കണ്ണേട്ടാ എന്നോട് അങ്ങനെ ഒക്കെ ചെയ്‌തത്, എനിക്ക് കണ്ണേട്ടനെ ഒരുപാട് വിശ്വാസം ആയിരുന്നു പക്ഷെ കണ്ണേട്ടൻ ചെയ്‌തതോ…… എനിക്ക് ഇനി കണ്ണേട്ടനോടെ ഒപ്പം ജീവിക്കാൻ സാധിക്കില്ല “”
ആ സ്വപ്നത്തിന് ശേഷം പിന്നീടുള്ള ഓരോ രാത്രികളും എനിക്ക് ശിവരാത്രി ആയിരുന്നു, അന്ന് മുതൽ നിദ്ര ദേവിയെന്നെ തിരിഞ്ഞു നോക്കിയിട്ടില്ല.
ദിവസങ്ങൾ കഴിയും തോറും എന്റെ മനസ്സ് കുറ്റബോധം കൊണ്ട് നിറയുകയായിരുന്നു. അവൾ എന്റെ അടുത്ത് വന്നു സംസാരിക്കാൻ ശ്രമിക്കുമ്പോഴും അടുത്ത ഇടപഴകാൻ ശ്രമിക്കുംതോറും ഞാൻ അവളിൽ നിന്നും അകന്ന് മാറാൻ ശ്രമിച്ചുകൊണ്ടിരുന്നു. അവൾ സ്വപ്നത്തിൽ പറഞ്ഞ വാക്കുകൾ ദിവസങ്ങൾ കഴിയുംതോറും എന്റെ മനസിനെ കീറിമുറിച്ചുകൊണ്ടിരുന്നു. ഞാൻ അവളിൽ നിന്നും പരമാവധി ഒഴിഞ്ഞുമാറി നടന്നു. രാത്രി ഏറെ വൈകി വരാൻ തുടങ്ങി. കല്ലുമോളും ആയി പോലും എനിക്ക് സംസാരിക്കാൻ കഴിയാതെ ആയി. മാളുവിന്റെ മുഖത്തു നോക്കാൻ പറ്റാത്ത അവസ്ഥ.
അങ്ങനെഓരോ ദിവസവും ഞാൻ വൈകി വരാൻ തുടങ്ങി. എന്നിട്ടും എന്റെ മനസിൽ ആ ഒരു മുറിവ് കുറയുണ്ടായില്ല, എങ്ങിനെ എങ്കിലും കുറച്ചു മനസമാധാനം ലഭിക്കാൻ വേണ്ടി ഞാൻ മദ്യത്തിന്റെ സഹായം തേടി.അങ്ങനെ ഞാൻ ആദ്യമായി മദ്യപിച്ചു ആ രാത്രി കുടിച്ചു വെളിവില്ലാതെ ഞാൻ വീട്ടിൽ ചെന്നു. ഡോർ തുറന്ന മാളു കണ്ടത് വെളിവില്ലാതെ നിൽക്കുന്ന എന്നെ ആണ്. അവൾ പൊട്ടികരഞ്ഞു കൊണ്ട് ഒന്നും മിണ്ടാതെ റൂമിൽ കയറി ഡോർ അടച്ചു. അന്നും ഞാൻ സോഫയിൽ ആണ് ഉറങ്ങിയത്. പിറ്റേന്ന് ഞാൻ വളരെ വൈകി ആണ് എഴുന്നേറ്റത്.
എഴുനേറ്റ് ചെന്ന ഞാൻ കണ്ടത് ഡൈനിങ് ടേബിളിൽ തലവെച്ചു കിടക്കുന്ന മാളു. ഞാൻ മുഖം കഴുകി തിരിഞ്ഞതും കരഞ്ഞു കലങ്ങിയ കണ്ണുകളുമായി മാളു. ഞാൻ അവളെ മറികടന്നു പോകാൻ നോക്കിയതും അവൾ എന്റെ കൈയിൽ കയറി പിടിച്ചു.
“”കണ്ണേട്ടാ…….. “”
“”മം “”
“”എന്താ കണ്ണേട്ടന്റെ ഭാവം “”
“”മനസിലായില്ല “”
“”മനസിലാവൂല്ല “”
“”എന്തെങ്കിലും ചോദിക്കാൻ ഉണ്ടകിൽ മനുഷ്യന് മനസിലാവുന്ന പോലെ ചോദിക്ക് “”
“”അല്ല