മൃഗം 7
Mrigam Part 7 Crime Thriller Novel | Author : Master
Previous Parts | Part 1 | Part 2 | Part 3 | Part 4 | Part 5 | Part 6 |
“മതി..നിര്‍ത്ത്..”
അവന്‍ അതില്‍ നിന്നും കണ്ണുകള്‍ മാറ്റിയിട്ട് പറഞ്ഞു. ദിവ്യ കള്ളച്ചിരിയോടെ അവനെ നോക്കിയിട്ട് വീഡിയോ ഓഫ് ചെയ്തു. അവളുടെ മനസ്സില്‍ അതോടെ അവനോടുള്ള പ്രേമവും ബഹുമാനവും രണ്ടിരട്ടിയായി വര്‍ദ്ധിച്ചു. ഇത്തരമൊരു സാഹചര്യത്തില്‍ തന്റെയൊപ്പം തനിച്ചായാല്‍, ആ വീഡിയോ കൂടി കണ്ടാല്‍ വാസു കാമാര്‍ത്തിയോടെ തന്നെ പ്രാപിക്കും എന്നാണവള്‍ ധരിച്ചിരുന്നത്. പക്ഷെ അവന്‍ അസാമാന്യ മനോനിയന്ത്രണം ഉള്ളവനാണ് എന്നവള്‍ അഭിമാനത്തോടെ മനസിലാക്കി. ഇത് കുറച്ചു ദിവസങ്ങള്‍ക്ക് മുന്‍പായിരുന്നു എങ്കില്‍ അവളവനെ വെറുത്തെനെ; പക്ഷെ ഇപ്പോള്‍ അവളത് വളരെ ഇഷ്ടപ്പെട്ടു. കാരണം അവനെയല്ലാതെ വേറൊരു വ്യക്തിയെയും വിവാഹം ചെയ്യില്ല എന്ന് അവള്‍ മനസില്‍ ദൃഡപ്രതിജ്ഞ എടുത്തിരുന്നു.
“കാണണ്ടേ..” അവള്‍ ചോദിച്ചു.
“എനിക്കിഷ്ടമില്ല..നീ ഇത് വച്ച് എന്ത് ചെയ്തൂന്നാ?”
“ഏട്ടാ..ഇത് മാത്രമല്ല..ഒന്ന് കൂടിയുണ്ട്..കാണിക്കട്ടെ”
“വേണ്ട…പറഞ്ഞാല്‍ മതി”
“അവന്‍..ആ തെണ്ടി സ്വന്തം പെങ്ങള്‍ കുളിക്കുന്നതിന്റെ വീഡിയോ എടുത്തിരുന്നു..അതും ഈ കാര്‍ഡില്‍ ഉണ്ട്…ഇത് ഏട്ടന്റെ പക്കലുണ്ട് എന്നും കേസ് എടുത്താല്‍ രണ്ടും നെറ്റില്‍ ഇടുമെന്നും ഞാന്‍ ഭീഷണിപ്പെടുത്തിയതുകൊണ്ടാണ് അയാള്‍ കേസ് പിന്‍വലിച്ചത്..ഇല്ലെങ്കില്‍ ആ എസ് ഐ ഏട്ടനെ ഉപദ്രവിച്ചേനെ…”