പ്രണയകാലം അവസാനഭാഗം !

Posted by

ഹരി തിരിച്ചു നേരെ മീരയുടെ വീട്ടിലേക്കാണ് പോയത് . ഹരി വീട്ടിലെത്തുമ്പോൾ മീരയുടെ അച്ഛൻ ഉമ്മറത്തുണ്ട് . മീരയുടെ ഏട്ടനും ഭാര്യയും അപ്പോഴേക്കും തിരിച്ചെത്തിയിട്ടുണ്ട് . അവരും പൂമുഖത്തുണ്ട് .

ഹരി കാറിൽ നിന്നിറങ്ങി ഉമ്മറത്തേക്ക് കയറുമ്പോൾ മീരയുടെ ചേട്ടൻ മനോജ് കസേരയിൽ നിന്നെണീറ്റു ഹരിക്കു ഹസ്തദാനം നൽകി കൊണ്ട് സംസാരിച്ചു തുടങ്ങി..

“ആ ഇരിക്ക് അളിയാ ..രാവിലെ വന്നപ്പോ ഞങ്ങൾ ഇവിടെ ഉണ്ടാരുന്നില്ല “ ഹരി കസേരയിലേക്കിരുന്നു അയാളും.

ആ അച്ഛൻ പറഞ്ഞു “ ഹരി മീരയുടെ അച്ഛനെ നോക്കി .

“മീര “ ഹരി ചോദ്യ ഭാവത്തിൽ മനോജിനെ നോക്കി .

അകത്തുണ്ട് .ഹരി പോയി കണ്ടോളു ..കാര്യമായിട്ട് പരിക്കൊന്നുമില്ല..കയ്യില് ചതവുണ്ട് അച്ഛൻ വിളിച്ചപ്പോ ഞങ്ങളും ഓടി പാഞ്ഞു പോന്നതാ..” അയാൾ പറഞ്ഞു നിർത്തി.

ഹരി അകത്തേക്ക് നടന്നു . മീരയുടെ റൂമിലേക്ക് കയറി ചെല്ലുമ്പോൾ ചേട്ടന്റെ കുട്ടികളും മീരയുടെ അടുത്തുണ്ട്. ഒരു മഞ്ഞ ചുരിദാറും കറുത്ത പാന്റുമാണ് മീരയുടെ വേഷം ഇടതു കയ്യിൽ ഹോസ്പിറ്റലിൽ നിന്നും മരുന്ന് വെച്ചു കെട്ടിയിട്ടുണ്ട് അത് കഴുത്തിലൂടെ ചുറ്റി ഇട്ടേക്കുന്നു .

ആ , ഇത്ര പെട്ടെന്ന് വന്നോ , ഞാൻ പറഞ്ഞതല്ലേ കുഴപ്പമില്ലെന്ന് “ മീര ഹരിയെ കണ്ടപ്പോ മുഖത്തു നോക്കാതെ പറഞ്ഞു ..

ആ മക്കൾ പുറത്തു പോയി കളിച്ചെ..ആന്റി മാമനോട് സംസാരിക്കട്ടെ “ മീര പിള്ളേരെ അവിടെ നിന്നും പറഞ്ഞു വിട്ടു . പിള്ളേര് ഹരിയെ നോക്കി ചിരിച്ചു കാണിച്ചു സ്ഥലം വിട്ടു . മീരയുടെ ‘അമ്മ അപ്പോഴേക്കും അവിടേക്കു വന്നു..

ചായ എടുക്കണോ മോനെ ” മീരയുടെ ‘അമ്മ വാതില്ക്കല് വന്നു നിന്ന് . ഹരി വേണ്ടെന്നു പറഞ്ഞപ്പോൾ അവര് പിൻവാങ്ങി .

ഹരി മീരയെ മുഖം ഉയർത്തി നോക്കി . മീര അയാളെ ശ്രദ്ദിക്കാതെ താഴേക്ക് നോക്കി . ഹരി കാലു നീട്ടി കട്ടിലിൽ ചാരി ഇരിക്കുന്ന മീരയുടെ കാലിന്റെ അടിയിൽ വിരലോടിച്ചു ഇക്കിളിപെടുത്തി..

“ചെ…ചുമ്മാ ഇരി “ മീര കാലു പിന് വലിച്ചു..

നീ എന്താ നേരെ നോക്കാത്തെ” ഹരി മീരയുടെ താടിക്കു പിടിച്ചു നേരെ നോക്കി..

“ചുമ്മാ ചൂടാവാനല്ലേ “ മീര മുഖം വെട്ടിച്ചു .

പിന്നെ , ചൂടാവണ്ട കാര്യത്തിന് ചൂടാവണ്ടേ..എന്താ നടന്നേ ഇയാള് പറ “ ഹരി മീരയുടെ അടുത്തേക്ക് മാറി ഇരുന്നു മീരയുടെ കയ്യിലെ കെട്ടിൽ പിടിച്ചു പതിയെ ഞെക്കി..

“അഹ്..മീര വേദന എടുത്തു അയാളെ ദേഷ്യപ്പെട്ടു നോക്കി ..

വേദന ഉണ്ടോ “ ഹരി മീരയെ പാവത്തോടെ നോക്കി..

“ഏയ് ഒട്ടുമില്ല നല്ല സുഖം അല്ലെ “ മീര അയാളെ നുള്ളി.

നീ അത് കള എന്താ പറ്റിയേ ? “ ഹരി ആകാംക്ഷയോടെ പറഞ്ഞു .

ഒന്നുമില്ല , രണ്ടു തല തെറിച്ചവന്മാര് സ്പീഡിൽ വന്നു കയറി , അവന്മാര് വെട്ടിച്ചു ഒഴിഞ്ഞു , ഞാൻ അത്രക് എക്സ്പെർട് അല്ലാത്തോണ്ട് റോട്ടില് വീണു അതെന്നെ “ മീര അല്പം ദേഷ്യത്തോടെ പറഞ്ഞു .

ഓ ഓ..” ഹരി പറഞ്ഞു കൊണ്ട് ചിരിച്ചു . എന്നിട് തല ചെരിച്ചു വാതിൽക്കൽ ആരുമില്ലെന്ന് ഉറപ്പു വരുത്തി മീരയുടെ കവിളിൽ ഉമ്മ വെച്ചു.

“ഞാൻ അങ്ങ് പേടിച്ചു ..കയ്യോ കാലോ ഒടിഞ്ഞ എന്റെ കാര്യം കഷ്ടത്തിലാവും “ ഹരി മീരയെ നോക്കി കണ്ണിറുക്കി .

“ആ..രണ്ടു ദിവസം കൈ സ്‌ട്രെയിൻ ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ട് , ഞാൻ മാറുന്ന വരെ മെഡിക്കൽ ലീവ് എടുക്കുവാ “ മീര അയാളെ നോക്കി .

“അപ്പൊ വീട്ടിലെ കാര്യം “ ഹരി മീരയെ നോക്കി .

Leave a Reply

Your email address will not be published. Required fields are marked *