ടൂർ ദിവസം വന്നു എത്തി . ഞങ്ങൾ ആവശ്യത്തിനുള്ള സാമഗ്രികൾ അടങ്ങുന്ന ഒരു ബാഗ് പാക്ക് ചെയ്‌തു അതുമായി ബസ്സിൽ കയറി ലാസ്റ്റ് ലോങ്ങ് സീറ്റിനു മുന്നിൽ ഉള്ള സീറ്റിൽ സ്ഥാനം ഉറപ്പിച്ചു.
രാത്രി ആയപ്പോഴേക്കും ഞങ്ങൾ അവിടെ എത്തി. റൂം ബോയ് ഞങ്ങളുടെ കോട്ടജ് കാണിച്ചു തന്നു. തടാകത്തിന്റെ അടുത്തായി മരം കൊണ്ട് നിർമിച്ച ഒരു ചെറിയ വീട് പക്ഷെ അതിൽ ഒരു റൂം ബാത്റൂം പിന്നെ തടാകത്തിലേക്ക് വ്യൂ ഉള്ള ഒരു ബാൽക്കണി. ചെന്നപാടെ യാത്രഷീണം കാരണം ഞാൻ കയറി കിടന്നുറങ്ങി.
“”കണ്ണേട്ടാ……. കണ്ണേട്ടാ…… “”
ഞാൻ മിഴികൾ തുറന്ന് നോക്കിയപ്പോൾ മാളു കുളിച്ചു ഒരു ഓറഞ്ച് സൽവാർ ടോപ്പും ബ്ലാക്ക് ലെഗ്ഗിന്സും പിന്നെ ഒരു റെഡ് ജാക്കറ്റും അണിഞ്ഞു നിൽക്കുന്നു.
“”കണ്ണേട്ടാ എഴുന്നേറ്റെ “”
”ഇത്ര നേരത്തെ എന്തിനാ മാളു…. ഞാൻ കുറച്ചു കൂടി ഉറങ്ങട്ടെ ”
“”അങ്ങനെ ഇപ്പോൾ ഉറങ്ങണ്ട ഒന്ന് എഴുനേക്ക് ഏട്ടാ “”
“”മാളു ദേ 5 ആവുന്നതേ ഉള്ളു……… ഞാൻ കുറച്ചു
കൂടി ഉറങ്ങട്ടേടി പെണ്ണെ “”
ഞാൻ വീണ്ടും പുതപ്പിനടിയിലേക്
നുഴഞ്ഞു കയറി. അവൾ വേഗം ആ പുതപ്പ് വലിച്ചു മാറ്റി എന്നെ കുത്തിപ്പൊക്കി.
“”എന്തിനാ മാളു ഇത്ര നേരത്തെ എഴുനെല്കുന്നത് “”
“”അതെ നമുക്ക് ദേ ആ ബാൽക്കണിയിൽ പോയി നിന്ന് സൂര്യോദയം കാണാം “”
“”ശൊ ഈ പെണ്ണിന്റെ ഒരു കാര്യം “”
ഞാൻ എഴുനേറ്റ് മാളുവിന്റെ പുറകെ ബാൽക്കണിയിലേക്ക് ചെന്നു. വർണിക്കാൻ വാക്കുകൾ ഇല്ലാത്ത കാഴ്ച ആയിരുന്നു അത്.
മലകൾക്കിടയിൽ ഒളിച്ചിരുന്ന ആദിത്യൻ തന്റെ പ്രകാശ രശ്മികളെ നാനാദിക്കിലേക്കും വാരിയെറിഞ്ഞു കൊണ്ട് ആ മലയുടെ മുകളിൽ നിന്നും എത്തി നോക്കുന്നു. സൂര്യരശ്മികൾ തടാകത്തിലെ ജലത്തിൽ മുങ്ങി നിവരുമ്പോൾ അവയുടെ കിരണങ്ങളാൽ ആ ജലം ചുവന്ന പരവധാനിയെ പോലെയായി മാറുന്നു. മലയിടുക്കുകളിൽ നിന്നും സൂര്യ കിരണമേറ്റ് തന്റെ ഇന്നത്തെ അന്നത്തിനായി തേടിയിറങ്ങുന്ന പക്ഷി കൂട്ടങ്ങൾ.
ആ കാഴ്ചകൾ ആസ്വദിച്ചു ഒരു മൂലയിൽ ആസ്വദിച്ചു നിൽക്കുകയായിരുന്നു മാളു.
“”എന്ത്