“എന്താ മോന്റെ പേര്… ഗിരി അല്പം കുനിഞ്ഞ് അവനോട് ചോദിച്ചു…
” അയൻ മാൻ… ”
.ഏ… ഗിരി മനസ്സിലാവാത്ത മട്ടിൽ സോഫിയെ നോക്കി…
“ടാ നിനക്ക് ഞാൻ തരുന്നുണ്ട്….” സോഫി അവനെ ശകാരിച്ചു…
” എന്റെ പൊന്നു ഗിരി… ടോണി എന്നാണ് പേര്… കുറച്ചു നാള് മുൻപ് എന്റെ ഹസ്സിന്റെ അനിയന്റെ കൂടെ ഒരു സിനിമയ്ക്ക് പോയി…
അയേൺ മാൻ…
അത് കഴിഞ്ഞു വന്നെപ്പിന്നെ ആര് പേര് ചോദിച്ചാലും ഇതേ പറയൂ…”
“ആ … അത് കൊള്ളാല്ലോ… ചെക്കൻ മിടുക്കാനാട്ടാ…”
എന്നാ ശരി ചേച്ചി…
ഇറങ്ങുമ്പോ വിളിച്ചാൽ മതി…” അവൻ വണ്ടിയിൽ കയറി…
“ഓഹ് ശരി…..” അവൾ സജീഷിനെ വീട് ലക്ഷ്യമാക്കി നടന്നു… വഴി നീളെ വലിയ കുഴികളും മറ്റും ആണ്… ടാർ ഇട്ട റോഡ് അല്ലാത്തത് കൊണ്ടാവണം പൊടി നല്ലവണ്ണം പറന്ന് കളിക്കുന്നുണ്ടായിരിന്നു….
ഇരു വശങ്ങളിലും ശീമകൊന്നയുടെയും ചെമ്പരത്തിയുടെയും ചെടികൾ വേലി കണക്കെ നിൽക്കുന്നുണ്ട്… സജീഷിനെ വീട് കൂടാതെ മൂന്നോ നാലോ വീടുകൾ കൂടി ഉണ്ട് ആ വഴിയിൽ… അവൾ ടോണിയെയും കൂട്ടി സജീഷിന്റെ വീട്ടിലേക്ക് നടന്നു…
ഒരു വളവിനോട് ചേർന്ന് കുറച്ചധികം മുറ്റം ഉള്ള ഒരു ഓടിട്ട വീടാണ് സജീഷിന്റേത്….
അവൾ സ്കൂൾ സമയത്ത് അവൻ പറഞ്ഞത് ഓർത്തു… എന്റെ ഒരു ചെറിയ വീടാണ്… ഓടിട്ട കുഞ്ഞു വീട്…
അവൾ കോളിങ് ബെൽ അടിച്ചു… അമ്മയാണ് വന്ന് വാതിൽ തുറന്നത്…
“ആ മോളോ… കേറി വാ…
… ഇരിക്ക്…. ”
അവൻ ഇപ്പൊ വരും….. നിങ്ങൾക്ക് കഴിക്കാൻ എന്തെലും വാങ്ങാൻ വേണ്ടി വരും എന്ന് പറഞ്ഞ് പോയതാ….
‘അമ്മ പറഞ്ഞു…
“ഓഹ് അതൊന്നും വേണ്ടായിരുന്നു അമ്മേ…” അവൾ സവഭവികതയോടെ പറഞ്ഞു
സോഫിയുടെ സാരിയുടെ തല പിടിച്ചു നിൽക്കുന്ന കൊച്ചു പയ്യനെ കണ്ടപ്പോൾ ആ സ്ത്രീയുടെ മുഖത്ത് ഒരു വല്ലാത്ത പ്രസരിപ്പ് ഉണ്ടായി…
ഒരു കുഞ്ഞിനെ താലോലിച്ച കാലമോക്കെ ആ സ്ത്രീ മറന്ന് പോയിരുന്നു… അവർ ടോണിയെ വാരിയെടുത്ത് ഒക്കത്തു വച്ച് അകത്തേക്ക് നടന്നു…. അവനെ താങ്ങാൻ ഉള്ള കരുത്ത് അമ്മക്ക് ഉണ്ടാകുമോ എന്നൊരു ഭയം സോഫിക്ക് ഉണ്ടായിരുന്നു… പക്ഷെ അവർ അതിൽ പൂർണ്ണമായും വിജയിച്ചു…
പരിചയം ഇല്ലാത്ത ഒരാൾ തന്നെ എടുത്തത്തിന്റെ എല്ലാ വിമ്മിഷ്ടവും ടോണിയുടെ മുഖത്ത് ഉണ്ടായിരുന്നു… തന്റെ അമ്മയെ എന്നെന്നേക്കുമായി നഷ്ടപ്പെടുമോ എന്ന ഭയത്തോടെ ടോണി സോഫിയെ നോക്കി… അവന്റെ മുഖം കണ്ടപ്പോൾ സോഫിക്ക് ഒരു കുസൃതി തോന്നി… “എന്നാ ഞാൻ ഇറങ്ങട്ടെ അമ്മേ… ഇവനെ ഇവിടെ നിർത്തിക്കൊ… ഇനി കുറുമ്പൊക്കെ മാറുമ്പോ ഞാൻ വന്ന് കൊണ്ടുപോവാം…..”
അത് കേട്ടതും അവൻ സംശയത്തോടെ സജീഷിനെ അമ്മയെ നോക്കി…
“എന്നാ ശരി മോളെ… നീ പോക്കോ.. ഇനി വരണ്ടാ… ഇവനെ ഞാൻ ശരിയാക്കാം…”
ടോണിയുടെ സകല നിയന്ത്രണവും നഷ്ട്ടപ്പെട്ടു…
അവൻ തന്റെ അമ്മയെ നോക്കി കരയാൻ തുടങ്ങി…
ഉറക്കെ വാവിട്ട് കരയാൻ തുടങ്ങി….
സോഫി പതിയെ വീടിന്റെ പടികൾ ഇറങ്ങി…