ഒന്ന് കൂടി അടുത്ത് നിന്നിട്ടു, മെല്ലെ അജയൻ പറഞ്ഞു……..
“”ഒന്ന് മയത്തിൽ, തൊഴുതു നിന്ന്, വേണേ ഇച്ചിരെ കണ്ണീരും കൂടി ചേർത്ത്, രണ്ടു പേരും കൂടെ ഒന്ന് മാപ്പു പറഞ്ഞു നോക്ക്…..ചെലപ്പോ ആ പെണ്ണുംപിള്ള, കനിയും…….പിന്നെ എന്താവശ്യം ഉണ്ടേലും എന്നെ വിളിച്ചോ, ഞാൻ റെഡി……..””””
സിസ്സെർ, നിലത്തിട്ടു മെല്ലെ, കാൽ കൊണ്ട് ഞെരിച്ചു, മുണ്ടു മടക്കി കുത്തി, ദേവസ്സി അജയന്റെ തോളിൽ കയ്യിട്ട് തന്റെ ചുമലിലേക്ക് ചേർത്ത് കണ്ണിൽ നോക്കി പറഞ്ഞു…….
“””ജെസിയെ , എന്റെ മോളാ, ഞാൻ അവളുടെ അപ്പനും……എനിക്കറിയാം എന്റെ മോളെ, മറ്റാരേക്കാളും, ഒരു പക്ഷെ അവൾടെ തള്ളേക്കാളും……..
അതോണ്ട് നീയിപ്പോ പറഞ്ഞ ഈ പെണ്ണുംപിള്ള അല്ല, ഈ ലോകം മുഴുവൻ വന്നാലും, എന്റെ മോൾ തെറ്റ് ചെയ്തിട്ടില്ല എന്ന് എന്നോട് പറഞ്ഞിട്ടുണ്ടെങ്കില്, അവൾടെ കൂടെ ഈ അപ്പൻ ഉണ്ടാവും……..
പിന്നെ, ജനിച്ചാ ഒരു ദിവസം ചാവും……അതോണ്ട് ഒറ്റ തവണ ചത്താ പോരെ….. ഇങ്ങനെ ചത്തു ജീവിക്കാൻ പറ്റില്ല……..അതോണ്ട് മോൻ ചെല്ല്…….
ചൂട് കാരണം, ഷർട്ടിന്റെ ഒരു ബട്ടണും കൂടെ തുറന്നിട്ട്, മെല്ലെ തിരിഞ്ഞു നടന്ന്, ഹോസ്റ്റലിൽ കയറി, ബാഗ് തുറന്നു, ഒരു ചെറിയ ഫയലിൽ നിന്നും അഞ്ചാറു പേപ്പറുകൾ എടുത്തു ചുരുട്ടി പിടിച്ചു, ജെസ്സിയോട് പറഞ്ഞു…പോകാം…….
മ്മ്….ജെസ്സി ഹോസ്റ്റലിന്റെ വരാന്തയിലൂടെ, മുറ്റത്തേക്കിറങ്ങി….
അപ്പച്ചാ, ഒരു അഞ്ചു മിനിറ്റ് ഉണ്ട്, നടക്കാനോ, അതോ അജയൻ ചേട്ടനോട് വരാൻ പറയണോ…
നീ വാ നമുക്കു മെല്ലെ നടക്കാം….
ജെസ്സി അപ്പച്ചന്റെ കയ്യും പിടിച്ചു, മെല്ലെ നടന്നു…..
അപ്പച്ചാ,,,
മ്മ്……
അപ്പച്ചാ, ഞാൻ തെറ്റൊന്നും…….പറഞ്ഞു മുഴുമിക്കുന്നതിനു മുന്ന്, ജെസ്സിയുടെ വിരലുകളിൽ ദേവസ്സിയുടെ കൈ അമർന്നു….
മോളെ, എനിക്കറിയാം എന്റെ മോളെ,,,,,നീ വേറെന്തെലും പറ,,,,,,,,
ഉരുണ്ടു വന്ന കണ്ണീർ മെല്ലെ ഒരു കൈ കൊണ്ട് ദേവസ്സി കാണാതെ തുടച്ചു ജെസ്സി അപ്പച്ചന്റെ കയ്യിൽ ഇറുക്കി പിടിച്ചു നടന്നു……
ങ് ഹാ മോളെ, അമ്മച്ചി പറഞ്ഞാരുന്നോ…..നമ്മുടെ പിറകിലത്തെ ആ പ്ലാവില്ലേ, അതീ വര്ഷം കായ്ച്ചു, എട്ടു പത്തു ചക്ക ഉണ്ടാരുന്നു…..നല്ല മധുരവാ, തേൻ വരിക്ക…..ആ ചക്കയാ വറുത്തത്, കുറച്ചു പഴോം വെച്ചിട്ടുണ്ട്……
മ്മ്…..ജെസ്സി മൂളി….
ങ് ഹാ,, പിന്നെ നാല് ദിവസം മുന്നാ, അന്നാ വയനാട്ടീന്നു കൊണ്ട് വന്ന പശു പ്രസവിച്ച…..ഒരു ക്ടാവും, ഒരു മൂരി കുട്ടനും…..അമ്മച്ചിക്ക് നല്ല പണിയാരിക്കും ഇപ്പൊ….വടക്കേതിലെ സോമനോട് പറഞ്ഞിട്ടുണ്ട്…എന്തേലും ഹെൽപ് വേണേൽ അവൻ ചെന്നോളും…….
പഴേ പോലല്ല മോളെ……ഇപ്പൊ നല്ല സ്കോപ്പാ,,,,,ശരിക്കും അദ്ധ്വാനിക്കുവാനെ, നല്ല വരുമാനം ഉണ്ട്……പാലിന് തന്നെ ലിറ്ററിന് ഇപ്പൊ 32 രൂപാ കിട്ടും, കറന്നു സൊസൈറ്റി കൊണ്ടേ കൊടുത്താ മതി….പിന്നെനാടൻ മുട്ടയ്ക്ക് നല്ല ഡിമാൻഡാ…..നിന്റെ ‘അമ്മ അതിനിടെൽ സൈഡായിട്ടു നെയ്യുടെ ബിസിനസ്സും തുടങ്ങി……അതിന്റെ കണക്കു അവൾ പറയില്ല….അവളാരാ മോൾ….ഹ ഹ , എന്നാലും വട്ടകാശ് തരും ഇടക്കൊക്കെ…..