സാധിക്കില്ല. എന്നും എന്നെ സ്നേഹിച്ചട്ടെ ഉള്ളു കണ്ണേട്ടൻ, എന്റെ ഓർമ നഷ്ടപ്പെട്ടപ്പോൾ എന്റെ ശരീരം പരമാവധി ഉപയോഗിച്ച് കൊണ്ട് എന്നെ ഉപേക്ഷിച്ചു കടന്ന് കളയാമായിരുന്നു പക്ഷെ കണ്ണേട്ടൻ അത് ചെയ്യില്ല. കണ്ണേട്ടൻ അന്നും ഇന്നും എന്നും ആഗ്രഹിക്കുന്നത് ഞാനും മോളും ആയിട്ടുള്ള നല്ലൊരു ജീവിതം ആണ്. പക്ഷെ അതിന് എനിക്ക് കുറച്ചു സമയം വേണം. ഓർമ്മ നഷ്ടപ്പെട്ടപ്പോൾ ഞാൻ എങ്ങനെ ആണോ ഏട്ടനെ സ്നേഹിച്ചത് പ്രണയിച്ചത് അത് പോലെ എനിക്ക് ജീവിതാവസാനം വരെയും ഏട്ടനെ സ്നേഹിക്കണം പ്രണയിക്കണം. ഓർമ നഷ്ടപെട്ടതിനും തിരിച്ചു കിട്ടിയതിനും ഇടയിലുള്ള കുറച്ചു കാര്യങ്ങൾ എനിക്ക് ഓർമയുണ്ട്. അത് മുഴുവൻ ആയി ഓർത്തെടുത്തു എനിക്ക് കണ്ണേട്ടന്റെ നല്ലൊരു ഭാര്യ ആവണം കണ്ണേട്ടന്റെ മാളൂട്ടി കല്ലുമോളുടെ അമ്മ എല്ലാം പഴയ അവസ്ഥയിലേക്ക് എനിക്ക് എത്തിക്കണം. അതിന് എനിക്ക് കുറേകൂടി സമയം വേണം. എന്റെ ശരീരം മാത്രം മതിയെങ്കിൽ ഞാൻ ഇപ്പോഴേ റെഡി ആണ് കണ്ണേട്ടന്റെ ഇഷ്ടങ്ങൾക്ക്
പക്ഷെ എന്റെ മനസ്സ് കൂടി വേണമെങ്കിൽ ഞാൻ ആവശ്യപെട്ടത് പോലെ സമയം അത് എനിക്ക് വേണം. ഇനി കണ്ണേട്ടന് തീരുമാനിക്കാം ”””
ഞാൻ അവളുടെ അരികിലേക്ക് ചെന്നു എന്നിട്ട് അവളുടെ നെറ്റിയിൽ എന്റെ അധരങ്ങൾ അമർത്തി ചുംബിച്ചു.
“”””എനിക്ക് എന്റെ മാളൂട്ടിയെ തിരിച്ചു കിട്ടാൻ എത്ര നാൾ വേണമെങ്കിലും ഞാൻ കാത്തിരിക്കാൻ തയ്യാറാണ്.””””
അതും പറഞ്ഞു ഞാൻ ബാഗും എടുത്ത് ഓഫീസിലേക്ക് ഇറങ്ങി.
വർക്ക് പെന്റിങ് ഉള്ളത് കൊണ്ട് ഓവർ ടൈം വർക്ക് ചെയ്യണ്ടി വന്നു. ഞാൻ ഓഫീസിൽ നിന്നും ഇറങ്ങിയപ്പോൾ രാത്രി 1.30 കഴിഞ്ഞു. ഫോണിൽ ചാർജും തീർന്നു. ഞാൻ ബൈക്ക് എടുത്ത് നേരെ വീട്ടിലേക്ക് പോയി. ഫ്ലാറ്റിൽ ചെന്നു ബെൽ അടിച്ചപ്പോൾ തന്നെ ഡോർ തുറന്നു. മാളു ആയിരുന്നു ഡോർ തുറന്നത് അവളുടെ കണ്ണുകൾ ആകെ ചുവന്നിരുന്നു കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മാളു എന്റെ മുൻപിൽ. ഞാൻ ആകെ പേടിച്ചു പോയി അവളുടെ മുഖം കണ്ട്.
എന്ത് പറ്റി മാളു നിന്റെ മുഖം ആകെ വല്ലാതെ ഇരിക്കുന്നു.
അവൾ