ശഹ്ഹ്ഹശ്ശോഊ……….അസഹനീയമായി തല കുടഞ്ഞു കൊണ്ട് പദ്മിനി മുരണ്ടു…….നിയ്യീ കോളേജ് പാടി കടന്നു പോവില്ല നായെ……..
”””’ഹഹഹഹ”””” മുരണ്ടു ചിരിച്ചു കൊണ്ട്, പദ്മിനിയുടെ മുന്നിലേക്ക് ഒരു ചുവടു കൂടി വെച്ചു കൊണ്ട് ദേവസ്സി പറഞ്ഞു…..
“”””നിനക്കറിയാവോ, മൂരിക്കുട്ടന്മാരെ എങ്ങനാ മര്യാദ പഠിപ്പിക്കുന്നെന്നു…..കൊമ്പ് കുലുക്കി പാഞ്ഞു വരുന്ന മൂരിക്കുട്ടന്മാർ വിറക്കും ദേവസ്സിയുടെ മുന്നിൽ….അപ്പൊ നിന്റെ കൊണാപ്പന്മാർ ദേവസ്സിക്കു കോപ്പാണ്….കോപ്പ്……
പിന്നെ,,,,,,നിനക്ക് ഞാനൊരു സമ്മാനം കൊണ്ട് വന്നിട്ടുണ്ട്, ഒന്ന് കണ്ടു നോക്ക്……ന്നും പറഞ്ഞു ദേവസ്സി കയ്യിലിരുന്ന പേപ്പറുകൾ പദ്മിനിയുടെ മുന്നിലേക്ക് ഇട്ടു……..
ദേവസ്സിയെ ഒന്ന് അമർത്തി നോക്കിയശേഷം പേപ്പർ കയ്യിലെടുത്തു നോക്കി തുടങ്ങിയ പദ്മിനിയുടെ മുഖം മാറുന്നത് കണ്ടു ഊറി ചിരിച്ചു കൊണ്ട്, പദ്മിനിയുടെ മുന്നിലെ ചെയറിലേക്കു ഇരുന്നു കൊണ്ട് ദേവസ്സി തുടർന്നു……….
മൂവായിരത്തി അറുനൂറു കോടി, നീയും നിന്റെ കണവൻ തെലുങ്കനും കൂടി ബിനാമി പേരിൽ ഇൻവെസ്റ്റ് ചെയ്തതിന്റെ കുറച്ചു ഡീറ്റെയിൽസ്…….
ചിരിച്ചു കൊണ്ട് ദേവസ്സി തുടർന്നു……ഇത് അതിന്റെ ചില കോപ്പികൾ…….ഒറിജിനൽ ഇപ്പൊ സേഫ് ആയി വേണ്ടിടത്തു തന്നെ ഉണ്ട്……..എങ്ങിനെ, ഇഷ്ടായോ നിനക്ക് ഈ റാസ്കലിന്റെ സമ്മാനം……….
അവിശ്വസനതയോടെ തന്നെ നോക്കിയ പദ്മിനിയോട് ദേവസ്സി തുടർന്നു…….
”””’ഞാനേ,,,,,ഒരു പാവം നാട്ടിൻ പുറത്തു കാരൻ……ഇപ്പൊ നിനക്ക് മനസ്സിലായി കാണും, ഏകദേശം, എനിക്ക് എന്തൊക്കെ ചെയ്യാൻ കഴിയുമെന്ന്……….
ചെയറിലേക്കു അമർന്നു ചാഞ്ഞിരുന്ന്, രണ്ടു കയ്യും വിരലുകൾ പിണച്ചു കൂട്ടി തിരുമ്മി, പദ്മിനിയുടെ നേരെ ഉയർത്തി ഞൊട്ട വിട്ട് കൊണ്ട് ദേവസ്സി തുടർന്നു……..
“””””അപ്പൊ, ഇനിയൊരു സംസാരം ഇല്ല,,, നാളെ മുതൽ, എന്റെ മോൾ, ക്ലാസ്സിൽ ഉണ്ടാവും…..അവർ എന്തൊക്കെയാണോ കംപ്ലൈന്റ്റ് തന്നിരിക്കുന്നത്, അതെല്ലാം, എത്രയും പെട്ടെന്ന്, അങ്ങ് ചെയ്തു കൊടുത്തേര്………
മേശയിൽ രണ്ടു കൈ കൊണ്ട് അടിച്ചിട്ട് ദേവസ്സി മെല്ലെ എണീറ്റു……തന്നെ നോക്കിയ പദ്മിനിയെ നോക്കി ഒന്ന് ചിരിച്ചു, എന്നിട്ടു പല്ലിറുമ്മിക്കൊണ്ട് പറഞ്ഞു…….
“”””ഇത് വാടകക്കെടുത്ത തന്ത അല്ല….എന്റെ മോൾടെ കൂടെ കട്ടക്ക് നിക്കുന്ന തന്തയാ……അതിപ്പോ നിനക്ക് മനസ്സിലായില്ലേ……SO DON’T UNDERESTIMATE THE POWER OF A COMMON MAN…………. വലതു കയ്യുടെ വിരലുകൾ മടക്കി, ചൂണ്ടു വിരൽ അവരുടെ നേരെ ചൂണ്ടി കുലുക്കികൊണ്ടു മുരണ്ടു….
സ്തബ്ധയായി ഇരിക്കുന്ന പദ്മിനിയുടെ മുന്നിലൂടെ തിരിഞ്ഞു, മുണ്ടു മെല്ലെ വലതു കൈ കൊണ്ട് പൊക്കി, ഇടതു കയ്യിലൂടെ വരിഞ്ഞു, വലതു കൈ കൊണ്ട് മടക്കി കുത്തി, ഡോറിന്റെ ലോക്ക് എടുത്തു പുറത്തിറങ്ങി, വരാന്തയിലൂടെ ജെസ്സിയുടെ കൈ പിടിച്ചു കൊണ്ട് ദേവസ്സി നടന്നു…….
അപ്പച്ചാന്നും വിളിച്ചു, ജെസ്സി സ്പീഡിൽ ദേവസ്സിയുടെ കൂടെ നടന്നു……..
ജെസ്സിയെ നോക്കി ചിരിച്ച ദേവസ്സിയുടെ ചിരിയിൽ നിന്ന് തന്നെ ജെസ്സിക്ക് മനസ്സിലായി, തന്റെ അപ്പച്ചനാണ് യഥാർത്ഥ ഹീറോ എന്ന്………..
………………………………………………………………………………………………………
ഹോസ്റ്റലിൽ എത്തി, ഒന്ന് ഫ്രഷ് ആയതിനു ശേഷം, ദേവസ്സി പറഞ്ഞു, മോളെ ട്രെയിൻ ഏതാ ഉള്ളെന്നു നോക്ക്, പട്ടിയെ ഇന്ന് തന്നെ പോണം,,,അല്ലേൽ നിന്റെ അമ്മച്ചിക്കാ പണി…….