ദേഷ്യം പടർന്നുകയറി. പക്ഷെ കല്ലുമോളുടെ നിഷ്കളങ്കമായ ചിരി അതിനെ അലിയിച്ചു ഇല്ലാതെ ആക്കി. കല്ലുമോളുടെ ചിരി കണ്ടു ഞാനും മാളുവും ആ ചിരിയുടെ കുപ്പായം ഇടുത്തണിഞ്ഞു. കല്ലുമോൾക്ക് ഭക്ഷണം കൊടുത്തു കഴിഞ്ഞ് അവളെ കൊണ്ട് പോയി കിടത്തിയിട്ട് മാളു ഭക്ഷണം കഴിക്കാൻ വന്നിരുന്നു. ഞങ്ങൾ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു ഒരക്ഷരം പോലും സംസാരിക്കാതെ. അവസാനം ആ നീണ്ട മൗനത്തിന്റെ താളം ഞാൻ തന്നെ തെറ്റിച്ചു.
“”മാളൂട്ടി…… “”
അവൾ മെല്ലെ ആ കരിനീല മിഴികൾ ഉയർത്തി എന്നെ നോക്കി.
“”മാളൂട്ടിക്ക് എന്നോട് ദേഷ്യവും വെറുപ്പും ആണ് എന്ന് എനിക്ക് അറിയാം, ഞാൻ നിന്നോട് ചെയ്‌തത് തെറ്റാണ് പൊറുക്കാൻ ആകാത്ത വലിയ തെറ്റ്. അതിന് പരിഹരമായി ഞാൻ എന്ത് ചെയ്യണം ഇങ്ങനെ എന്നോട് മിണ്ടാതെ ഇരിക്കല്ലേ…. അത് എനിക്ക് സഹിക്കാൻ പറ്റുന്നില്ല “”
എവിടന്നോ കിട്ടിയ ധൈര്യത്തിൽ ഞാൻ അത്രയും പറഞ്ഞൊപ്പിച്ചു. എന്നിട്ടും അവൾ എന്നോട് മിണ്ടിയില്ല. ഞാൻ കഴിച്ചു കഴിഞ്ഞ്
എഴുനേറ്റ് കൈ കഴുകി നേരെ പോയി സോഫയിൽ കിടന്നു. ഉറങ്ങാൻ കഴിയുന്നുണ്ടായില്ല എന്നാലും ഇരു കണ്ണുകളും ഇറുക്കി അടച്ചു കിടന്നു. പിറ്റേന്ന് ഞാൻ ആയിരുന്നു നേരെത്തെ എഴുന്നേറ്റത്. ഞാൻ വേഗം തന്നെ കുളിച്ചു റെഡി ആയി.
പിന്നെ ഓഫീസിൽ പോകാൻ വേണ്ടി ഉള്ള തിരക്കിലേക്ക് ഞാൻ ചെന്നു പെട്ടു. എന്താ എവിടെയാ വെച്ചാണ് എന്ന് ഒരു നിചയവും എനിക്ക് ഉണ്ടായില്ല കാരണം എന്നും എല്ലാ കാര്യങ്ങളും എനിക്ക് ചെയ്‌തു തന്നിരുന്നത് മാളൂട്ടി ആയിരുന്നു. ഞാൻ റൂമിൽ ചെന്നു ഡ്രസ്സ് എടുത്തിട്ടു അപ്പോഴും കല്ലുമോൾ കിടന്നുറങ്ങുക ആയിരുന്നു. പെട്ടന്ന് പുറകിൽ നിന്നും…. ഒരു വിളി വന്നു.
“”കണ്ണേട്ടാ……. “”
ഞാൻ അവൾക്ക് അഭിമുഖമായി നിന്നു കൊണ്ട് ചോദിച്ചു.
“”മം എന്താ മാളു “”
“”എനിക്ക് ചിലത് പറയാൻ ഉണ്ട് “”
“”എന്താ “”
“”കണ്ണേട്ടൻ ഇന്നലെ പറഞ്ഞത് പോലെ എനിക്ക് കണ്ണേട്ടനോട് ദേഷ്യമോ വെറുപ്പോ ഒന്നും ഇല്ല സ്നേഹം മാത്രം ഉള്ളു. എനിക്ക് ഒരിക്കലും കണ്ണേട്ടനെ വെറുക്കാൻ