“ഒരു തടവെ ഇഴുത്ത് ആണച്ചപടി..
ഉയിർ മൂച് നിറുത്തു കണ്മണിയെ….
…..
..
അവന്റെ കണ്ണുകൾ അടഞ്ഞിരുന്നു.. അല്ലെങ്കിലും വായിക്കാൻ തുടങ്ങിയാൽ അവൻ മറ്റൊരു ലോകത്താണെന്ന് രേഷ്മക്ക് നന്നായി അറിയാം… പൂർണമായും സംഗീതത്തിൽ അവൻ ലയിക്കും….അവളും അകലെ എവിടേക്കോ നോക്കി ആസ്വദിച്ചിരുന്നു…
” വായമേലെ വായ വച്ച് വാർത്തേയ്ക്കളെ ഉരിഞ്ഞുപൂട്ടേ…
വെരല് വച്ച് ആഴ്ത്തിയ കഴുത്തിലെ കൊളുത്തിയ വെപ്പം ഇന്നും പോകാലെ….”
അടി ഉൻപോലെ സേവപ്പ് ഇല്ലേ…”
മായികലോകത്തു നിന്നും രേഷ്‌മ തിരികെ വന്നപ്പോൾ പലരും അവനെ തന്നെ നോക്കി നിൽക്കുകയാണ്…
“കളീനിങ് ചെയ്യാൻ വരുന്ന ചേച്ചിമാരാണ് അധികവും…
ചിലർ അവന്റെ പാട്ട് കേട്ട്കൊണ്ട് പണി തുടർന്നപ്പോൾ ചിലർ പച്ചവിരിച്ച ആ പുൽപരപ്പിൽ ഇരുന്നുകൊണ്ട് അവനെത്തന്നെ നോക്കുന്നുണ്ടായിരുന്നു…
പെട്ടന്ന് അവൻ പാട്ട് അവസാനിപ്പിച്ചു…
” എന്തിനാ നിർത്തിയത്… വായിച്ചോണ്ടിരിക്ക്…” നിർത്തണ്ടാ…”
രേഷ്‌മ സങ്കടത്തോടെ പറഞ്ഞു…
” ആ പാട്ട് കഴിഞ്ഞു മോളെ… ”
എന്നാ ഇനി വേറെ പാട്ട് പാട്…
കൊറേ പാട്ട് പാടണം… എനിക്ക് കേൾക്കണം… പ്ലീസ്….” അവൾ കെഞ്ചി പറഞ്ഞു…
” നമുക്ക് പോവണം…. ഇവിടെ ഇങ്ങനെ കൊച്ചുവർത്തമാനം പറഞ്ഞു ഇരുന്നാ മതിയോ??? നേരം വൈകുന്നു…
രേഷ്മയുടെ മടിയിൽ നിന്നും എണീറ്റ് സമയത്തെ കുറിച്ച് അവൻ ഒന്ന് ഓർമിപ്പിച്ചു…
” മോനെ…”
അവന്റെ തോളിൽ പുറകിൽ നിന്നും ആരോ പിടിച്ചു….
രേഷ്മയാണ് ആദ്യം തിരിഞ്ഞത്… ഒരു നാൽപത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു സ്ത്രീ അത്യാവശ്യം കാണാൻ കൊള്ളാം… അവർ രാഹുലിനെ തന്നെ നോക്കുകയാണ്… വശ്യതയോടെ ആദരവോടെ….
“എന്താ..”
രാഹുൽ യാദൃശ്ചികമായി കണ്ട ഒരു സ്ത്രീയോടെന്ന പോലെ ലാഘവത്തോടെ ചോദിച്ചു…