” ഇല്ല ചേട്ടാ മനസ്സിലായില്ല സോറി… ചിലപ്പോ ആള് മാറിയതാവും ചേട്ടന്…”
അയാൾ അത് കേട്ട് ചിരിച്ചു…
“പിന്നെ സോഫി ചേച്ചിനെ കണ്ടാൽ എനിക്ക് അറിയില്ലല്ലോ…”
തന്റെ പേര് പറഞ്ഞത് കേട്ടപ്പോൾ അവൾ ഒന്ന് അമ്പരന്നു… ഇതിപ്പോ ആരാ അവൾ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി … എന്നിട്ടും മനസ്സിലായില്ല…
അവളുടെ മുഖത്ത് നിരാശ പടർന്നു…
” അയ്യോ ചേച്ചി വല്ലാതാവണ്ടാ… അത്ര വലിയ ബന്ധം ഒന്നും നമ്മൾ തമ്മിൽ ഇല്ല….”
നമ്മളൊക്കെ ഒരേ സ്കൂളിൽ പടിച്ചതാ… ഞാൻ 8ൽ പടിക്കുമ്പോ ചേച്ചി 10ൽ ആണ്….
ഓഹ് അപ്പൊ അങ്ങനെയുള്ള പരിചയം ആണ്…
സോഫി മുൻപരിചയം ഓർമ്മ വന്ന മട്ടിൽ ഒരു ചിരി പാസ്സാക്കി…
” ഞാനും സജീഷ് ചേട്ടനും ഒക്കെ ഒന്നിച്ചാണ് സ്‌കൂളിൽ പോവാറ്…
അതാണ് ചേച്ചിനെ നല്ല ഓർമ്മ…”
“എന്താ നിന്റെ പേര്… ”
….ഗിരി…
അപ്പൊ ശരി ചേച്ചി… അവൻ വീട്ടിൽ കാണും… ഞാൻ പോട്ടെ….
ഗിരി തന്റെ വണ്ടിക്കകത്തേക്ക് കയറി…
ഗിരി… പെട്ടന്ന് അവൾ ഒന്ന് നിന്നു… അങ്ങനെ വിളിക്കാവോ???
അവൾ പെട്ടന്ന് ഉണ്ടായ ചോദ്യത്തിൽ ശങ്കിച്ചു നിന്നു….
“ചേച്ചിക്ക് എന്നെ എന്ത് വേണെങ്കിലും വിളിക്കാല്ലോ…. എന്താ വേണ്ടെന്ന് പറഞ്ഞാ മതി…”
ആ വാക്കുകളിൽ ഒരു സത്യസന്ധത നിഴലിച്ചിരുന്നു….
“ഇവിടന്ന് ഞാൻ തിരിച്ചു പോവുമ്പോ എങ്ങനാ… നീ ഫ്രീ ആണെങ്കിൽ ഒരു 2 മണിക്കൂർ കഴിയുമ്പോ വരോ… അപ്പൊ എനിക്ക് തിരിച്ച് പോവാൻ എളുപ്പം ആയിരിക്കും……”
അവൾ ഒരു മുൻകരുതൽ എന്നോണം പറഞ്ഞു…
“അതിനെന്താ ചേച്ചി… ചേച്ചി എന്റെ നമ്പർ സേവ് ചെയ്ത് വച്ചോ… എപ്പൊ എന്ത് ആവശ്യം ഉണ്ടെങ്കിലും വിളിച്ചാൽ മതി…
ഏത് പാതിരാത്രിക്കും ഗിരീടെ ഓട്ടോ ഓട്ടം പോവും….”
അവൻ നമ്പർ സോഫിക്ക് കൊടുത്തു….
ഇത് മോനാണോ… ?
സോഫിയുടെ പിങ്ക് കളർ സാരിയിൽ പിടിച്ച് നിൽക്കുന്ന കൊച്ചു പയ്യനെ നോക്കി ഗിരി ചോദിച്ചു…
“…ആ …”