അപ്പൊ, അമ്മേം ബിസിനസ് കാരിയായി അല്ലെ, അപ്പച്ചാ……
ഹ ഹ, അതിന്റെ പവർ ഉണ്ടവൾക്കു,,,,,ബാങ്ക് അക്കൗണ്ട് ഒക്കെ തുടങ്ങി സ്വന്തമായിട്ട്…..പാസ് ബുക്ക് പക്ഷെ എന്നെ കാണിക്കില്ല……
മ്മ്…..നിന്നെ ഇനി കെട്ടിക്കുന്നതു നല്ല ഒരു കൃഷിക്കാരനെ കൊണ്ട്
തന്നെ മതി……ഗൾഫും യൂറോപ്പും ഒന്നും നമക്ക് വേണ്ടെയ്……
അത് ശരി , ഇപ്പൊ പ്ലേറ്റ് മാറ്റിയോ, ഗൾഫിൽ പോണൊന്നും പറഞോണ്ടല്ലേ എന്നെ നഴ്സിങ്ങിന് വിട്ടത്……..ജെസ്സി ചിരിച്ചോണ്ട് ചോദിച്ചു …..
അതൊക്കെ ശരി തന്നെ,,,,,പക്ഷെ വേണ്ട മോളെ,,,,,നാട്ടിൽ തന്നെ നിന്നാ മതി നീ…..
അപ്പൊ പിന്നെന്തിനാ ഇനി പഠിക്കുന്നെ…..എന്ന പിന്നെ നമുക്കിപ്പൊ തന്നെ പോയേക്ക, ഞാൻ കൃഷിപ്പണിക്കാരന്റെ കൂടെ നടക്കാനെന്നതിനാ നഴ്സിംഗ് പഠിക്കുന്നെ…..
പോടീ, നാട്ടിൽ നഴ്സിന് ഇപ്പൊ പത്തും പതിനഞ്ചും ഒക്കെ ഉണ്ട് സാലറി…..പിന്നെന്ന ഒരു കുറവ്…….
മ്മ്…ആയിക്കോട്ടെ ന്റെ പൊന്നപ്പച്ചോ……..
ചിരിച്ചു കൊണ്ട് ഒന്നും രണ്ടും പറഞ്ഞുള്ള ആ നടപ്പിൽ തന്നെ ജെസ്സിയുടെ പകുതി ഭയം പൊയ്പോയി…….അപ്പച്ചന്റെ സുരക്ഷിതമായ കയ്യിൽ ആണെന്ന ബോധ്യം അവളുടെ മനസ്സിനെ കരുത്തേകി……….
അപ്പച്ചനിനി എന്നാ പുറത്തു ചെരുപ്പിട്ട് നടക്കുന്നെ,,,,എന്നാ വെയിലാ അപ്പച്ചാ, ഒരു ചെരുപ്പിട്ടു കൂടെ…….
പോടീ അവിടുന്ന്, ഇത്രേം വർഷമായി, ഇനിയിപ്പോ എന്നാ ഒരു പുതിയ വെയിൽ….
ആ കയ്യൊന്ന് താഴ്ത്തി ഇട് അപ്പച്ചാ, ഷർട്ടിന്റെ ബട്ടൻസും ഇട്, തനി റൗഡി സ്റ്റൈൽ ന്നും പറഞ്ഞു, മുട്ടിനു മേലെ മടക്കി വെച്ചിരിക്കുന്ന ഷർട്ടിന്റെ കൈ താഴ്ത്തി, ഒരു മടക്കു മാത്രം ആയി വെച്ചു ജെസ്സി…..
ഇവളുടെയൊരു കാര്യം,,,ഞാനെന്ന പള്ളീലച്ചനാകാൻ പോകുവാണോ, ന്നും ചോദിച്ചു ഷർട്ടിന്റെ കൈ വീണ്ടും മടക്കി തെറുക്കാൻ തുടങ്ങിയ ദേവസ്സിയുടെ കയ്യിൽ പിടിച്ചു വലിച്ചു നടന്ന് ജെസ്സി…
“ഈ പെണ്ണ്…….ശോ…..” ന്റെ കർത്താവേ……
ചുരുട്ടി കയ്യിൽ പിടിച്ചിരിക്കുന്ന പേപ്പറിൽ നോക്കി ദേവസ്സിയോട് ജെസ്സി ചോദിച്ചു…….
എന്നതാ അപ്പച്ചാ അത്…..
മ്മ്……അത് ഇരിക്കട്ടെ മോളെ, ഒരു വഴിക്കു പോകുവല്ലേ…….ഹ ഹ……
അങ്ങിനെ നടന്നു അവർ, കോളേജിന്റെ മുറ്റവും പിന്നിട്ട്, വരാന്തയിലൂടെ നടന്ന്, പ്രിൻസിപ്പാളിന്റെ റൂമിനടുത്തെത്തി………
അപ്പച്ചാ, അതാ പ്രിൻസിപ്പാളിന്റെ റൂം……