ഇവിടുന്നു ഒരു നാല് കിലോ മീറ്റർ ഉണ്ടപ്പച്ചാ…..ചന്ദ്രശേഖര റെഡ്‌ഡി ന്നു പറഞ്ഞാ ഇവിടെ മുഴുവൻ അറിയും, അയാളുടെ മോന്റെ വൈഫാ ഈ പദ്മിനി മാഡം……
മ്മ്മ്മ്….അതല്ലെടീ പെണ്ണെ, അവരുടെ നാട്ടിൽ എവിടാ സ്ഥലം ന്ന്…….
ഓഹോ അത് തിരുവല്ലയോ മറ്റോ ആണെന്ന് തോന്നുന്നു……..
മ്മ്മ്…..അത് പോട്ടെ, നീ ട്രെയിൻ നോക്കിയോ……
മ്മ്. നോക്കി, വൈകിട്ട് ഒരെണ്ണം ഉണ്ട്, പക്ഷെ സീറ്റ് ഇല്ല………
ങാ,,,ഇപ്പോഴാ ഓർത്തെ……എനിക്ക് വേറൊരു കാര്യം ഉണ്ട് ഇവിടെ,,,,,നീ നാളത്തേക്ക് എടുത്താ മതി ടിക്കറ്റ്………
അതെന്നാ കാര്യമാ അപ്പച്ചാ…….ജെസ്സി ചോദിച്ചു…
നീയറിയത്തില്ല…..അപ്പച്ചന്റെ ഒരു പഴയ കൂട്ടുകാരൻ ഉണ്ടന്ന് ഇവിടെ, അവൻ വരുന്നതിനു മുന്ന് വിളിച്ചു അങ്ങോട്ട് ചെല്ലണംന്നു പറഞ്ഞാരുന്നു…..ഇവിടുത്തെ കാര്യം ഒരു ദിവസം കൊണ്ട് തീരുമെന്നറിയത്തില്ലാരുന്നല്ലോ……അതോണ്ട് അവനോടു ഉറപ്പൊന്നും പറഞ്ഞില്ലാരുന്നു……ഇനിയെത്തേക്കാളും ഒന്ന് അവിടെ വരെ പോയേച്ചും വരാം……
മ്മ്മ്…..എവിടാ അപ്പച്ചാ സ്ഥലം…..
ങാ….അതൊക്കെ വിളിച്ചു ചോദിക്കട്ടെ………
നീ വാ, നമുക്കെന്നേലും കഴിച്ചിട്ട് വരാം……
ജെസ്സിയെയും കൂട്ടി, ഭക്ഷണം കഴിച്ചു, തിരിച്ചു വന്നു, ഒന്ന് മയങ്ങി, ഒരു ആറു മണിയായപ്പോൾ, ദേവസ്സി കുളിച്ചു ഫ്രഷ് ആയി…….
ജെസ്സിയെ,,,,,ഞാൻ എന്നാ പോയേച്ചും വരാം…..ചിലപ്പോ അവിടെ കിടക്കും……ഇവിടെ വൈകിട്ട് നിന്റെ ഫ്രണ്ട്‌സ് ഒക്കെ വന്നാ പിന്നെ കിടപ്പൊക്കെ ബുദ്ധിമുട്ടാരിക്കും………നീ കഴിച്ചു കിടന്നോ….നാളെത്തേക്ക് ടിക്കറ്റ് എടുത്തേക്ക്…….
അപ്പച്ചൻ എങ്ങിനെ പോകും, അങ്ങോട്ട്……
അതൊക്കെ ഞാൻ പൊക്കോളാടീ,,,,,,മെല്ലെ മുണ്ടു മാടി കുത്തി നടന്നു നീങ്ങുന്ന അപ്പച്ചനെ നോക്കി ജെസ്സി വാതിൽക്കൽ തന്നെ നിന്നു……..
……………………………………………………………………………………………………………………………………………….
ആദ്യം കണ്ട ഓട്ടോയിൽ തന്നെ കയറി, ചന്ദ്രശേഖര റെഡ്‌ഡി ഹവ്‌സ്, എന്ന് പറഞ്ഞപ്പോഴേ ഓട്ടോക്കാരൻ, സന്തോഷത്തോടെ ദേവസ്സിയെയും കൊണ്ട് നീങ്ങി……ഒരു രണ്ടു കിലോമീറ്റര് കഴിഞ്ഞു, ടാർ റോഡിൽ നിന്നും വീതിയേറിയ മണ്ണിട്ട, ചുറ്റിലും മരങ്ങൾ നിറഞ്ഞ വഴിയിലൂടെ ഓടി ഓട്ടോ, അവസാനം ഒരു കൂറ്റൻ ബംഗാവിന്റെ മുന്നിൽ ചെന്ന് നിന്നു…….
വിനയത്തോടെ തല ചൊറിഞ്ഞു കൊണ്ട് പൈസ വാങ്ങിയ ഓട്ടോക്കാരനെ കൊണ്ട് തന്നെ റെഡ്ഢിക്കവിടെയുള്ള ഹോൾഡ് വ്യക്തമായിരുന്നു…….എന്തൊക്കെയോ അയാൾ പുലമ്പിക്കൊണ്ടിരുന്നത് ഒന്നും ദേവസ്സിക്കു മനസിലായും ഇല്ലാ…..
ഒന്ന് മുണ്ടു അഴിച്ചു കുത്തി, ദേവസ്സി ഗേറ്റിന്റെ മുന്നിലെത്തി, ഉടനെ ചെറിയ ഗേറ്റ് തുറന്ന, സെക്യൂരിറ്റി, ദേവസ്സിയുടെ വേഷത്തിൽ നിന്നു തന്നെ മലയാളി ആണെന്ന് മനസ്സിലാക്കി, ചോദിച്ചു…….
എന്താ ചേട്ടാ…….
പദ്മിനി മാഡം, ഉണ്ടോ ഇവിടെ?
ഉണ്ടല്ലോ, മാഡത്തിന്റെ അപ്പോയ്ന്റ്മെന്റ് ഉണ്ടോ? സെക്യൂരിറ്റിയുടെ ചോദ്യത്തിന്, ചിരിച്ചു കൊണ്ട് ദേവസ്സി പറഞ്ഞു, മാഡത്തിനെ ഒന്ന് വിളിച്ചിട്ടു, ദേവസ്സി വന്നിട്ടുണ്ട് എന്ന് പറഞ്ഞാ മതി……..
ശരി, അകത്തേക്ക് വാ, ന്നും പറഞ്ഞു, സെക്യൂരിറ്റി ഫോൺ എടുത്തു വിളിച്ചു……