തുടങ്ങിക്കോളും.
പോട്ടമ്മേ,എല്ലാം ശരിയാവും.ഇനി എല്ലാരും ഇവിടെത്തന്നെയില്ലേ.
എല്ലാരും കൂടെ വേണോന്നാ ആഗ്രഹവും പ്രാർത്ഥനയും.സാധിച്ചാൽ മതിയായിരുന്നു.
ഓഹ്, ഈ അമ്മ.ഇനി ഇങ്ങനെ പരിഭവം പറയരുത് കേട്ടോ.അല്ല അവനെന്തിയെ ശംഭു.
അവൻ പുറത്തോട്ടെങ്ങോ പോയി.മാധവേട്ടൻ ഇല്ലാത്തതുകൊണ്ട് ഇവിടുത്തെ മൊത്തം നോക്കണ്ടെ.ഇപ്പൊ അതിന്റെ ഓട്ടത്തിലാ.