അവളെ ചേർത്ത് നിർത്തി, തലയിൽ തലോടിക്കൊണ്ട് മെല്ലെ ദേവസ്സി പറഞ്ഞു………
മോൾ വിഷമിക്കണ്ട……അപ്പച്ചൻ ഉണ്ട് കൂടെ………
മെല്ലെ അവളെ പിടിച്ചു മാറ്റി, മുണ്ടു മടക്കി കുത്തി, കയ്യിൽ പെട്ടിയും എടുത്തു സ്റ്റേഷന് പ്ലാറ്റുഫോമിലൂടെ വെളിയിലേക്കു നടക്കുമ്പോ, ട്രെയിനും സ്റ്റേഷൻ വിട്ടു മുന്നോട്ടു നീങ്ങി തുടങ്ങി…..
A1 കോച്ചിന്റെ ഡോറിന്റെ അടുത്ത് തന്നെ നിന്ന നാൻസി, സ്നേഹത്തോടെ, ദേവസ്സിയെ നോക്കി പുഞ്ചിരിച്ചു, കണ്ണിൽ നിന്നും കവിളിലേക്കു ഒഴുകി വീണ കണ്ണു നീർ തുടച്ചു നാൻസി അകത്തേക്ക് നടന്നു…….
പുറത്തിറങ്ങി, ജെസ്സി ഏർപ്പാടാക്കിയ കാറിൽ കയറി, ജെസ്സിയെ ദേഹത്തോട് ചേർത്ത് അവളുടെ ചുമലിൽ തലോടി ദേവസ്സി…..
വീണ്ടും കരഞ്ഞു കൊണ്ട് ജെസ്സി പറഞ്ഞു……..
“”അപ്പച്ചാ എനിക്ക് പേടിയാവുന്നു……
“”ഒരു പേടീം വേണ്ട മോളെ, അപ്പച്ചനാ പറയുന്നേ, മോൾ ധൈര്യമായിട്ടിരുന്നോ……..
വണ്ടി ഓടിക്കുന്നതിനിടയിൽ, പിറകിലേക്ക് തല ചെരിച്ചു അജയൻ പറഞ്ഞു……
അതേയ് …. ചേട്ടാ,,,,,ഞാൻ എട്ടു വർഷമായി ഈ സ്കൂളിന്റെ വണ്ടി ഓടിക്കുന്നു……എനിക്കറിയാം ഏകദേശം എല്ലാത്തിനേം……അതൊരു വല്ലാത്ത പെണ്ണുംപിള്ളയാ…നോക്കീം കണ്ടു നിന്നോണെ……
ഹ്മ്മ്……ആ സംസാരം തുടരാൻ താല്പര്യമില്ലാതെ ദേവസ്സി പുറത്തേക്കു നോക്കിയിരുന്നു……..
ഹോസ്റ്റലിൽ എത്തി, ഒന്ന് ഫ്രഷ് ആയി, മോളോട് റെഡി ആകാൻ പറഞ്ഞിട്ട്, ദേവസ്സി മെല്ലെ പുറത്തേക്കു ഇറങ്ങി…….
സൈഡിൽ ഒരു മരത്തിന്റെ ചുവട്ടിൽ നിന്നു, പോക്കറ്റിൽ സിസ്സെർ എടുത്തു കത്തിച്ചു ഒരു പുക വിട്ടു…….
ചേട്ടനാദ്യായിട്ടാണോ ഇങ്ങോട്ടു……ചോദിച്ചു കൊണ്ട് അടുത്തേക്ക് വന്ന അജയനോട് ദേവസ്സി പറഞ്ഞു…..
അല്ല, മുൻപും വന്നിട്ടുണ്ട്…….വീണ്ടും ഒരു പുക എടുത്തു മെല്ലെ ഊതി വിട്ടു…….
വേണോ….സിസ്സെർ നീട്ടികൊണ്ടു ദേവസ്സി ചോദിച്ചു…….
ഒരെണ്ണം എടുത്തു കത്തിച്ചു കൊണ്ട് അജയൻ പറഞ്ഞു…….
ചേട്ടാ, ഞാൻ മുമ്പെ കാര്യമായിട്ട് തന്നാ പറഞ്ഞെ……ആ പെണ്ണുമ്പിള്ളക്കാ ഇത്ര വാശി……
ഹ്മ്മ്…..പുക എടുത്തു മെല്ലെ ചുണ്ടു വട്ടത്തിൽ പിടിച്ചു, മെല്ലെ മോളിലേക്കു പുക ഊതിക്കൊണ്ടു ദേവസ്സി മൂളി…….
തിരുവല്ലാക്കാരിയാ,,,,,,,ഇവിടെ പണ്ട് ജോലിക്കു വന്നതാ,,,,,അങ്ങിനെ ഇവിടുത്തെ സാറിന്റെ മോനുമായി അങ്ങ് കേറി ചുറ്റി……വയറ്റിലാക്കി കെട്ടീന്നൊക്കെയാ പറയുന്നേ…..
ചുറ്റും നോക്കി, മെല്ലെ പറഞ്ഞു……വെല്യ സാർ ചത്തു…….ഇപ്പൊ മോനാ മൊതലാളി… പക്ഷെ ഇവിടുത്തെ കാര്യങ്ങൾ ഒക്കെ നോക്കുന്നെ പുള്ളിക്കാരിയാ,…….സാർ മിക്കപ്പോഴും ഡെല്ലീലാ…..അവിടേം ഉണ്ട് കോളേജും സ്കൂളും ഒക്കെ……..
സിസ്സറിന്റെ തുമ്പു മെല്ലെ വിരൽ കൊണ്ട് തട്ടി, ഒരു പുകയും കൂടെ എടുത്തു ഊതി വിട്ട് ദേവസ്സി അജയനെ നോക്കി……..