ഇടുക്കാൻ തുനിഞ്ഞതും കല്ലുമോൾ അവളെ മുറുക്കി കെട്ടിപിടിച്ചു…. വാശിയോടെ…
“”കല്ലുമോളെ മോൾ അച്ഛന്റെ അടുത്ത് വാ…. അമ്മക്ക് വയ്യല്ലോ….. വീട്ടിൽ ചെന്ന് കഴിഞ്ഞ് അമ്മ മോളേ എടുക്കും. “”
അങ്ങനെ ഞാൻ കല്ലുമോളെ എടുത്തു കൊണ്ട് നടന്നു, ലിഫ്റ്റ് വർക്ക് ചെയ്യാത്ത കാരണം ഞങ്ങൾ സ്റ്റെയർ വാഴയാണ് മുകളിലോട്ട് കയറിയത്. വീഴ്ചയിൽ മാളുവിന്റെ കാല് ഉളുക്കിയിരുന്നു അതുകൊണ്ട് അവൾ വളരെ ബുദ്ധിമുട്ടിയാണ് ഓരോ സ്റ്റെപ്പും കയറുന്നതു. പെട്ടന്ന് അവളുടെ കാൽ ഒന്ന് ഇടറി താഴേക്ക് വീഴാൻ പോയ അവളെ ഞാൻ അരയിലൂടെ താങ്ങി പിടിച്ചു ഓരോ സ്റ്റെപ്പും കയറാൻ സഹായിച്ചു. എന്റെ കൈ വിടുവിക്കാൻ ശ്രമിച്ചെങ്കിലും ഞാൻ അത് അനുവദിച്ചില്ല.
ഡോർ തുറന്ന് അമ്മ അകത്തു കയറി പിന്നാലെ ഞങ്ങളും, അമ്മയോട് ഞാൻ മാളുവിന് ഞങ്ങൾ കിടക്കുന്ന മുറി കാണിച്ചു കൊടുക്കാൻ പറഞ്ഞു. മാളുവും കല്ലുവും മുറിക്കുള്ളിൽ കയറി. ഞാൻ നേരെ സോഫയിൽ പോയി ഇരുന്നു. ഇത്രയും ദിവസം നേരാവണ്ണം ഉറങ്ങാത്ത കാരണം
ഞാൻ അവിടെ കിടന്നുറങ്ങി പോയി. കുറച്ചു കഴിഞ്ഞു കല്ലുമോൾ വന്നു എന്റെ നെഞ്ചോതൊട്ട് പിടച്ചു കയറി, ഞാൻ മോളെയും കെട്ടിപിടിച്ചു അങ്ങനെ അങ്ങ് കിടന്നു മെല്ലെ ഞങ്ങൾ രണ്ട് പേരും ഉറക്കത്തിലേക്ക് വഴുതി വീണു.
അമ്മ വിളിച്ചപ്പോൾ ആണ് ഞാൻ ഉണർന്നത്. എന്നെ ഉണർത്തിയ ശേഷം അമ്മ കല്ലുമോൾക്ക് ചോറ് കൊടുക്കാൻ പോയി. ഞാൻ എഴുനേറ്റ് പോയി മുഖം കഴുകി വന്നു. സമയം 3 കഴിഞ്ഞിരുന്നു.
“”മാളൂ…… മോളേ…….. ഒന്ന് ഇങ്ങ് വന്നേ “”
കല്ലുമോൾക്ക് ചോറ് കൊടുക്കുന്നതിന്റെ ഇടയിൽ അമ്മ അവളെ വിളിച്ചു. അവൾ റൂമിൽ നിന്ന് അമ്മയുടെ അടുത്തേക്ക് ചെന്നു. പോകുന്ന പോക്കിൽ എന്നെ ഒന്ന് ഇടംകണ്ണിട്ട് നോക്കുകയും ചെയ്‌തു.
“”എന്താ അമ്മേ….. എന്തിനാ വിളിച്ചത് “”
“”മോളേ കണ്ണന് ചോറ് വിളമ്പി കൊടുത്തേ……. “”
“”അമ്മേ അത് ഞാൻ….. “”
“”ചെല്ല് മോളേ അവൻ 2 ദിവസമായി നേരെചൊവ്വേ വല്ലതും കഴിച്ചട്ടു “”
അവൾ മടിച്ചു മടിച്ചു എന്റെ അരികിൽ വന്നു. എന്റെ മുഖത്തേക്ക് നോക്കാതെ അവൾ എനിക്ക് ഭക്ഷണം